
ദീര്‍ഘമായ കാത്തിരിപ്പിന് വിരാമം കുറിച്ച് സന്തോഷ് പണ്ധിറ്റിന്‍റെ കൃഷ്ണനും രാധയും എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ആളൊഴിഞ്ഞ തിയേറ്റര്‍ പ്രതീക്ഷിച്ചെത്തിയ ഞാന്‍ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ജനസാഗരം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒടുവില്‍ 130 രൂപ മുടക്കി ബ്ലാക്കില്‍ ടിക്കറ്റെടുത്താണ് ആദ്യ ഷോ കാണാന്‍ അകത്തു കയറിയത്.
എന്നിട്ട് കാശുപോയില്ലേ എന്നായിരിക്കും വായനക്കാര്‍ ചോദിക്കാന്‍ വരുന്നത്. എന്‍റെ അഭിപ്രായം ഒറ്റ വാചകത്തില്‍ പറയാം- ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്.
ജെ.സി ഡാനിയല്‍ മുതല്‍ എം.എസ് മനു(സാന്‍ഡ് വിച്ച്) വരെയുള്ള സംവിധായകരും പ്രേം നസീര്‍ മുതല്‍ ആസിഫ് അലി വരെയുള്ള നായകന്‍മാരും നമുക്ക് സമ്മാനിച്ച ആവര്‍ത്തനവിരസതകള്‍ക്കും ടൈപ്പുകള്‍ക്കും വിരാമം കുറിക്കുകയാണ് സന്തോഷ് പണ്ധിറ്റ് എന്ന പ്രതിഭ. സിനിമയുടെ എല്ലാ മേഖലകളിലും സന്തോഷ് പണ്ധിറ്റ് കൈവച്ചത് എന്തിന് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ചിത്രം നല്‍കുന്നുണ്ട്. ആ പ്രതിഭയുടെ സ്പര്‍ശത്തില്‍ മലയാളത്തിലെ ആദ്യത്തെ കറതീര്‍ന്ന ചിത്രമെന്ന ഖ്യാതിയാണ് കൃഷ്ണനും രാധയും സ്വന്തമാക്കിയിരിക്കുന്നത്.
പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റ, പകയുടെ, വിരഹത്തിന്‍റെ വിഭിന്ന തലങ്ങളെ അതിവിദഗ്ധമായി ക്രോഡീകരിച്ചുകൊണ്ട് ഒരു പുതിയ ചലച്ചിത്ര ഭാഷയാണ് സന്തോഷ് പണ്ധിറ്റ് രചിച്ചിരിക്കുന്നത്. തിയേറ്ററുകളിലെ ആഘോഷത്തിമിര്‍പ്പുകള്‍ അതിനു സാക്ഷ്യ മാകുന്നു.
സിനിമ അടിസ്ഥാനപരമായി ഒരു എന്‍റര്‍ടെയ്ന്‍മെന്‍റാണെന്ന വസ്തുത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് സന്തോഷ് ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. അഭിനേതാവ്, സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ നിലകളില്‍ അദ്ദേഹത്തിന്‍റെ ക്രാഫ്റ്റിന് അടിവരയിടുകയാണ് ഈ ചിത്രം. നായകന്‍ വെളുത്തു ചുവന്നിരിക്കണം, ആറടി പൊക്കം വേണം. നെറ്റിയുടെ മുകളില്‍ ഗള്‍ഫ് ഗേറ്റിന്‍റെ കാര്‍പോര്‍ച്ച് വേണം, കവിളത്ത് ഒന്നരക്കിലോ ഇറച്ചിവേണം തുടങ്ങിയ മലയാളികളുടെ പിടിവാശികളെ പൊളിച്ചടുക്കിക്കൊണ്ടാണ് സന്തോഷിന്‍റെ താരോദയം എന്നതും ശ്രദ്ധേയമാണ്.
