2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

നാര്‍ക്കോ ദൃശ്യം പോക്രിത്തരം

ഒള്ളതു പറഞ്ഞാല്‍ എല്ലാരുംകൂടി എന്‍റെ മേക്കിട്ടു കേറും. എന്നാലും ഞാന്പറയും.
ഞാനൊരു ക്നാനാനായക്കാരനല്ല. പക്ഷെ, ഇന്ന് അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍ ചാനലുകള്‍ മത്സരിച്ച് പ്രദര്‍ശിപ്പിച്ചത് ഒരുമാതിരി കോപ്പിലെ പരിപാടിയായിപ്പോയി.

നാളിതുവരെ ഏതെങ്കിലും കേസിലെ പ്രതികളെ പോലീസോ സി.ബി.ഐയോ മറ്റേതെങ്കിലും ഏജന്‍സിയോ ചോദ്യം ചെയ്യുന്നത് മുഴുവനായി ചാനലുകളില്‍ കാണിച്ചിട്ടുണ്ടോ? ഒണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാണിക്കാനുള്ള കോപ്പ് അവര്‍ക്ക് കിട്ടീട്ടുമൊണ്ടാകത്തില്ല. പക്ഷെ, അര്‍ധബോധാവ്സ്ഥേല് കെടക്കുന്നോര് പണ്ടത്തേതും പഴേതും പാളേത്തൂറിയതുമൊക്കെ പറയുന്നത് ചാനലുകളില്‍ കാണിച്ചത് *&^%$ ആണ്.

പ്രതികളുടെ പ്രത്യേകിച്ച് സിസ്റ്റര്‍ സെഫിയുടെ വായില്‍ ഉത്തരങ്ങള്‍ വെച്ചുകൊടുത്തിട്ട് എടുക്കുന്നതായാണ് പെഴയ്ക്കു തോന്നിയത്. Sodium Pentothal അല്ലെങ്കില്‍ Sodium Amytal കുത്തിവെച്ചിട്ടൊള്ളതുകൊണ്ട് അങ്ങനെയെ ചെയ്യാന്പറ്റൂ എന്നാണ് അറിവൊള്ള ചെലരു പറയുന്നേ.

അങ്ങനെ ഒട്ടുമുക്കാല്‍ പോക്രിത്തരങ്ങളും ചെയ്തതാണെന്ന് അച്ചമ്മാരും കന്യാസ്ത്രീം പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുവദിക്കുന്ന രീതിയില്‍ അവരെ ശിക്ഷിക്കട്ടെ. പക്ഷെ ചോദ്യം ചെയ്യല്‍ മുഴുവനും പൊതുജനങ്ങള്‍ക്കു മുന്പില്‍ വിളന്പിയതിന് നീതികരണമില്ലെന്നുതന്നെയാണ് പെഴ ആവര്‍ത്തിച്ചു പറയുന്നത്. നാര്‍ക്കോ പരിശോധന കേസിന്‍റെ അന്തിമ വിധിയാണെന്ന് ചാനലുകള്‍ തെറ്റിധരിച്ചിരിക്കുവാന്നു തോന്നുന്നു.

കുറ്റസമ്മതത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സിയോ കോടതിയോ വെളിപ്പെടുത്തുതന്നതാണ് സാധാരണയായി കണ്ടുവരുന്നത്.
വല്ലോടത്തൂന്നും കിട്ടിയ സി.ഡിവെച്ചോണ്ട് ഞങ്ങളാണ് സത്യം ആദ്യം പൊറത്തുവിട്ടത്, അല്ല ഞങ്ങളാണ് എന്ന് തുടരെ ചാനലുകള്‍ പറ‍ഞ്ഞോണ്ടിരിക്കുന്നു. അതു ആരും മോഷ്ടിക്കാതിരിക്കാന്‍ സ്വന്തം സീലും അതിനു മോളില്‍ കാണിക്കുന്നു. നാണംകെട്ട വര്‍ഗം.

പോള്‍ ജോര്‍ജ് വധക്കേസ് കൊടുന്പിരിക്കൊണ്ടിരിക്കുന്പം ഈ സീഡികള്‍ പൊറത്തുവന്നതിനു പിന്നില്‍ എന്തേലും തരികിട ഒണ്ടോന്ന് അന്വേഷിക്കണവെന്നുകൂടി പെഴക്ക് പറയാനൊണ്ട്.

