2010 ഫെബ്രുവരി 25, വ്യാഴാഴ്‌ച

കലക്കി മോനേ ദിനേശാ...

പെഴ മോഹന്‍ലാലിന്റെ ആരാധകനല്ല. ലാലിനോടെന്നല്ല, ഒരു താരത്തോടും ഈയുള്ളവന്‌ ആരാധനയില്ല. മാത്രമല്ല, മലയാള സിനിമാ ലോകത്തെ ഗുസ്‌തിയില്‍ ഞാന്‍ തിലകന്റെ പക്ഷത്താണുതാനും.

തിലകന്‍ പറയുന്നതില്‍ ഏറിയപങ്കും പച്ചപ്പരമാര്‍ത്ഥങ്ങളാണ്‌.സൂപ്പര്‍താരങ്ങളുടെയും അവരുടെ ഏറാന്‍മൂളികളുടെയും തോന്ന്യാസങ്ങളാണ്‌ മലയാള സിനിമയില്‍ നടക്കുന്നതെന്ന്‌ അറിയാമ്മേലാത്തവര്‍ ചുരുക്കമാണ്‌. അതുകൊണ്ടുതന്നെയാണ്‌ മറ്റൊരു നായകനടനും ഇവിടെ ക്ലച്ചുപിടിക്കാത്തതെന്നത്‌ പരസ്യമായ രഹസ്യം.

ഈ കോക്കസിന്റെ കയ്യാങ്കളികളാണ്‌ മലയാള സിനിമയെ അപ്പാടെ കൊളംതോണ്ടിയത്‌. ഇവര്‍ക്കെതിരെ ഒരു ഘട്ടത്തില്‍ പോരിനിറങ്ങിയ പൃഥ്വിരാജുപോലും ഒടുവില്‍ കാലുപിടിച്ച്‌ മാപ്പുപറഞ്ഞശേഷമാണ്‌ അല്ലറചില്ലറ പടങ്ങള്‍ കിട്ടിത്തുടങ്ങിയതെന്നാണ്‌ സിനിമക്കകത്തുള്ളോരു പറയുന്നത്‌.

വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കലെത്തിയിട്ടും മറ്റൊരുത്തനും ഗതിപിടിക്കരുതെന്ന്‌ വാശിയുള്ള സൂപ്പറുകളുടെയും പരിവാരങ്ങളുടെയും ലീലാവിലാസങ്ങളില്‍ പൊറുതിമുട്ടിയ പലര്‍ക്കും തിലകനൊപ്പം കൂടിയാക്കൊള്ളാമെന്നുണ്ട്‌ പക്ഷെ, കഞ്ഞികുടി മുട്ടുമെന്ന്‌ ഭയന്ന്‌ അവര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും മോഹന്‍ലാലിനെ മനസ്സുതുറന്ന്‌ അഭിനന്ദിക്കാനാണ്‌ പെഴ നീണ്ട ഇടവേളക്കുശേഷം ഈ പോസ്റ്റിടുന്നത്‌. കേരളത്തിന്റെ സാംസ്‌കാരിക സിംഹാസനത്തിന്റെ അധിപനെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ കണ്ണില്‍ കാണുന്നവരുടെയെല്ലാം മേക്കിട്ടു കേറുന്ന സുകുമാര്‍ അഴീക്കോടിന്‌ ലാലിനെപ്പോലെ ഇത്രയും വൃത്തിയായി പണികൊടുത്ത വേറൊരാളും ഇന്നാട്ടിലില്ല.

പിണറായി വിജയന്റെ കുഴലൂത്തുകാരനായതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എന്തിലും തനിക്ക്‌ ഇടപെടാമെന്നാണ്‌ അഴിക്കോടിന്റെ ധാരണ. സിനിമ കാണാറില്ലെന്ന്‌ അഭിമാനപൂര്‍വം പറയുന്ന ഈ മഹാന്‍ ചലച്ചിത്ര നടന്‍മാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതിന്‌ യോഗ്യതയായി കരുതിയതും ഇതുതന്നെയായിരിക്കണം.കലയിലൂടെ ആര്‍ജിച്ച ജനപിന്തുണയുടെയും അംഗീകാരത്തിന്റെയു 50 ശതമാനം ലാല്‍ സ്വര്‍ണാഭരണശാലയ്‌ക്കുവേണ്ടി വിനിയോഗിക്കുന്നു, ലാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത്‌ അരോചകമാണ്‌, സൂപ്പര്‍ താരങ്ങള്‍ ഒരു സിനിമക്കു വാങ്ങുന്ന അഞ്ചരക്കോടി രൂപ സാഹിത്യകാരന്‍ ജീവിതാവസാനംവരെ കഷ്‌ടപ്പെട്ടാലും കിട്ടില്ല, സാഹിത്യകാരന്‍ എഴുതരുതെന്ന്‌ സാഹിത്യ അക്കാദമി വിലക്കിയതുപോലെയാണ്‌ തിലകനെ വിലക്കിയത്‌ തുടങ്ങിയവയൊക്കെയായിരുന്നു അഴീക്കോടിന്റെ ആവലാതികള്‍. ഒപ്പം തിലകന്‍ പ്രശ്‌നം അടുത്ത സൂര്യോദയത്തിന്‌ മുമ്പ്‌ പരിഹരിക്കണം എന്ന മുന്നറിയിപ്പും.

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ദിലീപിന്റെയോ പടം റിലീസ്‌ ചെയ്യുന്ന ദിവസം തിയേറ്ററില്‍ ഇടികൊണ്ട്‌ ടിക്കറ്റെടുത്ത്‌ പടം കാണുന്ന സാധാരണക്കാരന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മനസ്സിലാക്കാം. അഴിക്കോടിന്‌ ഈ വിഷയത്തില്‍ എന്തുകാര്യം? ഇങ്ങേര്‌ ആരുവാ?

കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള ജനം മുഴുവന്‍ ചിന്തിച്ചകാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചിടത്താണ്‌ മോഹന്‍ലാലിനെ പെഴ നമിക്കുന്നത്‌. മധ്യസ്ഥതക്കായി അഴീക്കോടിനെ ക്ഷണിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ താരസംഘനടക്കുള്ളില്‍ പരിഹരിച്ചോളാമെന്നും വ്യക്തമാക്കിയ ലാല്‍ ഒരു പടികൂടി കടന്ന്‌ താന്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുകൊണ്ട്‌ അഴീക്കോടിന്‌ എന്താണ്‌ വിഷമമെന്നും ചോദിച്ചു. അതുകേട്ടപ്പോള്‍ പെഴ അറിയാതെ പറഞ്ഞുപോയി-കലക്കി മോനേ ദിനേശാ!!!

ഇതൊക്കെയായാലും അഴിക്കോട്‌ നിര്‍ത്താന്‍ ഭാവമില്ല. അതിന്റെ കാരണം നടന്‍ ഇന്നസെന്റ്‌ ഇന്നു പറഞ്ഞു-പട്ടിണി കിടന്ന പിള്ളാര്‍ക്ക്‌ ചക്കക്കൂട്ടാന്‍ കിട്ടിയ അവസ്ഥയിലാണ്‌ അഴിക്കോട്‌.

