2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

നാര്‍ക്കോ ദൃശ്യം പോക്രിത്തരം

ഒള്ളതു പറഞ്ഞാല്‍ എല്ലാരുംകൂടി എന്‍റെ മേക്കിട്ടു കേറും. എന്നാലും ഞാന്പറയും.
ഞാനൊരു ക്നാനാനായക്കാരനല്ല. പക്ഷെ, ഇന്ന് അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍ ചാനലുകള്‍ മത്സരിച്ച് പ്രദര്‍ശിപ്പിച്ചത് ഒരുമാതിരി കോപ്പിലെ പരിപാടിയായിപ്പോയി.

നാളിതുവരെ ഏതെങ്കിലും കേസിലെ പ്രതികളെ പോലീസോ സി.ബി.ഐയോ മറ്റേതെങ്കിലും ഏജന്‍സിയോ ചോദ്യം ചെയ്യുന്നത് മുഴുവനായി ചാനലുകളില്‍ കാണിച്ചിട്ടുണ്ടോ? ഒണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാണിക്കാനുള്ള കോപ്പ് അവര്‍ക്ക് കിട്ടീട്ടുമൊണ്ടാകത്തില്ല. പക്ഷെ, അര്‍ധബോധാവ്സ്ഥേല് കെടക്കുന്നോര് പണ്ടത്തേതും പഴേതും പാളേത്തൂറിയതുമൊക്കെ പറയുന്നത് ചാനലുകളില്‍ കാണിച്ചത് *&^%$ ആണ്.

പ്രതികളുടെ പ്രത്യേകിച്ച് സിസ്റ്റര്‍ സെഫിയുടെ വായില്‍ ഉത്തരങ്ങള്‍ വെച്ചുകൊടുത്തിട്ട് എടുക്കുന്നതായാണ് പെഴയ്ക്കു തോന്നിയത്. Sodium Pentothal അല്ലെങ്കില്‍ Sodium Amytal കുത്തിവെച്ചിട്ടൊള്ളതുകൊണ്ട് അങ്ങനെയെ ചെയ്യാന്പറ്റൂ എന്നാണ് അറിവൊള്ള ചെലരു പറയുന്നേ.

അങ്ങനെ ഒട്ടുമുക്കാല്‍ പോക്രിത്തരങ്ങളും ചെയ്തതാണെന്ന് അച്ചമ്മാരും കന്യാസ്ത്രീം പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുവദിക്കുന്ന രീതിയില്‍ അവരെ ശിക്ഷിക്കട്ടെ. പക്ഷെ ചോദ്യം ചെയ്യല്‍ മുഴുവനും പൊതുജനങ്ങള്‍ക്കു മുന്പില്‍ വിളന്പിയതിന് നീതികരണമില്ലെന്നുതന്നെയാണ് പെഴ ആവര്‍ത്തിച്ചു പറയുന്നത്. നാര്‍ക്കോ പരിശോധന കേസിന്‍റെ അന്തിമ വിധിയാണെന്ന് ചാനലുകള്‍ തെറ്റിധരിച്ചിരിക്കുവാന്നു തോന്നുന്നു.

കുറ്റസമ്മതത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സിയോ കോടതിയോ വെളിപ്പെടുത്തുതന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
വല്ലോടത്തൂന്നും കിട്ടിയ സി.ഡിവെച്ചോണ്ട് ഞങ്ങളാണ് സത്യം ആദ്യം പൊറത്തുവിട്ടത്, അല്ല ഞങ്ങളാണ് എന്ന് തുടരെ ചാനലുകള്‍ പറ‍ഞ്ഞോണ്ടിരിക്കുന്നു. അതു ആരും മോഷ്ടിക്കാതിരിക്കാന്‍ സ്വന്തം സീലും അതിനു മോളില്‍ കാണിക്കുന്നു. നാണംകെട്ട വര്‍ഗം.

പോള്‍ ജോര്‍ജ് വധക്കേസ് കൊടുന്പിരിക്കൊണ്ടിരിക്കുന്പം ഈ സീഡികള്‍ പൊറത്തുവന്നതിനു പിന്നില്‍ എന്തേലും തരികിട ഒണ്ടോന്ന് അന്വേഷിക്കണവെന്നുകൂടി പെഴക്ക് പറയാനൊണ്ട്.