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

മമ്മൂട്ടിയെ കണ്ടപ്പോള്‍ കവാത്തു മറന്ന പുലി

കൊറേക്കാലം എങ്ങാണ്ടതിലേ പോയി തെണ്ടിനടന്നിട്ട് വീണ്ടും വന്നേക്കുന്നു; എവനിത് എന്നാത്തിന്‍റെ ഏനക്കേടാ? എന്ന് നിങ്ങക്കൊക്കെ തോന്നുവാരിക്കും. അതിന് നിങ്ങളെ കുറ്റംപറയാന്പറ്റത്തുവില്ല. ബ്ലോഗിലെ കീരീടം വെക്കാത്ത രാജാവും കെ.എം. മാണിക്കുശേഷം കോട്ടയങ്കാര്‍ക്ക് അഹങ്കാരത്തോടെ ചൂണ്ടിക്കാണിക്കാനുള്ള ഏക ആന്തരിയും കോട്ടയത്തിനപ്പുറത്തൊള്ള ജനപ്രീതിയില്‍ മാണിയേക്കാള്‍ മുന്പനുമായ ബെര്‍ളിയെ കിള്ളിയാല്‍ പലര്‍ക്കും അരിശം വരുന്നത് സോഭാവീകം.
ഇതിനു മുന്പ് ഞാനിട്ട പോസ്റ്റും ബെര്‍ളിയെക്കുറിച്ചാരുന്നതുകൊണ്ടാ ഇത്രേം പറഞ്ഞത്. പക്ഷേങ്കില് ഒരു കാര്യം നിങ്ങള് മനസ്സിലാക്കണം രാഷ്ട്രീയത്തിലാന്നേലും സിനിമേലാന്നേലും കത്തിക്കോറുന്നോരു തന്നെയാരിക്കും വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ നിറഞ്ഞുനിക്കുക. ഉദാഹരണത്തിന് പണ്ട് മുഖ്യമന്ത്രിയാരുന്നപ്പം കരുണാകരനും പിന്നെ ഭൂമാഫിയക്കെതിരായി രംഗത്തെറങ്ങിയപ്പം അച്ചുതാനന്ദനുമൊക്കെ മുക്കിലും മൂലേലുമൊക്കെ ചര്‍ച്ചാവിഷയമല്ലാരുന്നോ?. അപ്പം പിന്നെ ബ്ലോഗില്‍ ബെര്‍ളി ചര്‍ച്ചാവിഷമാകുന്നതാണോ വല്യ കാര്യം?മേളിപ്പറഞ്ഞപോലെ കലിപ്പു തോന്നാത്തോര് ദേ ഈ താഴെക്കൊടുത്തേക്കുന്ന ലിങ്കുകള്ക്രമത്തിലൊന്നെടുത്തു നോക്കിക്കേ.
http://berlytharangal.com/?p=3049

http://berlytharangal.com/?p=3076

രണ്ടും ബര്‍ളിത്തരങ്ങളിലേതാണ്. നിങ്ങളു പലരും ഇതിനോടകം ഇതു വായിച്ചിട്ടുവൊണ്ടാകും. ഏതു പുലിയായാലും ഇത്രേയൊള്ളൂ. മമ്മൂട്ടിയെക്കണ്ടപ്പം ബ്ലോഗിലെ വിമര്‍ശകശിങ്കം ഷക്കീലയെപ്പോലെ പുളകംകൊണ്ട് പരിസരം മറന്നു. മമ്മൂട്ടിക്ക് ഡയലോഗ് പഠിപ്പിച്ചുകൊടുത്ത സുരാജ് വെഞ്ഞാറമൂട് ഇപ്പം നായകന്‍വരെയായി. പക്ഷെ അങ്ങേര് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേരാനോ ഒരു കേക്ക് വാങ്ങിച്ചുകൊടുക്കാനോ ലെവന്‍ തയാറായിട്ടുണ്ടോ?. എന്തിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മമ്മൂക്കേടെ കൈകൊണ്ട് നാവിലേക്ക് നേരിട്ട് മധുരം വാങ്ങി(നാണവും വിനയവും ആരാധനയും കലര്‍ന്ന ഒരു സവിശേഷ വികാരത്തോടെ-ലിങ്ക് ദേ
http://berlytharangal.com/?p=3049 കൈ നീട്ടുന്നതു കണ്ട് തെറ്റിധരിക്കേണ്ട, മധുരം താഴെപ്പോകാതിരിക്കാനാണ്) കോള്‍മയിര്‍കൊള്ളാന്‍ സുരാജിന് ഭാഗ്യമുണ്ടായോ?
പക്ഷെ, ആളറിഞ്ഞ് എങ്ങനെ പെരുമാറണമെന്ന് ബെര്‍ളിക്കറിയാം.
അതുകൊണ്ടുതന്നെ എന്‍റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളത് ചെയ്യും നീയൊക്കെ ആരാടാ സ്ലംഡോഗ്സേ ചോദിക്കാന്‍ എന്നുള്ള ആക്രോശം വൈകാതെ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തള്ളേ സമ്മതിച്ചിരിക്കുന്നു! യെവന്‍ പുലിയല്ല, ---പ്പുലിതന്നെ.