വിഷമില്ലാതിരുന്നപ്പോള്‍ വീണു കിട്ടിയ വിഷയത്തില്‍, വലിയ പിടിയുള്ളതല്ലെങ്കിലും കയറിപ്പിടിച്ചിരിക്കുകയാണ്‌ ഈ കാര്‍ന്നോര്‌. ഒരു തത്വമസിയുടെ പേരിലാണ്‌ അഴിക്കോടിന്റെ അര്‍മാദമത്രയും. ഈ സാധനം കേരളത്തില്‍ എത്രപേര്‌ വായിച്ചിട്ടുണ്ട്‌? വായിച്ച എത്രപേര്‍ക്ക്‌ മനസ്സിലായിട്ടുണ്ട്‌? പിണറായി വിജയന്റെ ദാസ്യവൃത്തിക്കപ്പുറം ഇങ്ങോര്‌ ഇപ്പോള്‍ എന്ത്‌ സാംസ്‌കാരിക പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌? ലാലിനെക്കാള്‍ സുന്ദരനാണ്‌ താന്‍ എന്ന പറഞ്ഞപ്പോള്‍ അഴീക്കോട്‌ സ്വന്തം അപകര്‍ഷതാബോധത്തിന്‌ അടിവരയിടുകല്ലാരുന്നോ?അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇങ്ങേര്‍ക്കൊന്നും വേറൊരു പണിയുമില്ലേ?

അഴിക്കോടും ലാലും തമ്മിലുള്ള പ്രസ്‌താവന യുദ്ധത്തില്‍ മാധ്യസ്ഥവുമായി മറ്റൊരാള്‍ കൂടി രംഗത്തു വന്നിട്ടുണ്ട്‌-ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍. ഇനി ഒരാള്‍കൂടിയേ ഈ വിഷയത്തില്‍ ഇടപെടാനുള്ളു; സാക്ഷാല്‍ സഖാവ്‌ പിണറായി വിജയന്‍.

2010 ഫെബ്രുവരി 6, ശനിയാഴ്‌ച

സാബു ഒന്നു വിളിച്ചാല്‍ അതല്ലേ ചാകര!

മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ ചാള വില്‍ക്കുന്പോള്‍ എന്നെയിങ്ങനെ കണ്ണെടുക്കാതെ നോക്കുകയാണ് കക്ഷി. ചാളയൊക്കെ വില്‍ക്കുന്നു ഇവനാരെടാ എന്ന മട്ടില്‍.

അതുകഴിഞ്ഞ് ഫീഷ് ലാന്‍ിംഗ് സെന്‍ററിനടുത്താണ് കച്ചോടം. അവിടെ കച്ചോടം തൊടങ്ങിയാപ്പിന്നെ ഒച്ചപ്പാടാണ്. അടുത്തുള്ള ഒടങ്കൊല്ലി ടേപ്പ് റെക്കോര്‍ഡറിന്‍റെ ശബ്ദംകൂടിയാകുന്പം ഭയങ്കര പ്രശ്നവാണ്. ടേപ്പ് ഓഫ് ചെയ്താല്‍ ഇദ്ദേഹം പ്രശ്നവൊണ്ടാക്കും എന്ന് ഒറപ്പാണ്.

ഞാന്‍ ജ്വാസപ്പേട്ടന്‍റെ അരിക്കല്‍ ചെന്നു പറഞ്ഞു, ടേപ്പ് റെക്കോര്‍ഡറ് ഓഫാക്കാതെ മാര്‍ഗമില്ല. അയാളു പറഞ്ഞു ഞാന്പറയാന്‍. ആര്‍ക്കും സാബൂനോട് നേരിട്ടു പറയാനുള്ള ധൈര്യമില്ല.

ഞാനൊന്നും പറയാന്‍ പോയില്ല. ടേപ്പ് ഓഫാക്കീട്ട് കച്ചോടം തുടര്‍ന്നു. കൊറച്ചു കഴിഞ്ഞപ്പം ഇദ്ദേഹം. ''ഹേ ഗാന ചൂനാ ഗുര്‍നേക്കാ മീനാ യാര്‍, ക്യാഹോരഹാ ഹേ! ടേപ്പ് റെക്കോര്‍ഡര്‍ മര്‍ഗയി ഹോ ഹേ ക്യൂക്യാ?''(ഹേ പാട്ടു കേള്‍ക്കുന്നില്ല ചങ്ങാതി, എന്താണ്, ടേപ്പ് റെക്കോര്‍ഡര്‍ വര്‍ക്കു ചെയ്യുന്നില്ലേ?)

സര്‍ ടേപ്പ് ഓഫാക്കി
''കോന്‍ ഹെ? ക്ലാ ക്ലാ ക്ലീ ക്ലൂ ഓഫ് കിയാ?''(ആരാണ്, എന്തിന് ഓഫ് ചെയ്തു?)

''ചാള ബോലാ ടേപ്പ് പണ്ടാരടങ്ങനേക്കേലിയേ''(ചാള പറഞ്ഞു, സ്വസ്ഥമായിട്ടു കെടക്കാന്പറ്റുന്നില്ല, ടേപ്പ് റെക്കോര്‍ഡറ് പണ്ടാരടങ്ങാന്‍)

''കോന്‍ ഹെ?''(ചാളയോ, അതാരാണ്)

അപ്പോള്‍ ബോള്‍ എന്‍റെ കോര്‍ട്ടിലാണ്. നമ്മളു മറുപടി പറയണം. ഇതു കക്ഷിയുടെ ഗെയിമാണ്. ജ്വാസപ്പേട്ടന്‍ വന്നിട്ട്, ചെവിതലകേള്‍ക്കാന്‍ വേണ്ടി ടേപ്പ് ഓഫ് ചെയ്തതാണെന്നു പറഞ്ഞാല്‍ തീര്‍ന്നു. പക്ഷെ, അയാള്‍ അതു പറയാന്‍ തയാറല്ല. റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കാന്‍ ധൈര്യമില്ല. ഞാനാരാ മോന്‍? ഞാന്‍ മുന്നോട്ടുചെന്നു പറഞ്ഞു. ആ കൂതറ ടേപ്പ് റെക്കോര്‍ഡറ് വെക്കാന്പറ്റത്തില്ല. ചാള, ചാളേന്ന് വിളിച്ചു പറയുന്നത് പൊറത്തു കേള്‍ക്കുകേല. മീനെല്ലാം ഇവിടുന്ന് ചീഞ്ഞുപോകും.

''കോയി മില്‍ ഗയാ... ചാള സിന്തഗി കരം ഹോ ജാത്തീഹേ'' (അതു സാരമില്ല എട്ടുനാടും പൊട്ടുന്ന സൗണ്ടില്‍ ഞാന്‍ പറഞ്ഞോളം ചാള, ചാളേന്ന്)
ഞാന്‍ പറഞ്ഞു അതൊക്കെ അങ്ങു കുന്പളങ്ങീപ്പറഞ്ഞാ മതി. ഇപ്പം നിങ്ങളു ഒറക്കെ വിളിച്ചു പറയും എന്നുവിചാരിച്ച് നോക്കിനിക്കാന്പറ്റത്തില്ലല്ലോ. ടേപ്പ് ഓഫാക്കിയേ പറ്റൂ.

