ബൂലോകം ബൂലോകം എന്നുവെച്ചാ എന്നാന്നാ കരുതിയേ? മീനച്ചിലാറുപോലെ അന്തസാഗരമല്ലേ?. അതിനുള്ളിലെ തിമിംഗലം തൊട്ട് വാല്‍മാക്രി വരെ എല്ലാ കോപ്പുകളേം തീറ്റിപ്പോറ്റുന്നതാരാ? ദൈവം എന്നു പറയാന്‍ വരട്ടെ, ബെര്‍ളി തോമസ് എന്നൊരു വലിയ മനുഷ്യനുണ്ട്. രാത്രിയാകട്ടെ, പകലാകട്ടെ, എപ്പം ചെന്നാലും ആറ്റിറമ്പില് കുന്തിച്ചിരുന്ന് 'തീറ്റയിടാന്‍' അദ്ദേഹം പെടുന്ന പാടുകാണണം.
നാലു മാസം മുമ്പ് രണ്ടു ദിവസം അദ്ദേഹം ആറ്റിറമ്പില് വന്നില്ല. പട്ടിണിയാരുന്നകൊണ്ട് മീനുകള്‍ക്ക് എന്നാ കോപ്പിട്ടുകൊടക്കും? അന്നു മീനച്ചിലാറ്റില്‍ പത്തു തിമിംഗലങ്ങള്‍ ചത്തുപൊങ്ങി. മീനുകള്‍ക്ക് തീറ്റകൊടുക്കാന്‍ പാങ്ങില്ലേലും കോട്ടയത്തൂന്ന് മറ്റേതെങ്കിലും വൃത്തികെട്ട നസ്രാണി ആറ്റിറന്പിലിരുന്ന് അത്യാവശ്യ കാര്യം സാധിക്കാമെന്നു കരുതിയാലോ?
``ദേ ബെര്‍ലീടെ അപരന്... ദേ ബെര്‍ളിക്ക് പിറക്കാതെ പോയ അനിയന്...ബെര്‍ളീടെ അമ്മായീടെ മോന്...പേരുമാറ്റിയ ബെര്‍ളി'' എന്നൊക്കെ ആക്രോശിച്ച് കൊറയവമ്മാര് കല്ലെറിഞ്ഞോടിക്കും. ഈ പെഴക്കിട്ടുതന്നെ എത്ര ഏറു കിട്ടിയതാ?
ആരെല്ലാം എന്നാല്ലാം പറഞ്ഞാലും ബെര്‍ളിയോട് പെഴക്ക് ആരാധനയാണു കേട്ടോ. ഈ ഭൂമീലൊള്ള എന്തിനേക്കുറിച്ചും എഴുതും. ആരെടേം മെക്കിട്ടു കേറും-എന്തായാലെന്നാ പുള്ളിക്ക്(പുലി അല്ല പുള്ളി) ദിവസോം വായനക്കാര്‍ കൂടവല്ലേ. വേലി കെട്ടിയാലും മറുവഴിക്കൂടെ നാലു കിലോമിറ്ററ് വളഞ്ഞു നടന്നുവന്ന് കമന്റിട്ടിട്ടേ ആളുകള്‍ പോകത്തുള്ളൂ. അദ്ദാണ് ബെര്‍ലി. പുള്ളിക്കാരന് എന്നാ ചെയ്താലും അതൊക്കെ ഒരു ട്രിക്കാണെന്നും വലിയ സംഭവമാണെന്നും മനസ്സിലാക്കാമ്പറ്റാത്ത കൊറേപ്പേര് എപ്പഴും കെടന്ന് കൊരക്കുന്നുണ്ട്. ചെമ്മീന്‍ ചാടിയ മുട്ടോളം, പിന്നെ ചാടിയ ചട്ടിയോളം- അത്രതന്നെ.
ഒറ്റയ്ക്ക് നിന്ന് താന്‍ പൊളിച്ചടുക്കിയ ചെറായി മീറ്റിന്റെ ശവോടക്ക് നടത്തിക്കൊണ്ട് ഇട്ട 'മീറ്റിന്റെ നാറ്റം' എന്ന പോസ്റ്റിലെ ഓഫ് ടോപ്പിക്കിന്റെ തൊടക്കം ഇങ്ങന.