11 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

അങ്ങനെ ഒട്ടുമുക്കാല്‍ പോക്രിത്തരങ്ങളും ചെയ്തതാണെന്ന് അച്ചമ്മാരും കന്യാസ്ത്രീം പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുവദിക്കുന്ന രീതിയില്‍ അവരെ ശിക്ഷിക്കട്ടെ. പക്ഷെ ചോദ്യം ചെയ്യല്‍ മുഴുവനും പൊതുജനങ്ങള്‍ക്കു മുന്പില്‍ വിളന്പിയതിന് നീതികരണമില്ലെന്നുതന്നെയാണ് പെഴ ആവര്‍ത്തിച്ചു പറയുന്നത്. നാര്‍ക്കോ പരിശോധന കേസിന്‍റെ അന്തിമ വിധിയാണെന്ന് ചാനലുകള്‍ തെറ്റിധരിച്ചിരിക്കുവാന്നു തോന്നുന്നു.

ജോണ്‍ ചാക്കോ, പൂങ്കാവ് പറഞ്ഞു...

ഇതേ ചിന്തയാണ് എനിക്കും തോനിയത്,
ഞാന്‍ കരുതി എനിക്ക് മാത്രമേ ഇത് തോനിയുല്ലോ എന്ന്.
ഞാനും ഒരു പോസ്റ്റ്‌ ഇട്ടു. താങ്കളുടെ പോസ്റ്റ്‌ ഇപ്പോള്‍ ആണ് കണ്ടത്,

ഫസല്‍ ബിനാലി.. പറഞ്ഞു...

കൈരളി മാധ്യമ ചരിതം സൃഷ്ടിച്ചത് മാലോകരറിയുക.
കൈരളിയുടെ അത്രക്കല്ലങ്കിലും മറ്റു ചാനലുകളും ചരിത്ര നിര്‍മ്മാണത്തിലായിരുന്നു ഇന്ന്.
എല്ലാവര്‍ക്കും ചരിത്രാശംസകള്‍.

പെഴ! പറഞ്ഞു...

ജോണ്‍ ചാക്കോ,
താങ്കളുടെ പോസ്റ്റ് വായിച്ചിരുന്നു. അതേ ചിന്താഗതിതന്നെയാണ് അല്‍പ്പം കൂതറ ഭാഷേല് പെഴ പറഞ്ഞത്. പക്ഷെ, നമ്മള് ക്രിസ്ത്യാനികളായിപ്പോയതുകൊണ്ട് വര്‍ഗീയ വികാരമാന്ന് പറയാന്‍ ആളുണ്ടാകും. താങ്കളുടെ പോസ്റ്റില്‍തന്നെ ചിലര്‍ ആ വഴിക്ക് പറഞ്ഞു തൊടങ്ങീട്ടൊണ്ട്.
പൊന്നു ചങ്ങാതിമാരേ അച്ചമ്മാരും കന്യാസ്ത്രീമല്ല, ഏതെങ്കിലും സ്വാമിയോ മുസ് ല്യാരോ ആണ് ഈ അവസ്ഥയില്‍ ചാനലുകളില്‍ വില്‍പ്പനച്ചരക്കുകളാക്കപ്പെടുന്നതെങ്കിലും പെഴക്ക് ഇതേ അഭിപ്രായമായിരിക്കും.
അവര്‍ പ്രതികളാണെങ്കിലും അല്ലെങ്കിലും അര്‍ധബോധാവസ്ഥയില്‍ കിടക്കുന്ന അവരുടെ നിസ്സഹായാവസ്ഥവെച്ചാണ് എല്ലാവരും കളിക്കുന്നതെന്നതില്‍ സംശയമില്ല. ഈ ക്രൂരത സുകുമാരക്കുറുപ്പിനോടു പോലും ചെയ്യരുതെന്നാണ് പെഴേടെ അഭിപ്രായം.

പെഴ! പറഞ്ഞു...

ഫസല്‍,
ഈ ചരിത്രനിര്‍മാണം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ നാണിച്ചുപോയി.ഈ വാര്‍ത്തേന്നു പറയുന്ന സാധനം എന്നാ കോപ്പാണേലും പൊറത്തുവന്നാപ്പിന്നെ പൊതുസ്വത്താണെന്നാണ് പെഴയ്ക്ക് തോന്നുന്നത്. പിന്നെ ഇവമ്മാര് ഞങ്ങളാണ് പുലികളെന്നും പറഞ്ഞ് വാര്‍ത്തക്കുമേളില്‍ അവരടെ സീലുംവെച്ച് എന്നാ കോപ്പാ ഈ കാട്ടിക്കൂട്ടുന്നേ?