ഫീഷ് ലാന്‍ഡിംഗ് സെന്‍റര്‍ pin drop(അവാസനത്തെ ഡ്രോപ്പും അടിച്ചപോലെ ) സൈലന്‍സില്‍ നില്‍ക്കുകയാണ്. അദ്ദേഹം എന്നെ അടിമുടിയൊന്നു നോക്കി. കൊച്ചൊരു മനുഷ്യന്‍. സംഗതിയൊക്കെയുണ്ട്. ഞാന്‍ പറഞ്ഞു.
''കച്ചോടം അവസാനിപ്പിച്ച് കാശെണ്ണുന്പഴേ നമ്മള് ഇനി ടേപ്പു വെക്കത്തൊള്ളു''

''ഏ കോയി സച്ചാ ബഹുത്ത് അച്ചോം കി ഹോനാ ജീത്താ ഹോത്താഹെ''(ഭയങ്കര ബോറാണ്, നടക്കത്തില്ല, ചങ്ങാതി നടക്കത്തില്ല)

ഞാന്‍ പറഞ്ഞു. ''പ്രൊഡക്ഷന്‍, അഭി ഹം കിസിസേ ഹംനഹി കോ എഫ് റേഡിയോ പണ്ടാര്‍ കരോ''(അങ്ങേര്‍ക്ക് ഒരു കൂതറ എഫ്.എം റേഡിയോ കൊണ്ട് പണ്ടാരടക്ക്)

എന്‍റെ കയ്യില്‍ ഉടനടി പരിഹാരമുണ്ട്. മലയാളത്തിലെ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ മാറി മാറി വയ്ക്കുക. ഇയാക്ക് എന്തേലും കേട്ടാമതിയല്ലോ. അവമ്മാരുടെയും അവളുമാരുടേം ചെലപ്പുകേട്ട് വട്ടാകുന്പം അയാള് പഠിച്ചോളും. അദ്ദേഹം എന്നെ ഒന്നുകൂടി നോക്കി. തിരിഞ്ഞിട്ട് ത്വാമാസിനോടു പറയുകയാണ്

''ഹേ ഇസ്കാ ജബ് ഹം തേരാ ഹം ഖുഷി''(ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്ക്)

ആളിനെ ഇഷ്ടപ്പെട്ടു എന്നാണ് ഇതിന് അര്‍ത്ഥം. കക്ഷിക്കു മനസ്സിലായി നമ്മള്‍ ഒരു മഹാ സംഭവമാണെന്ന്. എതു ചെറിയ കാര്യവും വലിയ പ്രശ്നമാക്കും. ബാക്കിയൊക്കെ തമാശക്കളിയാണ്. പക്ഷെ നമ്മക്കറിയില്ലല്ലോ തമാശയാണെന്ന്. ത്വാമാസിന്‍റെ അടുത്തുപോയി തിരിച്ചറിയല്‍ കാര്‍ഡിന്‍റേം റേഷന്‍കാര്‍ഡിന്‍റെയും സിംകാര്‍ഡിന്‍റേം ഫോട്ടോക്കോപ്പി കൊടുത്തു. ഇതുകേട്ട് അദ്ദേഹം ഭയങ്കര ചിരിയാണ്.

രണ്ടാമത്തെ സംഭവവും അതേ ദിവസമാണ്. ഇദ്ദേഹത്തിന് കച്ചോടത്തിനു മുന്പുതന്നെ ച്വാള ച്വാളേ, ആകോലി ആകോലി...എന്നു പറഞ്ഞു പഠിക്കുന്ന സൊഭാവമൊക്കെയുണ്ട്. എനിക്കാണെങ്കില്‍ കച്ചോടത്തിനു മുന്പ് ഇതുപോലെ പറഞ്ഞു പഠിക്കുന്നത് ഒന്നു കാണണമെന്നുണ്ട്. നമ്മള്‍ അതു ചോദിച്ചു. അദ്ദേഹം സംഗതി കാണിച്ചു. അദ്ദേഹം ച്വാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ...ന്നു വിളിച്ചു പറഞ്ഞത് ഞാന്‍ മൊബൈലില്‍ റെക്കോര്‍ഡും ചെയ്തു. എന്‍റെ ഒരു രീതി ആതാണ്. എന്നാ കേട്ടാലും കണ്ടാലും ഒളിഞ്ഞുനോക്കിയാലും റെക്കോര്‍ഡ് ചെയ്യും. ഞാന്‍ ഓക്കെ പറഞ്ഞു പോന്നു.

പക്ഷെ, കച്ചോടം തൊടങ്ങിയപ്പം. അദ്ദേഹത്തിന്‍റെ വിളിച്ചുപറച്ചിലിന്‍റെ ലെവലു മാറി. ച്വാള.. ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്...ന്നു പറയുന്നേനു പകരം. ചാള, ചാള എന്നു മന്ത്രംപോലെ പറയുന്നു. പോരാത്തതിന് മറ്റേ കൂതറ ടേപ്പിന്‍റെ സൗണ്ടും.
ഞാന്പറഞ്ഞു. ഈ മീനെല്ലാം ഇവിടിരുന്ന് ചീഞ്ഞുപോകുമെന്ന്. കക്ഷി ചോദിച്ചു എന്തുകൊണ്ടാണെന്ന്. കച്ചോടത്തിനു മുന്പു വിളിച്ചു പറഞ്ഞ ചാളയല്ല ഇപ്പഴത്തെ ചാളയെന്ന്.

ഞാന്‍ പറഞ്ഞു തുടക്കത്തില്‍ ഉണ്ടാകുന്ന ഇന്‍റേണല്‍ വൈബ്രേഷന്‍സ് ആന്‍റ് കൊളാബ്രേഷന്‍സ് ഓഫ് ദ ജിസിഡിഎ കോംപ്ലക്സ് വച്ച് കച്ചോടം നടത്തുന്നതാണ് എന്‍റെ പ്രോസസ്. താങ്കള്‍ കൂതറ പാട്ടും കേട്ട് ചാള, ചാള എന്നു മന്ത്രിച്ചിരുന്നാല്‍ അതിനര്‍ത്ഥം എന്‍റെ കച്ചോടത്തെയും താങ്കള്‍ നശിപ്പിക്കുന്നു എന്നാണ്.

ഇതുകേട്ട് അദ്ദേഹം സ്റ്റണ്‍‍ഡ് ആയി നിന്നു. ഒരുപക്ഷെ കക്ഷിയോട് ആദ്യമായിട്ടായിരിക്കാം ഒറു കച്ചോടക്കാരന്‍ ഇങ്ങനെ സംസാരിക്കുന്നത്. ഞാന്‍ എന്‍റെ പ്രശ്നം പറഞ്ഞു. എന്നിട്ട് ഹോള്‍സെയിലുകാരനോട് പറഞ്ഞു. ഇതൊക്കെ നിങ്ങളു നോക്കേണ്ട കാര്യങ്ങളാണ്. എന്നെ ഇതിനകത്തേക്ക് വലിച്ചിഴയ്ക്കുന്നത് മോശമാണ്. കക്ഷിക്കു മനസ്സിലായി ഞാന്‍ ഒരു മഹാസംഭവമാണെന്ന്. അതിനുശേഷം ഒന്നിച്ചു കച്ചോടം ചെയ്തപ്പോഴെല്ലാം അദ്ദേഹം അസ്സാലായി വിളിച്ചു പറഞ്ഞിട്ടുണ്ട് ചാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ന്ന്. എന്നിട്ടു ചോദിച്ചും അങ്ങനെ മതിയോന്ന്.
ഇപ്പം നിങ്ങള്‍ക്കും തോന്നുന്നില്ലെ ഞാന്‍ ഒരു അഖില ലോക സംഭവമാണെന്ന്?
----------------------------------------------------------

ഇനി പെഴയ്ക്ക് ഒന്നേ പറയാനുള്ളു; ഇത് അനുകരണമോ പരിഹാസമോ അല്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചു മണ്ണടിഞ്ഞവരോ ആയ ഒരുത്തനുമായും ഇതിനു യാതോരു ബന്ധോമില്ല.
മാര്‍പ്പാപ്പയാണേലും(പുള്ളിയാണല്ലോ, ഞങ്ങടെ വല്യ പുള്ളി) ഞാനൊരു സംഭവമാണെന്നു പറഞ്ഞോണ്ടിരുന്നാല്‍ കേക്കുന്നോര്‍ക്ക് ബോറടിക്കും.