അതായത് പുലിയെന്ന വിളി കേള്‍ക്കുമ്പോള്‍ കോള്മയിര് കൊള്ളുന്നോരൊണ്ടാകും. പക്ഷെ ബെര്‍ളിയെ അതിന് കിട്ടുകേല. ഇങ്ങനെ വിളിക്കുന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ അവഹേളിക്കലാണെന്ന് എല്ലാരും മനസ്സിലാക്കുക.
അതിന്റെ പിറ്റേദിവസം പുള്ളിക്കാരന് മുഹമ്മദ് റാഫിയെക്കുറിച്ച് എഴുതിയ 'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റിലെ ആറാം തമ്പുരാന് ടച്ചുള്ള വാചകം ചുവടെ.
ഞാനും ബെര്ളിയെപ്പോലെ കോട്ടയം കാരനായിട്ട് കാര്യവില്ലല്ലോ, തലയില്‍ ആള്‍താമസം വേണ്ടേ? പെട്ടെന്ന് ഒരു എടുത്തുചാട്ടത്തിന് ഈ പോസ്റ്റില്‍ ഒരു കമന്റിട്ടു. ലോഹോറിലുള്ളതും മനുഷ്യജീവികളല്ലേ, അവരുടെ മനുഷ്യജന്മത്തിന് വിലയില്ലേന്നൊക്കെയുള്ള സംശയങ്ങളും ഉന്നയിച്ചു.
അതിന്റെ പിറ്റേദിവസം പുള്ളിക്കാരന് മുഹമ്മദ് റാഫിയെക്കുറിച്ച് എഴുതിയ 'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റിലെ ആറാം തമ്പുരാന് ടച്ചുള്ള വാചകം ചുവടെ.
ഞാനും ബെര്ളിയെപ്പോലെ കോട്ടയം കാരനായിട്ട് കാര്യവില്ലല്ലോ, തലയില്‍ ആള്‍താമസം വേണ്ടേ? പെട്ടെന്ന് ഒരു എടുത്തുചാട്ടത്തിന് ഈ പോസ്റ്റില്‍ ഒരു കമന്റിട്ടു. ലോഹോറിലുള്ളതും മനുഷ്യജീവികളല്ലേ, അവരുടെ മനുഷ്യജന്മത്തിന് വിലയില്ലേന്നൊക്കെയുള്ള സംശയങ്ങളും ഉന്നയിച്ചു.
പക്ഷെ പിന്നെ ആലോചിച്ചപ്പഴാ കാര്യം പിടികിട്ടിയത്. ഇവിടെ പറഞ്ഞിരിക്കുന്നത് മനുഷ്യരെക്കുറിച്ചല്ല, കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി, കാപ്പാട് ഭാഗത്ത് പുലിപ്പേടി പരത്തി ഒടുവില്‍ വടിയായ കാട്ടുപൂച്ചയെക്കുറിച്ചുമല്ല, ശരിക്കും പുലികള്‍. സംഗീത ക്ലാസിലേക്കു പോകുന്ന വഴിക്ക് റഫി വഴിതെറ്റി പുലികളുടെ ഗുഹയില്‍ കയറിയതാണ്. പിന്നെ അവിടെ ആദ്യാക്ഷരം കുറിച്ചു. ഷോണ്‍ കോണറി എഴുതിയ റഫിയുടെ ജീവചരിത്രത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ടെന്ന് കൊന്നേലെ പാപ്പന് ചേട്ടന്റെ വീട്ടിലെ പണിക്കാരി ജാനു പറഞ്ഞറിഞ്ഞപ്പോള്‍ ഞാന്‍ തലയില്‍ ആഞ്ഞടിച്ച് അറിവില്ലായ്മയെ പഴിച്ചു. പഠിപ്പിച്ചത് പുലികളാണെങ്കിലും റഫിയുടെ സംഗീതത്തിന് പുലി ടച്ചില്ല ഭാഗ്യം. സാധനം, അല്ല സാധകം ചെയ്താല്‍ പുലിയുടെ ശബ്ദവും മധുരതരമാകും.