യൂട്യൂബിലും ഇന്‍റ ര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സന്തോഷിനെ അവഹേളിക്കാന്‍ മത്സരിച്ചവരും ഒടുവില്‍ ഈ തൊഴില്‍ ഏറ്റെടുത്ത മലയാള ടെലിവിഷന്‍ ചാനലുകളും ഐതിഹാസികവിജയത്തിന്‍റെ അഗ്നിസ്ഫുല്ലിംഗങ്ങളില്‍ വേവുകയാണിപ്പോള്‍. യൂട്യൂബിലെ വിഡിയോകള്‍ക്കുതാഴെ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകളിട്ടവരെയും ടെലിഫോണ്‍ അഭിമുഖമെന്ന പേരില്‍ സംസാരിച്ചുതുടങ്ങി കൂട്ടത്തെറിവിളിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് എന്തോ വലിയ കാര്യം ചെയ്തെന്ന് അഭിമാനിക്കുന്നവരെയും ചാനല്‍ ന്യൂസ് റൂമിലിരുന്ന് വളഞ്ഞ വഴിക്കുള്ള ചോദ്യങ്ങളുമായി മാനംകെടുത്താന്‍ ശ്രമിച്ചവരെയും തികഞ്ഞ സംയമനത്തോടെ അഭിമുഖീകരിച്ച സന്തോഷിനെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല.
കലയെന്ന നിലയിലും വ്യവസായമെന്ന നിലയിലും മലയാള സിനിമയുടെ തകര്‍ച്ചയെക്കുറിച്ചുള്ള വിലാപങ്ങളാണ് കുറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ നമ്മുടെ ഇടയില്‍നിന്നൊരാള്‍ ഈ തകര്‍ച്ചയ്ക്ക് സ്വയം പരിഹാരമാകുകയാണ്. ഗ്ലാമറില്ലാത്ത നായകന്‍മാരെ വച്ച് തമിഴന്‍മാര്‍ നടത്തുന്ന കളിയുടെ പകര്‍ന്നാട്ടമല്ലേ ഇതെന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷെ, ഇത് മറ്റൊരു തരംഗത്തിന്‍റെ നാന്ദിയാണ്. മലയാള സിനിമയിലെ മാടന്പികളുടെ കോട്ടകൊത്തളങ്ങളെ തകര്‍ത്തെറിയാന്‍ പോകുന്ന വലിയൊരു മുന്നേറ്റത്തിന്‍റെ ചെറിയൊരു തുടക്കം. ലിബിയയില്‍ ഗദ്ദാഫിയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച ഐതിഹാസിക മുന്നേറ്റത്തിന്‍റെയും തുടക്കം എളിയ രീതിയിലായിരുന്നു എന്ന് ഓര്‍ക്കുക. ഈ മുന്നേറ്റത്തില്‍ നമുക്കും കൈകോര്‍ക്കാം.
18 അഭിപ്രായങ്ങൾ:
നായകന്‍ വെളുത്തു ചുവന്നിരിക്കണം, ആറടി പൊക്കം വേണം. നെറ്റിയുടെ മുകളില്‍ ഗള്‍ഫ് ഗേറ്റിന്‍റെ കാര്‍പോര്‍ച്ച് വേണം, കവിളത്ത് ഒന്നരക്കിലോ ഇറച്ചിവേണം തുടങ്ങിയ മലയാളികളുടെ പിടിവാശികളെ പൊളിച്ചടുക്കിക്കൊണ്ടാണ് സന്തോഷിന്‍റെ താരോദയം എന്നതും ശ്രദ്ധേയമാണ്.
മിസ്റര്‍ ..പെഴ ..സന്തോഷ് പണ്ഡിറ്റ് സുപര്‍ താരങ്ങള്‍ക്ക് എതിരെ ഒന്നും അല്ല ..മറിച്ചു അദ്ദേഹം ഒരു ഹാര്‍ഡ് കോര്‍ മോഹന്‍ലാല്‍ ഫാന്‍ ആണ് ..സുപര്‍ താരങ്ങളുടെ രൂപ സവിശേഷതകള്‍ വിളമ്പിയ താങ്കളുടെ ബ്ലോഗില്‍ "കൂളിംഗ്ഗ്ലാസ് " എന്ന വാക്ക് കണ്ടില്ല ..എന്താ ഭയം ആണോ കൂളിംഗ്ഗ്ലാസിനെ
ഹോ...ജുഗുപ്സാവഹം...
നമ്മുടെ രായപ്പന്‍ ഒക്കെ ഇങ്ങേരെ കണ്ടു പഠിക്കട്ടെ...
തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല. ഇതാണ് മലയാളി. അത് സാഹിത്യത്തിലായാലും സിനിമയിലായാലും ജീവിതത്തിലായാലും ഒരുപോലെയാണ്.
മലയാളിയെ വെറുക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞത് വെറുതെയല്ല.
നെറ്റ് ലോകത്തും മലയാളികളില്‍ ചിലര്‍ മനോരോഗികളാണ്. കടുത്ത അസൂയ ഉള്ള നക്കികള്‍. അവര്‍ ശ്രീജിതിനെയും വെറുതെവിടില്ല. തന്നെക്കൊണ്ട് ആവാത്തത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ അസൂയ മൂത്ത് അസുഖം കൂടുന്ന മല്ലൂസേ, ഇനിയെങ്കിലും പണ്ഡിറ്റിനെ വെറുതെവിടൂ.
ചില കൌമാര തെണ്ടികള്‍ അയാളെ വിളിച്ചു തെറി പറയുന്നത് ഇന്ന് നെറ്റില്‍ കണ്ടു. തന്തയ്ക്കു വിളിച്ചിട്ട് പോലും അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു.
ഒരര്‍ത്ഥത്തില്‍ അയാള്‍ 'പണ്ഡിറ്റ്' തന്നെ എന്ന് വേണ്ടം കരുതാന്‍.
പരിഹസിച്ച പരിഷകള്‍ ഇപ്പോള്‍ ശവമായി. പണ്ഡിറ്റ് സിനിമകൊണ്ട് കാശുണ്ടാകുയും ചെയ്തു.
bloody malloos. idiots.
സന്തോഷ് പണ്ഡിത് അതിബുദ്ധിമാനാണ്. ആയാല്‍ ആരോടും ചൂടാവുന്നതും തെറി പറയുന്നതും എവിടെയും കണ്ടില്ല. നിഷ്കളങ്കമായി ചിരിക്കുന്ന പാവം. അയാളും ജീവിച്ചോട്ടെ. കലിയുഗ കാലത്ത് ഇങ്ങനെ ചില അവതാരങ്ങള്‍ പ്രത്യക്ഷപ്പെടും എന്ന് കേട്ടിട്ടുണ്ട്. പടം പൊട്ടും പൊട്ടിക്കും എന്ന് കുശുമ്പുന്നവര്‍ തന്നെ ഇയാളെ അവര്‍ അറിയാതെ വളര്‍ത്തി, വളര്‍ത്തും. നമുക്ക് കണ്ടു കൊണ്ടിരിക്കാം.
:)
അപ്പൊ പവനായി ശവമായില്ല.... :)
അജ്ഞാതന്‍,
സന്തോഷ് പണ്ധിറ്റിനെയും വിവരംകെട്ട സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സിന്‍റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനാണ് താങ്കള്‍ ശ്രമിക്കുന്നത്.
സന്തോഷിന് ഒരു താരത്തോടും വെറുപ്പില്ല. താരങ്ങളോടെന്നല്ല, ഫോണ്‍ വിളിച്ച് തന്നെ തെറിപറയുന്നവരോടും അദ്ദേഹം വെറുപ്പ് കാണിക്കുന്നില്ല. ഒന്നും മനസ്സിലാകാത്ത പൊട്ടന്‍ എന്നാണ് ഫോണില്‍ വിളിച്ച് വട്ടാക്കാന്‍ ശ്രമിക്കുന്ന ബുദ്ധിശാലികളുടെ വിചാരം. പക്ഷെ, സ്വയം വിഢിയായിക്കൊണ്ട് മറ്റുള്ളവരെ എങ്ങനെ വിഢികളാക്കാമെന്ന് സന്തോഷ് പണ്ധിറ്റ് തെളിയിച്ചിരിക്കുന്നു. അത് ഒരുപക്ഷെ, മറ്റൊരു മല്ലൂസിനും സാധിക്കുമെന്നു തോന്നുന്നില്ല.