2009 നവംബർ 28, ശനിയാഴ്‌ച

ശ്രീശാന്ത് പൊട്ടിച്ചു, മലയാളിയുടെ മുഖത്ത്!

മലയാളികളെപ്പോലെ കണ്ണിക്കടിയുള്ള വര്‍ഗം ഭൂമുഖത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. അയല്‍വാസി നന്നാകുന്നത് കാണുന്പോ ഏതൊരു ശരാശരി മലയാളീടേം ചങ്കിടിക്കും. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അവനിട്ട് പണികൊടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ പരദൂഷണം പ്രചരിപ്പിക്കും. അതും വിജയിക്കുന്നില്ലെന്നു കണ്ടാല്‍ അവന്‍റെ നേട്ടത്തെ പുച്ഛിക്കും.

ശ്രീശാന്തിന്‍റെ ഉജ്വലമായ തിരിച്ചുവരവാണ് വീണ്ടും ഈ മലയാളിത്തരത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യത്തെ അരമലയാളി, മുക്കാല്‍ മലയാളി എന്നൊക്കെപ്പറഞ്ഞ് മാധ്യമങ്ങള്‍ ഓരോരുത്തരെ പൊക്കിപ്പിടിച്ചോണ്ടു നടന്ന ഒരു കാലമുണ്ടായിരുന്നു. അതുകഴിഞ്ഞപ്പം ടിനു യോഹന്നാന്‍ മുഴുമലയാളിയായി ഇന്ത്യന്‍ കുപ്പായമിട്ടു. അധികകാലം തുടരാന്‍ യോഗമുണ്ടായില്ലെന്നുമാത്രം.

ടിനുവിനെപ്പോലെ സാന്നിധ്യമറിയിക്കാതെ ശ്രീശാന്തും ടീമില്‍നിന്ന് പുറത്തായിരുന്നെങ്കില്‍ മലയാളികള്‍ക്ക് മനഃസമാധാനം കിട്ടിയേനെ.പക്ഷെ, ഈ ചങ്ങാതീടെ തലേവര മലയാളികള്‍ക്ക് മായ്ക്കാന്പറ്റത്തില്ലല്ലോ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി ട്വന്‍റിയിലുമൊക്കെ ശ്രീ കസറിയപ്പോള്‍ ഭൂഗോളത്തില്‍ എന്പാടുമുള്ള മലയാളികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

അവന്‍ അഹങ്കാരിയാണ്, സ്വഭാവം ശരിയല്ല, പെരുമാറാന്‍ അറിയില്ല, അവന്‍റെ അമ്മയുടെ ഭാവാഭിനയും ഓവറാണ് എന്നിങ്ങനെ പോയി കുറ്റങ്ങള്‍.

ഉള്ളതു പറഞ്ഞാല്‍ ശ്രീശാന്തിന് അല്‍പ്പം ശൗര്യമുണ്ട്, കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്, മാധ്യമപ്രവര്‍ത്തകരെക്കാണുന്പോഴുള്ള ശ്രീയുടെ അമ്മയുടെ പെരുമാറ്റം അരോചകമായി തോന്നാറുമുണ്ട്. സമ്മതിച്ചു. പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യരുണ്ടോ? ശ്രീശാന്തിനെ വിമര്‍ശിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും എന്തെല്ലാം ന്യൂനതകളുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ. അയാളുടെ സ്വഭാവത്തില്‍ എന്തെങ്കിലും ചീത്ത വശങ്ങളുണ്ടെങ്കില്‍ അതങ്ങ് മറന്നു കളഞ്ഞ് കളിയെ മാത്രം വിലയിരുത്തിയാല്‍ പോരേ?

ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്‍റെ ക്ലൈമാക്സില്‍ പാക്കിസ്ഥാന്‍റെ മിസ്ബാഹുല്‍ ഹഖ് അടിച്ചുപറത്തിയ പന്ത് ബൗണ്ടറിക്കടുത്ത് നിന്ന് കയ്യിലൊതുക്കിയ ഒരു നിമിഷം മാത്രം മതി ഏതു ക്രിക്കറ്റ് പ്രേമിക്കും ശ്രീശാന്തിനെ ഓര്‍മിക്കാന്‍.

2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ടുവിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ച ശ്രീശാന്ത്, ഇന്ത്യന്‍ ടീമംഗങ്ങള്‍ പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിയില്‍ ഉജ്വലമായി നൃത്തം ചെയ്ത് സാക്ഷാല്‍ ഷാരൂഖ് ഖാനെ ഞെട്ടിച്ച ശ്രീശാന്ത്(ഇതിന്‍റെ യൂ ടൂബ് വീഡിയോയുടെ കമന്‍റുകളിലും മലയാളികളുടെ തെറിപ്രളയം കാണാം)....അങ്ങനെ മലയാളികള്‍ക്ക് അഭിമാനത്തോടെ ഓര്‍മിക്കാന്‍ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍?

പക്ഷെ, അഭിമാനിക്കേണ്ട നേരത്ത് മലയാളികള്‍ ശ്രീശാന്തിനെ വെറുക്കുന്നവരുടെ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയില്‍ കുറ്റവിചാരണനടത്താന്‍ മത്സരിക്കുകയായിരുന്നു.
ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ അടിച്ചപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് മലയാളികളായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി കളിക്കുന്നതു കണ്ടിട്ട് ചാകാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നവര്‍തന്നെ ഒടുവില്‍ ശ്രീശാന്ത് ടീമില്‍നിന്ന് പുറത്തായപ്പോള്‍ എന്തോ വലിയ രോഗം ഭേദമായതുപോലെ ആശ്വസിച്ചു. അതാണ് മലയാളി!

കാണ്‍പൂര്‍ ടെസ്റ്റിലെ അത്യുജ്വലമായ തിരിച്ചുവരവിലൂടെ ശ്രീശാന്ത് തനിക്കെതിരെ അപഖ്യാതികള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സ്വന്തനാട്ടുകാരുടെ മുഖമടച്ച് പൊട്ടിക്കുകയായിരുന്നു. ഹര്‍ഭജന്‍റേതിന്റെ ആയിരം മടങ്ങ് ശേഷിയുള്ള തല്ല്.

സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍പോലും ശ്രീശാന്തിനെ അഭിനന്ദിക്കാന്‍ നേരിട്ട് എത്തിയെങ്കിലും ഇതൊന്നും വലിയ സംഭവമല്ലെന്നാണ് മല്ലൂസിന്‍റെ കമന്‍റ്. "അവന്‍ എത്രപോയാലും കപില്‍ ദേവിന്‍റെയോ അലന്‍ ഡൊണാല്‍ഡിന്‍റെയോ ഒന്നും ഏഴയലത്ത് എത്താന്പോകുന്നില്ല" എന്ന് അവര്‍ ആശ്വസിക്കുന്നു.