പെഴ! പറഞ്ഞു...

ഏതായാലും എറണാകുളം സി.ജെ.എം കോടതിയെങ്കിലും വിവേകം കാണിച്ചു. നാര്‍ക്കോ പരിശോധനേടെ വിഷ്വലു വച്ചിട്ടുള്ള കളി നിരോധിച്ചു. കോടതിക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍!!!!!!!!!ഒപ്പം ചാനലുകള്‍ക്ക് പണികൊടുക്കാന്‍ ഹര്‍ജികൊടുത്ത പ്രതിഭാഗത്തിനും.
കുറ്റം ചെയ്തത് പൂതൃക്കയച്ചനാണേലും കോട്ടൂരച്ചനാണേലും സിസ്റ്റര്‍ സെഫിയാണേലും ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ പെഴക്ക് അഭിപ്രായ വ്യത്യാസമില്ല. പക്ഷെ നാര്‍ക്കോ സി‍ഡി വെച്ചുള്ള കളി ഒരുമാതിരി മറ്റേടത്തെ എടവാടായിപ്പോയി.

പെഴ! പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അന്ന ഫിലിപ്പ് പറഞ്ഞു...

ഉപ്പുതിന്നോര് വെള്ളം കുടിക്കകതന്നെ വേണം. പക്ഷെ, ഈ ചോദ്യംചെയ്യല്‍ റിയാലിറ്റി ഷോ അല്‍പ്പം കട്ടിയായിപ്പോയെന്നാണ് എനിക്കും തോന്നുന്നത്.
മാധ്യമങ്ങളെയും അതേപോലെ സഭേം ഞാന്‍ വിമര്‍ശിക്കുകേം അനുകൂലിക്കുകേം ചെയ്തിട്ടുണ്ട്.പക്ഷെ, ഒസാമ ബിന്‍ലാദനെയാണ് ഇങ്ങനെ ചോദ്യം ചെയ്യുന്നതെങ്കില്‍പോലും അത് ചാനലുകള്‍ക്ക് ആഘോഷമാക്കാന്‍ അവസരം കൊടുത്തുകൂടാ.പ്രതിയെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥ അനുവദിക്കുന്ന സാമാന്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമായിവേണം ഇതിനെ കരുതാന്‍.
ഈ പരിപാടി കോടതി തടഞ്ഞത് നന്നായി. അല്ലെങ്കില്‍ എവിടുന്നേലും കൊറേ പരസ്യോംകൂടി സംഘടിപ്പിച്ച് സിഡികള്‍ തുടര്‍ച്ചയായി കാണിച്ചോണ്ടിരുന്നേനെ.

Anil Philip Koshy പറഞ്ഞു...

Its quite natural that people like you are provoked by the visuals. Even though you have opined that it should not be done to anybody, I think you might not have any objection if the culprits were some common people or somebody out of Catholic Church.
Why you re keeping mum on all the malpractices done by the church to cover up the truth and save the priests and nun involved?
Have you ever asked the church authorities that why these peoples are allowed to continue their celibacy even after they received the CDs of the Narco test. You declared that you are not a Knanaya catholic. But I think you belong to some other Catholic denomination. As these particular sect is a part of the Catholic church and KCBC none of the Catholic can be excluded from the stain of the unscrupulous act.

SmokingThoughts പറഞ്ഞു...

നാളിതുവരെ ഏതെങ്കിലും കേസിലെ പ്രതികളെ പോലീസോ സി.ബി.ഐയോ മറ്റേതെങ്കിലും ഏജന്‍സിയോ ചോദ്യം ചെയ്യുന്നത് മുഴുവനായി ചാനലുകളില്‍ കാണിച്ചിട്ടുണ്ടോ? "

അല്ല, ചേട്ടായി, നമ്മുടെ രേഷ്മ കുട്ടിയെ പോലീസ് ചേട്ടന്മാര്‍ ചോദിയം ചെയുന്ന പഴയ വീഡിയോ കണ്ടിരുനോ ? പാവം കുട്ടി !! അല്ല, അതിനു ആരുടേയും പോസ്റ്റുകള്‍ കണ്ടില്ല ? അതെന്താ ??
Why ? she is not a human being ? At least she didn't kill any one

desertfox പറഞ്ഞു...

Have a look on this also.

http://psbinoy.blogspot.com/2009/09/cd.html