പിന്നെ കൂളിംഗ് ഗ്ലാസിന്‍റെ കാര്യം...സൂപ്പര്‍ താരങ്ങളുടെ ഫോര്‍മുലയില്‍ വരുന്ന സ്ഥാവര, ജംഗമ, അലങ്കാര, അഹങ്കാര വസ്തുക്കളുടെ ലിസ്റ്റ് എഴുതാന്‍ പോയാല്‍ അതിനുവേണ്ടിതന്നെ ഏതാനും പോസ്റ്റുകള്‍ മാറ്റിവയ്ക്കേണ്ടവരും. എനിക്കു വേറെ പണിടുയുണ്ടേ
JOTHISH BABU,
തീര്‍ച്ചയായും രായപ്പന്‍ മാത്രമല്ല, മറ്റു പല താരങ്ങളും ഒരുപാടു കാര്യങ്ങള്‍ സന്തോഷില്‍നിന്ന് പഠിക്കാനുണ്ട്.
അജ്ഞാതന്‍2,
താങ്കള്‍ പറഞ്ഞത് ശരിയാണ്. മലയാളിയുടെ പരിഹാസ മനോഭാവത്തിന് നല്‍കാവുന്ന ഏറ്റവും വലിയ പണിയാണ് സന്തോഷ് നല്‍കിയത്.
ബ്ലോഗര്‍ ഏറനാടന്‍,
താങ്കളുടെ അഭിപ്രായത്തില്‍ സന്തോഷിനെതിരായ ഒരു അഭിപ്രായം ഒളിഞ്ഞു കിടപ്പുണ്ട്. അയാള്‍ കലിയുഗ അവതാരമല്ല, മറിച്ച് മലയാള സിനിമയുടെ രക്ഷകനാണ്. സംശയമില്ല.
ലുട്ടുമോന്‍,
പവനായിയല്ല,മല്ലൂസ്..അസൂയയും കുശുന്പും അഹങ്കാരവും തലയ്ക്കുപിടിച്ച മല്ലൂസാണ് ശവമായത്.
ഒരു അവസരത്തിന് വേണ്ടി ലോക്കല്‍ സംവിധായകരുടെ വരെ കാലു പിടിക്കുകയും അവരുടെ തിണ്ണ നിരങ്ങുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ക്കിടയില്‍, അച്ഛന്റെ പിന്തുണയും അമ്മയുടെ വിലക്കുമില്ലാതെ, ' മറ്റൊരു ലോകം സാധ്യമാണ് ' എന്ന് തെളിയിച്ച ഇവനെ ചൂണ്ടി ചിലരെങ്കിലും പറയുന്നു ... "ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍ ...!!- www.abiprayam.com
പിഴക്കാതെഴുതി. പലവഴിയിലേക്ക് ചെന്ന് കൊള്ളുന്നതുകൊണ്ടാണ് പ്രതികരണാങ്ങള്‍ കിട്ടുന്നത്.
പണ്ഡിറ്റ് പിഴച്ചുപോയ്ക്കോട്ടെ. നിങ്ങള്‍ പറഞ്ഞത് നേരാണ് കൃഷ്ണനും രാഥയും കാണാതിരിക്കുന്നത് ഒരു പാതകം തന്നാണ്.
എന്ത് തന്നെ പറഞ്ഞാലും ഇതിലെ ഗുരുവായൂരപ്പാ എന്ന് തുടങ്ങുന്ന ഗാനം മനോഹരമാണ് ,
തകർപ്പൻ പോസ്റ്റ്. താങ്കളുടെ വീക്ഷണങ്ങളോട് ഞാനും 100 ശതമാനം യോജിക്കുന്നു. ഇതൊരു വലിയ മാറ്റത്തിന്റെ ചെറിയ തുടക്കമാണ്. കൂടുതൽ ധീരരായ, പ്രതിഭാധനരായ പുതു മുഖങ്ങളൊക്കെ ഇതിൽ നിന്ന് മാത്രുക ഉൾക്കൊണ്ട് മലയാള സിനിമയിലെക്ക് വരട്ടെ...
തിര്വന്തോരത്ത് റിലീസ് ഇല്ലാത്തതില്‍ ഞാന്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തുന്നു.....
praveen mash,
അതുതന്നെ ഇവനാണ് ഇപ്പോഴത്തെ മലയാള സിനിമയ്ക്ക് പറ്റിയ നടന്‍. അറുപതു വയസുള്ള കെളവന്‍ ഇരുപതു വയസുള്ള പെണ്ണുമായി മരംചുറ്റി പ്രേമം നടത്തുന്നത് കാണുന്നതിലും എത്രയോ ഭേദമാണ് അതിഭാവുകത്വമില്ലാത്ത സന്തോഷിന്‍റെ അഭിനയം?