അടികൊണ്ട് തിണിര്‍ത്ത മുഖവുമായി മലയാളി ശ്രീശാന്തിനെതിരെ പുതിയ അപഖ്യാതികളുടെ പണിപ്പുരയിലാണ്. അതില്ലാതെ അവര്‍ എങ്ങനെ ആശ്വസിക്കും? വൈകാതെ അത് ഈമെയിലായോ ബ്ലോഗായോ എസ്.എം.എസ് ആയോ പുറത്തുവരും. നമ്മക്ക് കാത്തിരിക്കാം.

2009 നവംബർ 22, ഞായറാഴ്‌ച

സുരാജ് വെഞ്ഞാറമൂട് എന്ന പറട്ട!

പ്രിയപ്പെട്ട ചന്ദ്രശേഖരന്‍ സാറിന്,
സാര്‍ എന്നെ അറിയാനിടയില്ല. അപ്പപ്പിന്നെ എന്‍റെ ബ്ലോഗിനെക്കുറിച്ച് അറിയാന്‍ യാതൊരു വകുപ്പുമില്ല. സാറിന്‍റെയൊക്കെ കാഴ്ച്ചപ്പാടുവെച്ചു നോക്കിയാല്‍ സൈബര്‍ സ്ഥലത്ത് ഇടക്കിടെ മാലന്യ നിക്ഷേപം നടത്തുന്ന പറട്ടകളില്‍ ഒരാളാണ് ഞാന്‍. കൂടുതലായിട്ട് വല്ലതും അറിയണമെങ്കില്‍ എന്‍റെ പറട്ട പോസ്റ്റുകളിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചേര്.
വേറെ ഏതെങ്കിലും ഒരുത്തന്‍ ഞാന്‍ ഈ എഴുതുന്ന സാധനം വായിച്ചാല്‍ ഇതെന്നാ കോപ്പാന്ന് ചോദിക്കും, മൂന്നു തരം. അതുകൊണ്ട് വിഷയം പറയാം.

ദേ ഈ സാറ്, ചന്ദ്രശേഖരന്‍ സാറ്
ദേ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റിട്ടിട്ടൊണ്ട്. പുള്ളി അത് ഇട്ടേച്ചു പോയിട്ട് കൊറേനാളായി. പക്ഷെ ഞാങ്കണ്ടത് ഇപ്പഴാ. സുരാജ് വെഞ്ഞാറമൂടിനെ ഗൂഗിളില്‍ വെറുതേ ഒന്നു സെര്‍ച്ച് ചെയ്തപ്പോള്‍ സാറിന്‍റെ പോസ്റ്റില്‍ ചെന്നു പെടുവാരുന്നു.
അപ്പംതന്നെ നാലു വര്‍ത്താനം പറഞ്ഞു. അത് ആരേലും കേള്‍ക്കേണ്ടേ. അതോണ്ട് കേട്ടാല്‍ അറക്കാത്ത ഭാഷേല് ഇവിടെ എഴുതിയേക്കാവെന്നു വിചാരിച്ചു.

ഏതായാലും മുടിഞ്ഞു, കൊറെ സൈബര്‍ സ്ഥലം കൂടി അങ്ങനെ പോട്ടന്നേ.
സാറിന്‍റെ ബ്ലോഗും പരിസരമൊക്കെ നോക്കിയപ്പം സാറ് സിനിമയിലെ ഒരു എന്‍സൈപ്ലോക്ലീഡിയ(അങ്ങനെയല്ലേ അതിനു പറയുന്നേ) ആണെന്നു മനസ്സിലായി.
എന്നെ പൊന്നു സാറെ സുരാജ് വെഞ്ഞാറമ്മൂട് ഒരു മൂന്നാംകിട നടനാണ്. ഞാനൊരു പുലിയാണെന്ന് പുള്ളി വിളിച്ചു പറഞ്ഞിട്ടില്ല. അങ്ങേരു ഒരു പ്രസ്താനമാണെന്ന് പുള്ളിയെ ഇഷ്ടപ്പെടുന്നവരും പറഞ്ഞിട്ടില്ല. ജഗദീഷും മുകേഷും കലാഭവന്‍ മണീംമൊക്കെ വന്ന വഴയില്‍, അല്ല അതിലും താഴത്തെ വഴിയില്‍ വന്നയാളാണ് ഈ ചങ്ങാതി. ഒടുവില്‍ നായകനുമായി(സാറ് നാലാംകിട നായകന്‍ എന്ന് തിരുത്തി വായിക്കുക).
സുരാജിന്‍റെ ഒരു കൈ വളഞ്ഞിരിക്കുന്നത് സാറു ശ്രദ്ധിച്ചിട്ടൊണ്ടോ? പണ്ടെങ്കാണ്ട് ഒടിഞ്ഞ സാധനം നേരെയാക്കാന്‍ പോലുമുള്ള പാങ്ങില്ലാരുന്നു. അല്‍പ്പസ്വല്‍പ്പം മിമിക്രീം പിന്നെ തിരോന്തരം ഭാഷേം ഇപ്പറഞ്ഞ ഞൊങ്കയ്യും(അത്തരം കൈക്ക് ഞങ്ങള് അങ്ങനാ പറയുന്നേ) വെച്ച് നായകപദം വരെ എത്തിയെങ്കില്‍ സുരാജിനേം പുള്ളിയെ സഹായിച്ച മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരേം സമ്മതിച്ചേ പറ്റൂ.
സൂപ്പര്‍താരങ്ങള്‍ അപ്പിയിട്ട് കൊളമാക്കിവെച്ചിരിക്കുന്ന മലയാള സിനിമേല് സൂരാജിന്‍റെ ആദ്യ സിനമാ സാമാന്യ വിജയം നേടിയെങ്കില്‍ അത് നിസാര കാര്യമല്ലെന്നാണ് എന്നെപ്പോലെ സിനിമാ പാണ്ടിത്തം(മറ്റേ പാണ്ടി എഴുതാന്‍ അത്ര തിട്ടം പോര) ഇല്ലാത്തോര് വിചാരിക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്ക് വേണ്ടതെന്താണെന്ന് ആ സിനിമേടേ സംവിധായകന് മനസിലായിട്ടുണ്ടാകും. പണ്ട് നമ്മടെ എ.ടി. ജോയിച്ചായന് മനസ്സിലായതുപോലെ. അതുകൊണ്ടുതന്നെ നമ്മടെ ഷക്കീലച്ചേച്ചിയെപ്പോലെ സുരാജും(ഇതു കോമഡി അതു --ടി എന്ന വ്യത്യാസം മാത്രം) കത്തിക്കേറിയത് സോഭാവികമല്ലേ.
അല്ലേത്തന്നെ ഞാനിതൊക്കെ എന്തിനാ സാറിനോട് പറയുന്നത്. സാറിന്‍റെ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ കണ്ടാല്‍ സാറിന്‍റെ യഥാര്‍ത്ഥ രോഗമെന്താണെന്ന് വ്യക്തമാകും. ഇത് സാറിനു മാത്രമുള്ള രോഗമല്ല. കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കുണ്ട്. ഇത് എച്ച്1 എന്‍1 പോലെ പകരുവാന്നാ കേട്ടത്. പറഞ്ഞുവന്നത് സൂപ്പര്‍ സ്റ്റാര്‍ ഫ്ലൂവിന്‍റെ കാര്യമാണ്. അതു പിടിപെട്ടാല്‍പിന്നെ വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കണ്ടാല്‍ വിറയലൊണ്ടാകും. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പണ്ടാരമടങ്ങുകേം പറട്ടകള്‍ വിജയം നേടുകയും ചെയ്യുന്പോ തലകറക്കവും രക്തസ്രാവവും ഉണ്ടാകും.
സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നോര് ഈ അസുഖംവന്നാല്‍ ഒറിജിനല്‍ ഭാഷ എടുത്തലക്കും. നാടകനടന്‍മാരെക്കുറിച്ചുള്ള ഒരു മിമിക്രീല് പണ്ടു കണ്ടതോര്‍ക്കുന്നു. നാട്ടിന്പുറത്തെ കവലേല് കൂട്ടുകാരോട് സംസാരിച്ചോണ്ടിരുന്ന നടനോട് അവരിലൊരാള്‍ ഇപ്പം അഭിനയിക്കുന്ന നാടകം ഏതാണെന്ന് ചോദിച്ചപ്പം കക്ഷി പെട്ടെന്ന് ബാസിട്ട് പറഞ്ഞു-"അഥ് ഇഫോള്‍ ഝാന്‍ ഥിരുവനഝപുരം പ്രതീക്കക്ക്ഷയുടെ അജ്ഛനും അബ്ബക്കും സുക്ഖംതന്നെയിലാണ് ഖളിക്കുന്നത്"
ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ വെച്ചുനോക്കിയാല്‍ ചന്ദ്രശേഖരന്‍സാറ് ഇതിന്‍റെ റിവേഴ്സിലാണ് വന്നതെന്നു കാണാം. പറട്ട കൂതറ പ്രയോഗങ്ങള്‍ ഉദാഹരണം.
മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിന്‍റെ വിശദാംശങ്ങളും ലാലേട്ടനുമുന്നില്‍ ഓശാനിച്ചു(കട്ടി അതുമതി)നിക്കുന്ന പടോംകൂടി കണ്ടാല്‍ ഏതു നാട്ടുവൈദ്യനും സാറിന്‍റെ രോഗം പെട്ടെന്ന് കണ്ടുപിടിക്കാന്പറ്റും.
സാറിന്‍റെ മറ്റു പോസ്റ്റുകള്‍ നോക്കാം.
Women in Cinema
Interview with Kohei Oguri(ഇത് കഴിക്കുന്ന എന്തോ സാധനമാണെന്നാണ് കരുതിയത്.പിന്നെ ഗൂഗിളില്‍ നോക്കിയപ്പഴാണ് നിങ്ങളെപ്പോലുള്ള നിരൂപകപ്രതിഭകള്‍ക്ക് വേണ്ടപ്പെട്ട ഉരുപ്പടിയാണെന്ന് പിടികിട്ടിയത്)
Kancheevaram and Thereafter...
Article on the ethics in TV commercials
Whats in a Name?
Lohitadas-a cloud capped star
Post Modern Cinema- a curtain raiser