എന്തായാലും ബെര്‍ളീടെ പോസ്റ്റിലിട്ട കമന്റ് മായ്ച്ചു കളഞ്ഞ് കുറ്റം ഏറ്റുപറയണമെന്ന് തീരുമാനിച്ചു. തൊട്ടടുത്ത ഇന്റര്‍നെറ്റ് കഫേയിലേക്ക് ഓടിക്കയറി. അവിടെ യൂണിക്കോഡുമില്ല, ഒരു മാങ്ങാത്തൊലീമില്ല. ഗൂഗിള്‍ ട്രാന്‍സ് ലിട്രേഷനില്‍ അടിച്ചൊപ്പിക്കാമെന്നു തീരുമാനിച്ചു
'ആ സംഗതി മറക്കാനാവില്ല' എന്ന പോസ്റ്റെടുത്തു, സ്ക്രോള്‍ ചെയ്തു. കമന്റുകളിലേക്ക്. എന്റെ അശ്വതി തോമസേ!(ഞങ്ങള്‍ കോട്ടയംകാര് ഇപ്പം അല്‍ഫോന്‍സാമ്മേന്നു വിളിക്കുന്നേനു പകരം സീരിയലില്‍ അല്‍ഫോന്‍സാമ്മയായി വേഷമിടുന്ന നടീനേയാ വിളിക്കുന്നേ) എന്തൊരു മറിമായം! ഞാന്‍ മനസ്സിക്കണ്ടത് ബെര്‍ളി മരത്തിക്കണ്ടു. ആ കമന്റിന്റെ പൊടിപോലുമില്ല.
കൂട്ടരെ, ഇനിയും ഈ വലിയ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം!
6 അഭിപ്രായങ്ങൾ:
എന്തായാലും ബെര്‍ളീടെ പോസ്റ്റിലിട്ട കമന്റ് മായ്ച്ചു കളഞ്ഞ് കുറ്റം ഏറ്റുപറയണമെന്ന് തീരുമാനിച്ചു. തൊട്ടടുത്ത ഇന്റര്‍നെറ്റ് കഫേയിലേക്ക് ഓടിക്കയറി. അവിടെ യൂണിക്കോഡുമില്ല, ഒരു മാങ്ങാത്തൊലീമില്ല. ഗൂഗുള്‍ ട്രാന്‍സ് ലിട്രേഷനില്‍ അടിച്ചൊപ്പിക്കാമെന്നു തീരുമാനിച്ചു
'ആ സംഗതി മറക്കാനാവില്' എന്ന പോസ്റ്റെടുത്തു, സ്ക്രോള്‍ ചെയ്തു. കമന്റുകളിലേക്ക്. എന്റെ അശ്വതി തോമസേ!
മച്ചാ.... ഗോട് കൈ... അലക്കി തേച്ചു.....
ഇതെന്താ ഒരു മൈരന്മാരും ഇവിടെ കമന്ടാത്തേയ് ??
"ബെര്‍ളി തോമസ് എന്നൊരു വലിയ മനുഷ്യനുണ്ട്. രാത്രിയാകട്ടെ, പകലാകട്ടെ, എപ്പം ചെന്നാലും ആറ്റിറമ്പില് കുന്തിച്ചിരുന്ന് 'തീറ്റയിടാന്‍' അദ്ദേഹം പെടുന്ന പാടുകാണണം."
വളരെ സത്യം... ബെര്‍ലി പുലിയുടെ പോസ്റ്റിന്റെ ക്വാളിറ്റി അത് തന്നെ.... എന്താ ഉപമ... എന്താ ഉല്പ്രേക്ഷ.... സനീഷ് തോമസേ, നിന്നെ നമിച്ചു മച്ചാ....
അല്ലാ സനിഷ് തോമസേ.. നീയെന്താ ഭരണങ്ങാനം ബ്ലോഗ് നിര്‍ത്തിയിട്ട് ഈ പെഴ തുടങ്ങിയെ ?? ഭാര്യ പറഞ്ഞിട്ടാ ?
"ബെര്‍ളി തോമസ് എന്നൊരു വലിയ മനുഷ്യനുണ്ട്. രാത്രിയാകട്ടെ, പകലാകട്ടെ, എപ്പം ചെന്നാലും ആറ്റിറമ്പില് കുന്തിച്ചിരുന്ന് 'തീറ്റയിടാന്‍' അദ്ദേഹം പെടുന്ന പാടുകാണണം."
വളരെ ശരി.... ദിവസവും മുടങ്ങാതെ വന്നു ബ്ലോഗില്‍ അപ്പിയിട്ടു പോകുന്ന ബെര്‍ലിയെ പറ്റി പറഞ്ഞത് വളരെ ശരി....
അല്ലാ ബെര്‍ളിയുടെ കക്കൂസില്‍ ആരോ പട്ടി വളര്‍ത്തല്‍ തുടങ്ങീ !!! ഇനിയിപ്പം ബെര്‍ലി എവിടെ ദിവസവും അപ്പിയിടും ? നമ്മള് പട്ടിണിയാകുമല്ലോ !!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