Fousia R,
ഉര്‍വശീ ശാപം ഉപകാരം എന്ന് കേട്ടിട്ടേയുള്ളൂ. ഇതിപ്പം നാട്ടുകാരുടെ തെറിവിളി സന്തോഷിന് അക്ഷരാര്‍ത്ഥത്തില്‍ ഉപകാരമാവുകയായിരുന്നു.
manoos,
ഗുരുവായൂരപ്പാ മാത്രമല്ല,ഈ പടത്തിലെ എല്ലാ പാട്ടുകള്‍ക്കും വേറിട്ട ഐഡന്‍റിറ്റിറ്റി ഉണ്ട്.
റിജോ,
രയ്യില്‍ കാശും അല്‍പ്പം ക്രിയേറ്റിവിറ്റിയുമുള്ള ഏതു ചെറുപ്പക്കാരനും പടം പിടിക്കാമെന്ന് സന്തോഷ് തെളിയിച്ചിരിക്കുകയാണ്. സിനിമാ വ്യവസായത്തിന്‍റെ കുത്തകക്കാര്‍ കണ്‍നിറയെ കാണട്ടെ.
Kilimanooran,
പേടിക്കേണ്ട, വൈകാതെ തിരുവനന്തപുരത്തും വരും
തെറ്റിദ്ധാരണ ഉണ്ടായോ എന്ന് സംശയം. ഞാന്‍ പറഞ്ഞ കലിയുഗ അവതാരം എന്നത് രക്ഷകന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ്.
അതെ പോസിറ്റീവ് അയ അര്‍ത്ഥത്തില്‍ തന്നെയാണ്. കുറേ കാലം ആയില്ലേ കുറേ കിളവന്മാരും താപ്പാനകളും കുറേ മാടമ്പി, തമ്പുരാക്കന്മാരുടെ കഥകള്‍ തിരിച്ചും മറിച്ചും സിനിമയിലൂടെ ബോറടിപ്പിക്കുന്നത് തുടരുന്നത്? അത് ഇടിച്ചു കേറി കണ്ടു കാഷ് പോയ സങ്കടത്തോടെ വരുന്ന പ്രേക്ഷകരുടെ വികാരം അവര്‍ അറിയില്ല. അവര്‍ കാരണം കുത്തുപാള എടുത്ത നിര്‍മാതാക്കളുടെ നോവ് അവര്‍ക്ക് മനസ്സിലാവില്ല. കലിയുഗ കാലത്ത് ഇങ്ങനെ ചില അവതാരങ്ങള്‍ പ്രത്യക്ഷപ്പെടും. അതില്‍ ഞാനും ഉണ്ടോ എന്നാണു ചോദിച്ചത് എങ്കില്‍ ഉണ്ടാവും.
നമ്മള്‍ മലയാളികള്‍ എന്തിനേയും എതിര്‍ക്കുന്ന ഒരു സമൂഹമാണ്, അന്തിന് കസ്റ്റമര്‍കേയറിലേക് ഫ്രീകാള്‍ ആയതുകൊണ്ട് അവൈടെ വിളിച്ചു തെറി പറയും അതാ നമ്മള്‍
ഇയാള്‍ ഒരു മാറ്റം ഒണ്ടു വന്നു,
മലയാളിയെ ശാസ്ത്രീയമായി കളിയാക്കുകയാണോ പണ്ഡിറ്റ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മോങ്ങന്‍ലാലും മണ്‍വെട്ടിയുമെല്ലാം കാണിച്ച അര്‍ത്ഥശൂന്യമായ പൊറാട്ടുകളികള്‍ തന്നെ ചിലവുകുറച്ച്, വര്‍ണാഭമല്ലാതെ കാണിക്കുന്നു സന്തോഷ്. തീയറ്റര്‍ നിറഞ്ഞ സദസ്സ്, മലയാളത്തിലെ നാളിതുവരെയുള്ള അര്‍ത്ഥശൂന്യതകളോട് പ്രതിഷേധിക്കുക കൂടിയല്ലേ എന്നു സംശയിക്കണം.
ഈ സന്തോഷ് പണ്ഡിറ്റ് എന്ന വൃത്തികെട്ടവന് കിട്ടേണ്ടത് കിട്ടി !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