ഇതുപോലുള്ള എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ വര്‍ക്കുചെയ്യുന്ന സാറെന്തിനാ ഈ സൂരാജിനെപ്പോലുള്ള പറട്ട കേസുകള്‍ അറ്റന്‍റു ചെയ്യുന്നത്? മുനിസിപ്പാലിറ്റീലെ ചവറ്റുകൂനയാണു സാറേ. വെറുതെ നാറ്റിക്കേണ്ട. സാറു പോയിട്ട് മറ്റൊരു എസ്ട്രാ ഹൈടെന്‍ഷന്‍ സാധനം കാച്ച്. എന്നിട്ട് അതിന് ഇങ്ങനെ തലക്കൊട്ടു കൊടുക്ക്-എയ്ഞ്ചല്‍ ജോണ്‍, പോസ്റ്റ് മോഡേണ്‍ സിലുമാക്ക് മലായാളത്തിന്‍റെ ഉദാത്ത സംഭാവന.







2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

നാര്‍ക്കോ ദൃശ്യം പോക്രിത്തരം

ഒള്ളതു പറഞ്ഞാല്‍ എല്ലാരുംകൂടി എന്‍റെ മേക്കിട്ടു കേറും. എന്നാലും ഞാന്പറയും.
ഞാനൊരു ക്നാനാനായക്കാരനല്ല. പക്ഷെ, ഇന്ന് അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍ ചാനലുകള്‍ മത്സരിച്ച് പ്രദര്‍ശിപ്പിച്ചത് ഒരുമാതിരി കോപ്പിലെ പരിപാടിയായിപ്പോയി.

നാളിതുവരെ ഏതെങ്കിലും കേസിലെ പ്രതികളെ പോലീസോ സി.ബി.ഐയോ മറ്റേതെങ്കിലും ഏജന്‍സിയോ ചോദ്യം ചെയ്യുന്നത് മുഴുവനായി ചാനലുകളില്‍ കാണിച്ചിട്ടുണ്ടോ? ഒണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാണിക്കാനുള്ള കോപ്പ് അവര്‍ക്ക് കിട്ടീട്ടുമൊണ്ടാകത്തില്ല. പക്ഷെ, അര്‍ധബോധാവ്സ്ഥേല് കെടക്കുന്നോര് പണ്ടത്തേതും പഴേതും പാളേത്തൂറിയതുമൊക്കെ പറയുന്നത് ചാനലുകളില്‍ കാണിച്ചത് *&^%$ ആണ്.

പ്രതികളുടെ പ്രത്യേകിച്ച് സിസ്റ്റര്‍ സെഫിയുടെ വായില്‍ ഉത്തരങ്ങള്‍ വെച്ചുകൊടുത്തിട്ട് എടുക്കുന്നതായാണ് പെഴയ്ക്കു തോന്നിയത്. Sodium Pentothal അല്ലെങ്കില്‍ Sodium Amytal കുത്തിവെച്ചിട്ടൊള്ളതുകൊണ്ട് അങ്ങനെയെ ചെയ്യാന്പറ്റൂ എന്നാണ് അറിവൊള്ള ചെലരു പറയുന്നേ.

അങ്ങനെ ഒട്ടുമുക്കാല്‍ പോക്രിത്തരങ്ങളും ചെയ്തതാണെന്ന് അച്ചമ്മാരും കന്യാസ്ത്രീം പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുവദിക്കുന്ന രീതിയില്‍ അവരെ ശിക്ഷിക്കട്ടെ. പക്ഷെ ചോദ്യം ചെയ്യല്‍ മുഴുവനും പൊതുജനങ്ങള്‍ക്കു മുന്പില്‍ വിളന്പിയതിന് നീതികരണമില്ലെന്നുതന്നെയാണ് പെഴ ആവര്‍ത്തിച്ചു പറയുന്നത്. നാര്‍ക്കോ പരിശോധന കേസിന്‍റെ അന്തിമ വിധിയാണെന്ന് ചാനലുകള്‍ തെറ്റിധരിച്ചിരിക്കുവാന്നു തോന്നുന്നു.

കുറ്റസമ്മതത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സിയോ കോടതിയോ വെളിപ്പെടുത്തുതന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
വല്ലോടത്തൂന്നും കിട്ടിയ സി.ഡിവെച്ചോണ്ട് ഞങ്ങളാണ് സത്യം ആദ്യം പൊറത്തുവിട്ടത്, അല്ല ഞങ്ങളാണ് എന്ന് തുടരെ ചാനലുകള്‍ പറ‍ഞ്ഞോണ്ടിരിക്കുന്നു. അതു ആരും മോഷ്ടിക്കാതിരിക്കാന്‍ സ്വന്തം സീലും അതിനു മോളില്‍ കാണിക്കുന്നു. നാണംകെട്ട വര്‍ഗം.

പോള്‍ ജോര്‍ജ് വധക്കേസ് കൊടുന്പിരിക്കൊണ്ടിരിക്കുന്പം ഈ സീഡികള്‍ പൊറത്തുവന്നതിനു പിന്നില്‍ എന്തേലും തരികിട ഒണ്ടോന്ന് അന്വേഷിക്കണവെന്നുകൂടി പെഴക്ക് പറയാനൊണ്ട്.

2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

മമ്മൂട്ടിയെ കണ്ടപ്പോള്‍ കവാത്തു മറന്ന പുലി

കൊറേക്കാലം എങ്ങാണ്ടതിലേ പോയി തെണ്ടിനടന്നിട്ട് വീണ്ടും വന്നേക്കുന്നു; എവനിത് എന്നാത്തിന്‍റെ ഏനക്കേടാ? എന്ന് നിങ്ങക്കൊക്കെ തോന്നുവാരിക്കും. അതിന് നിങ്ങളെ കുറ്റംപറയാന്പറ്റത്തുവില്ല. ബ്ലോഗിലെ കീരീടം വെക്കാത്ത രാജാവും കെ.എം. മാണിക്കുശേഷം കോട്ടയങ്കാര്‍ക്ക് അഹങ്കാരത്തോടെ ചൂണ്ടിക്കാണിക്കാനുള്ള ഏക ആന്തരിയും കോട്ടയത്തിനപ്പുറത്തൊള്ള ജനപ്രീതിയില്‍ മാണിയേക്കാള്‍ മുന്പനുമായ ബെര്‍ളിയെ കിള്ളിയാല്‍ പലര്‍ക്കും അരിശം വരുന്നത് സോഭാവീകം.
ഇതിനു മുന്പ് ഞാനിട്ട പോസ്റ്റും ബെര്‍ളിയെക്കുറിച്ചാരുന്നതുകൊണ്ടാ ഇത്രേം പറഞ്ഞത്. പക്ഷേങ്കില് ഒരു കാര്യം നിങ്ങള് മനസ്സിലാക്കണം രാഷ്ട്രീയത്തിലാന്നേലും സിനിമേലാന്നേലും കത്തിക്കോറുന്നോരു തന്നെയാരിക്കും വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ നിറഞ്ഞുനിക്കുക. ഉദാഹരണത്തിന് പണ്ട് മുഖ്യമന്ത്രിയാരുന്നപ്പം കരുണാകരനും പിന്നെ ഭൂമാഫിയക്കെതിരായി രംഗത്തെറങ്ങിയപ്പം അച്ചുതാനന്ദനുമൊക്കെ മുക്കിലും മൂലേലുമൊക്കെ ചര്‍ച്ചാവിഷയമല്ലാരുന്നോ?. അപ്പം പിന്നെ ബ്ലോഗില്‍ ബെര്‍ളി ചര്‍ച്ചാവിഷമാകുന്നതാണോ വല്യ കാര്യം?മേളിപ്പറഞ്ഞപോലെ കലിപ്പു തോന്നാത്തോര് ദേ ഈ താഴെക്കൊടുത്തേക്കുന്ന ലിങ്കുകള്ക്രമത്തിലൊന്നെടുത്തു നോക്കിക്കേ.
http://berlytharangal.com/?p=3049

http://berlytharangal.com/?p=3076

രണ്ടും ബര്‍ളിത്തരങ്ങളിലേതാണ്. നിങ്ങളു പലരും ഇതിനോടകം ഇതു വായിച്ചിട്ടുവൊണ്ടാകും. ഏതു പുലിയായാലും ഇത്രേയൊള്ളൂ. മമ്മൂട്ടിയെക്കണ്ടപ്പം ബ്ലോഗിലെ വിമര്‍ശകശിങ്കം ഷക്കീലയെപ്പോലെ പുളകംകൊണ്ട് പരിസരം മറന്നു. മമ്മൂട്ടിക്ക് ഡയലോഗ് പഠിപ്പിച്ചുകൊടുത്ത സുരാജ് വെഞ്ഞാറമൂട് ഇപ്പം നായകന്‍വരെയായി. പക്ഷെ അങ്ങേര് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേരാനോ ഒരു കേക്ക് വാങ്ങിച്ചുകൊടുക്കാനോ ലെവന്‍ തയാറായിട്ടുണ്ടോ?. എന്തിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മമ്മൂക്കേടെ കൈകൊണ്ട് നാവിലേക്ക് നേരിട്ട് മധുരം വാങ്ങി(നാണവും വിനയവും ആരാധനയും കലര്‍ന്ന ഒരു സവിശേഷ വികാരത്തോടെ-ലിങ്ക് ദേ
http://berlytharangal.com/?p=3049 കൈ നീട്ടുന്നതു കണ്ട് തെറ്റിധരിക്കേണ്ട, മധുരം താഴെപ്പോകാതിരിക്കാനാണ്) കോള്‍മയിര്‍കൊള്ളാന്‍ സുരാജിന് ഭാഗ്യമുണ്ടായോ?
പക്ഷെ, ആളറിഞ്ഞ് എങ്ങനെ പെരുമാറണമെന്ന് ബെര്‍ളിക്കറിയാം.
അതുകൊണ്ടുതന്നെ എന്‍റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളത് ചെയ്യും നീയൊക്കെ ആരാടാ സ്ലംഡോഗ്സേ ചോദിക്കാന്‍ എന്നുള്ള ആക്രോശം വൈകാതെ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തള്ളേ സമ്മതിച്ചിരിക്കുന്നു! യെവന്‍ പുലിയല്ല, ---പ്പുലിതന്നെ.

2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ബെര്‍ളീ... മാപ്പ്


ബൂലോകം ബൂലോകം എന്നുവെച്ചാ എന്നാന്നാ കരുതിയേ? മീനച്ചിലാറുപോലെ അന്തസാഗരമല്ലേ?. അതിനുള്ളിലെ തിമിംഗലം തൊട്ട്‌ വാല്‍മാക്രി വരെ എല്ലാ കോപ്പുകളേം തീറ്റിപ്പോറ്റുന്നതാരാ? ദൈവം എന്നു പറയാന്‍ വരട്ടെ, ബെര്‍ളി തോമസ്‌ എന്നൊരു വലിയ മനുഷ്യനുണ്ട്‌. രാത്രിയാകട്ടെ, പകലാകട്ടെ, എപ്പം ചെന്നാലും ആറ്റിറമ്പില്‍ കുന്തിച്ചിരുന്ന്‌ 'തീറ്റയിടാന്‍' അദ്ദേഹം പെടുന്ന പാടുകാണണം.
നാലു മാസം മുമ്പ്‌ രണ്ടു ദിവസം അദ്ദേഹം ആറ്റിറമ്പില്‍ വന്നില്ല. പട്ടിണിയാരുന്നകൊണ്ട്‌ മീനുകള്‍ക്ക്‌ എന്നാ കോപ്പിട്ടുകൊടക്കും? അന്നു മീനച്ചിലാറ്റില്‍ പത്തു തിമിംഗലങ്ങള്‍ ചത്തുപൊങ്ങി. മീനുകള്‍ക്ക്‌ തീറ്റകൊടുക്കാന്‍ പാങ്ങില്ലേലും കോട്ടയത്തൂന്ന്‌ മറ്റേതെങ്കിലും വൃത്തികെട്ട നസ്രാണി ആറ്റിറന്പിലിരുന്ന് അത്യാവശ്യ കാര്യം സാധിക്കാമെന്നു കരുതിയാലോ?
``ദേ ബെര്‍ലീടെ അപരന്‍... ദേ ബെര്‍ളിക്ക്‌ പിറക്കാതെ പോയ അനിയന്‍...ബെര്‍ളീടെ അമ്മായീടെ മോന്‍...പേരുമാറ്റിയ ബെര്‍ളി'' എന്നൊക്കെ ആക്രോശിച്ച്‌ കൊറയവമ്മാര്‌ കല്ലെറിഞ്ഞോടിക്കും. ഈ പെഴക്കിട്ടുതന്നെ എത്ര ഏറു കിട്ടിയതാ?
ആരെല്ലാം എന്നാല്ലാം പറഞ്ഞാലും ബെര്‍ളിയോട്‌ പെഴക്ക്‌ ആരാധനയാണു കേട്ടോ. ഈ ഭൂമീലൊള്ള എന്തിനേക്കുറിച്ചും എഴുതും. ആരെടേം മെക്കിട്ടു കേറും-എന്തായാലെന്നാ പുള്ളിക്ക്‌(പുലി അല്ല പുള്ളി) ദിവസോം വായനക്കാര്‌ കൂടവല്ലേ. വേലി കെട്ടിയാലും മറുവഴിക്കൂടെ നാലു കിലോമിറ്ററ്‌ വളഞ്ഞു നടന്നുവന്ന്‌ കമന്റിട്ടിട്ടേ ആളുകള്‌ പോകത്തുള്ളൂ. അദ്ദാണ്‌ ബെര്‍ലി. പുള്ളിക്കാരന്‍ എന്നാ ചെയ്‌താലും അതൊക്കെ ഒരു ട്രിക്കാണെന്നും വലിയ സംഭവമാണെന്നും മനസ്സിലാക്കാമ്പറ്റാത്ത കൊറേപ്പേര്‌ എപ്പഴും കെടന്ന്‌ കൊരക്കുന്നുണ്ട്‌. ചെമ്മീന്‍ ചാടിയ മുട്ടോളം, പിന്നെ ചാടിയ ചട്ടിയോളം- അത്രതന്നെ.
ഒറ്റയ്‌ക്ക്‌ നിന്ന്‌ താന്‍ പൊളിച്ചടുക്കിയ ചെറായി മീറ്റിന്റെ ശവോടക്ക്‌ നടത്തിക്കൊണ്ട്‌ ഇട്ട 'മീറ്റിന്റെ നാറ്റം' എന്ന പോസ്റ്റിലെ ഓഫ്‌ ടോപ്പിക്കിന്റെ തൊടക്കം ഇങ്ങന.
അതായത്‌ പുലിയെന്ന വിളി കേള്‍ക്കുമ്പോള്‍ കോള്‍മയിര്‌ കൊള്ളുന്നോരൊണ്ടാകും. പക്ഷെ ബെര്‍ളിയെ അതിന്‌ കിട്ടുകേല. ഇങ്ങനെ വിളിക്കുന്നത്‌ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ അവഹേളിക്കലാണെന്ന്‌ എല്ലാരും മനസ്സിലാക്കുക.

അതിന്റെ പിറ്റേദിവസം പുള്ളിക്കാരന്‍ മുഹമ്മദ്‌ റാഫിയെക്കുറിച്ച്‌ എഴുതിയ 'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റിലെ ആറാം തമ്പുരാന്‍ ടച്ചുള്ള വാചകം ചുവടെ.
ഞാനും ബെര്‍ളിയെപ്പോലെ കോട്ടയം കാരനായിട്ട്‌ കാര്യവില്ലല്ലോ, തലയില്‍ ആള്‍താമസം വേണ്ടേ? പെട്ടെന്ന്‌ ഒരു എടുത്തുചാട്ടത്തിന്‌ ഈ പോസ്റ്റില്‍ ഒരു കമന്റിട്ടു. ലോഹോറിലുള്ളതും മനുഷ്യജീവികളല്ലേ, അവരുടെ മനുഷ്യജന്മത്തിന്‌ വിലയില്ലേന്നൊക്കെയുള്ള സംശയങ്ങളും ഉന്നയിച്ചു.

പക്ഷെ പിന്നെ ആലോചിച്ചപ്പഴാ കാര്യം പിടികിട്ടിയത്‌. ഇവിടെ പറഞ്ഞിരിക്കുന്നത്‌ മനുഷ്യരെക്കുറിച്ചല്ല, കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി, കാപ്പാട്‌ ഭാഗത്ത്‌ പുലിപ്പേടി പരത്തി ഒടുവില്‍ വടിയായ കാട്ടുപൂച്ചയെക്കുറിച്ചുമല്ല, ശരിക്കും പുലികള്‍. സംഗീത ക്ലാസിലേക്കു പോകുന്ന വഴിക്ക്‌ റഫി വഴിതെറ്റി പുലികളുടെ ഗുഹയില്‍ കയറിയതാണ്‌. പിന്നെ അവിടെ ആദ്യാക്ഷരം കുറിച്ചു. ഷോണ്‍ കോണറി എഴുതിയ റഫിയുടെ ജീവചരിത്രത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ടെന്ന്‌ കൊന്നേലെ പാപ്പന്‍ ചേട്ടന്റെ വീട്ടിലെ പണിക്കാരി ജാനു പറഞ്ഞറിഞ്ഞപ്പോള്‍ ഞാന്‍ തലയില്‍ ആഞ്ഞടിച്ച്‌ അറിവില്ലായ്‌മയെ പഴിച്ചു. പഠിപ്പിച്ചത്‌ പുലികളാണെങ്കിലും റഫിയുടെ സംഗീതത്തിന്‌ പുലി ടച്ചില്ല ഭാഗ്യം. സാധനം, അല്ല സാധകം ചെയ്താല്‍ പുലിയുടെ ശബ്ദവും മധുരതരമാകും.
എന്തായാലും ബെര്‍ളീടെ പോസ്റ്റിലിട്ട കമന്റ്‌ മായ്‌ച്ചു കളഞ്ഞ്‌ കുറ്റം ഏറ്റുപറയണമെന്ന്‌ തീരുമാനിച്ചു. തൊട്ടടുത്ത ഇന്റര്‍നെറ്റ്‌ കഫേയിലേക്ക്‌ ഓടിക്കയറി. അവിടെ യൂണിക്കോഡുമില്ല, ഒരു മാങ്ങാത്തൊലീമില്ല. ഗൂഗിള്‍ ട്രാന്‍സ്‌ ലിട്രേഷനില്‍ അടിച്ചൊപ്പിക്കാമെന്നു തീരുമാനിച്ചു
'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റെടുത്തു, സ്‌ക്രോള്‍ ചെയ്‌തു. കമന്റുകളിലേക്ക്‌. എന്റെ അശ്വതി തോമസേ!(ഞങ്ങള്‍ കോട്ടയംകാര്‌ ഇപ്പം അല്‍ഫോന്‍സാമ്മേന്നു വിളിക്കുന്നേനു പകരം സീരിയലില്‍ അല്‍ഫോന്‍സാമ്മയായി വേഷമിടുന്ന നടീനേയാ വിളിക്കുന്നേ) എന്തൊരു മറിമായം! ഞാന്‍ മനസ്സിക്കണ്ടത്‌ ബെര്‍ളി മരത്തിക്കണ്ടു. ആ കമന്റിന്റെ പൊടിപോലുമില്ല.
കൂട്ടരെ, ഇനിയും ഈ വലിയ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം!