2009, ജൂലൈ 27, തിങ്കളാഴ്‌ച

സച് കാ സാമ്ന(മലയാളം)

തുടക്കത്തില്‍തന്നെ വിവാദത്തിന്റെ അമിട്ട്‌ പൊട്ടിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്‌ സ്റ്റാര്‍ പ്ലസിലെ സച്‌ കാ സാമ്‌ന(സാമാനത്തിനടുത്ത്‌). രമാകാന്ത്‌ അചരേക്കര്‍ പെറ്റ ഇരട്ട മക്കളിലെ വെളുത്തവനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വേണ്ട സമേത്ത്‌ സഹായിച്ചില്ലെന്ന്‌ കറുത്തവനായ വിനോദ്‌ കാംബ്ലി മനസ്സറിയാതെ പറഞ്ഞുപോയത്‌ ഈ പരിപാടീലാണ്‌. അതിനേക്കാള്‍ മുമ്പേ സ്‌മിത മത്തായി(സിന്ധിയെ വിവാഹം കഴിച്ച മലായാളിയാണെന്ന്‌ പറയുന്നു. എങ്കി കോട്ടയംകാരിയാരിക്കും ഒറപ്പ്‌!) എന്ന വീട്ടമ്മ കുടുംബസമേതം ചോദ്യങ്ങള്‍ക്കുമുന്നിലിരുന്ന് ഉരുകിയൊലിച്ചതും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ രഹസ്യോം തുറന്നു പറയാന്‍ നിര്‍ബന്ധിതയായി കരഞ്ഞതുമൊക്കെ ഇവിടെത്തന്നെ.
ഒരു കോടി രൂപ സമ്മാനം മോഹിച്ച്‌ തുനിഞ്ഞിറങ്ങീരിക്കുന്നോരോട്‌ വേദിയിലെ മത്സരത്തിനു മുന്നോടിയായി പോളിഗ്രാഫ്‌ മെഷീന്റെ(വന്നു വന്ന്‌ നുണപരിശോധനാ യന്ത്രവും ഒരു കളിക്കോപ്പായിരിക്കുന്നു!) സഹായത്തോടെ 50 ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരങ്ങള്‍ രേഖപ്പെടുത്തും. രക്തസമ്മര്‍ദ്ദം, നാഡിമിടിപ്പ്‌, ശരീരോഷ്‌മാവ്‌ തുടങ്ങിയവയിലെ വ്യത്യാസം വിശദമായി വിലയിരുത്തിയാണ്‌ പോളിഗ്രാഫ്‌ ടെസ്റ്റിന്‌ വിധേയനാകുന്നയാള്‍ പറയുന്നത്‌ നേരോ നുണയോ എന്ന്‌ സ്ഥിരീകരിക്കുന്നത്‌. പോളിഗ്രാഫ്‌ ടെസ്റ്റില്‍ ഉന്നയിക്കുന്ന അമ്പതു ചോദ്യങ്ങളില്‍ 21 എണ്ണമാണ്‌ വേദിയില്‍ ആവര്‍ത്തിക്കുക. ഓരോ ചോദ്യത്തിനും നുണപരിശോധനയില്‍ നല്‍കിയ മറുപടി തന്നെ ആവര്‍ത്തിച്ചാല്‍ അടുത്ത ചോദ്യത്തിലേക്ക്‌ കടക്കാം. കള്ളം പറയുകയോ(അതായത്‌ നുണപരിശോധനയില്‍ പറഞ്ഞതിനു വിപരീതമായ ഉത്തരം പറഞ്ഞാല്‍) ഉത്തരം പറയാന്‍ വിസമ്മതിക്കുകയോ ചെയ്‌താല്‍-ഔട്ട്‌!
ആറു റൗണ്ടുകളിലായാണ്‌ മത്സരം. ഓരോ റൗണ്ടും പിന്നിടും തോറും ചോദ്യങ്ങള്‍ കൂടുതല്‍ വ്യക്തിപരവും കണ്ണുതള്ളിക്കുന്നതുമാകും. അതായത്‌ ദാമ്പത്യം ലൈംഗീകത തുടങ്ങി അണ്ഡം കീറുന്ന കാര്യങ്ങളെക്കുറിച്ച്. അഥവാ ഏതെങ്കിലും ഒരു ചോദ്യം അല്‍പ്പം കടന്നുപോയെന്നു തോന്നിയാല്‍ ഞെക്കണം; ബസറില്‍. അപ്പോള്‍ മറ്റൊരു ചോദ്യം കിട്ടും. അത്‌ പണ്ടത്തേതിന്റെ പിന്നത്തേതോ കട്ടി കൊറഞ്ഞതോ ആകാം. പക്ഷെ ഒരു തവണയെ മറ്റെ സാധനം ഞെക്കാമ്പറ്റൂ. എല്ലാ റൗണ്ടും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാനം കപ്പലു കേറിയാലും ഒരു കോടി രൂപ സമ്മാനോമായി വീട്ടിപ്പോരാം.
ആദ്യ മത്സരാര്‍ത്ഥിയായിരുന്ന സ്‌മിതയോടുട്‌ അവതാരകന്‍ രാജീവ്‌ ഖണ്ഡേല്‍വാള്‍ ഉന്നയിച്ച അവരാതിച്ച ചോദ്യങ്ങളില്‍ ചിലതും അവയ്‌ക്കുള്ള ഉത്തരങ്ങളുടെയും ചുവടെ ഖണ്ഡേല്‍വാള്‍: നിങ്ങളുടെ അമ്മയ്‌ക്ക്‌ നിങ്ങളുടെ കുട്ടികളേക്കാള്‍ താല്‍പര്യം സഹോദരന്റെ കുട്ടികളോടാണെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: നിങ്ങളുടെ അമ്മയേക്കാള്‍ സ്‌നേഹമുള്ളത്‌ ഭര്‍ത്താവിന്റെ അമ്മക്കാണെന്ന്‌ തോന്നുന്നുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: നിങ്ങളുടെ ഭര്‍ത്താവിനെക്കാള്‍ സുന്ദരന്‍ അമ്മായിയപ്പനാണെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഭര്‍ത്താവിനെ ചതിക്കുന്നതായി തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: ഭര്‍ത്താവിനെ കൊല്ലണമെന്ന്‌ തോന്നിയിട്ടുണ്ടോ?
സ്‌മിത: ഉണ്ട്‌
ഖണ്ഡേല്‍വാള്‍: മക്കളെ ഓര്‍ത്തു മാത്രമാണോ ഇപ്പോഴും ദാമ്പത്യം തുടരുന്നത്‌?
സ്‌മിത: അല്ല
ഖണ്ഡേല്‍വാള്‍: രണ്ടാമത്തെ കുട്ടിയുണ്ടായിരുന്നപ്പോള്‍ കൂടെ വരാതിരുന്നതിന്‌ അമ്മയോട്‌ ക്ഷമിക്കാന്‍ പറ്റുമോ?
സ്‌മിത: ഇല്ല
ഇപ്പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം എല്ലാം പോളിഗ്രാഫ്‌ ടെസ്റ്റിലേതിന്‌സമാനമായ ഉത്തരമാണ്‌ സ്‌മിത നല്‍കിയത്‌. ഉത്തരങ്ങള്‍ വിശദീകരിച്ചപ്പോള്‍തന്നെ അവരുടെ കെട്ടിയവന്‍ ഒരു മുഴുക്കുടിയനായിരുന്നെന്നുംകുടുംബജീവിതത്തില്‍ ചാച്ചി തൃപ്‌തയല്ലെന്നുമൊക്കെ നാട്ടിലെങ്ങുംപാട്ടായി. ഒരു കോടി രൂപയുടെ ഉമ്മറപ്പടിയിലെത്തിയപ്പോള്‍ ഉയര്‍ന്ന ചോദ്യം സ്‌മിതയുടെമാത്രമല്ല, ഭര്‍ത്താവിന്റെയും ബന്ധുക്കളുയുമൊക്കെ ബിപി എവറസ്റ്റോളംഉയര്‍ത്തി. ഖണ്ഡേല്‍വാള്‍: ഭര്‍ത്താവ്‌ അറിയില്ല എന്നുണ്ടെങ്കില്‍മറ്റൊരാള്‍ക്കൊപ്പം ഉറങ്ങാന്‍ തയാറാകുമോ?
സ്‌മിത: ഇല്ല
പക്ഷെ ഈ ഉത്തരം തെറ്റാണെന്ന്‌ പോളിഗ്രാഫ്‌ വിധിച്ചതോടെ ഒരുകുടുംബത്തിന്റെ കട്ടേം പടോം കീറി. സ്‌മിതേടെ ഭര്‍ത്താവിന്റെ തലയില്‍കൈവെച്ചുള്ള ഇരിപ്പുകണ്ടാല്‍ പെറ്റതള്ള സഹിക്കുകേലാരുന്നു. റിയാലിറ്റി ഷോകള്‍ക്ക്‌ ആശയദാരിദ്ര്യം നേരിടുന്ന സാഹചര്യത്തില്‍ പലചാനലുകളും നടത്തുന്ന കടുംകൈ പ്രയോഗത്തിന്റെ ഭാഗമാണ്‌ ഇതും. കേരളത്തിലെ ചാനലുകള്‍ പൊണ്ണത്തടിയന്‍മാരുടെയും വേശ്യകളുടെയും റിയാലിറ്റി ഷോകളുടെപണിപ്പുരയിലാണെന്ന്‌ കേട്ടു.
ഏതായാലും സാമാനത്തിനരികെ എന്ന ഈ റിയാലിറ്റി ഷോ സ്റ്റാര്‍ പ്ലസിന്റെകണ്ടുപിടിത്തമല്ല. കൊളംബിയയിലാണ്‌ ഈ സംഗതി ബീജാവാപം ചെയ്‌തതെന്ന്‌പറയുന്നു. അവിടുത്തെ പേര്‌ നദ മാസ ക്യൂ ലാ വെര്‍ദാദ്‌(അടുക്കള രഹസ്യംഅങ്ങാടിപ്പാട്ട്‌) എന്നായിരുന്നു. അവിടെനിന്ന്‌ ഈ സാധനംഅമേരിക്കയിലെത്തിയപ്പോള്‍ പേര്‌ മൊമന്റ്‌ ഓഫ്‌ ട്രൂത്ത്‌(മാമന്റെ തമാശകള്‍) എന്നായി.
സ്റ്റാര്‍ പ്ലസിന്റെ സാമാനത്തിനടുത്തിനെതിരെ പ്രതിഷേധംഉയര്‍ന്നിട്ടുണ്ടെങ്കിലും അതേ പരിപാടിയുടെ മലയാളം പതിപ്പ്‌ ഒരു പ്രമുഖചാനല്‍ വൈകാതെ സംപ്രേഷണം ചെയ്‌തു തുടങ്ങും. ഒളിക്കാന്‍ ഒന്നുമില്ലാതെ എന്ന പരിപാടിയിലെ ജേതാവിന്‌ ഒരുകോടി രൂപ അല്ലെങ്കില്‍ കൊച്ചിയില്‍ഒരുകോടിയുടെ ഫ്‌ളാറ്റ്‌. ജയിച്ചു കഴിയുമ്പം ഈ ഫ്‌ളാറ്റിത്താമസിക്കാന്‍കുടുംബോം കൂട്ടരും കൂട്ടത്തിലൊണ്ടാകത്തില്ലെന്നുമാത്രം. അടുത്ത ബുധനാഴ്‌ച്ച കാണിക്കുന്ന ആദ്യ എപ്പിഡോസിന്റെ അച്ചടിരൂപമാണ്‌ താഴെ.


കോട്ടയം ജില്ലയുടെ, മീനച്ചിലാറിന്റെ, മദ്യപാനികളുടെ, വ്യഭിചാരികളുടെ,സര്‍വോപരി സകലമാന പുരുഷ കേസരികളുടെയും അഭിമാനമായ സാക്ഷാല്‍ പെഴയാണ്‌ ആദ്യമത്സരാര്‍ത്ഥിയായി ചൂടുകസേരേല്‍(ഹാട്ട് സീറ്റെന്ന് ഇംഗ്ലീഷിപ്പറയും.അല്ലേലും ഇത്തരം ചോദ്യങ്ങള്‍ക്കു മുന്നിലിരിക്കുന്പം മൂടിന് തീപിടിക്കുവല്ലോ)ഇരിക്കുന്നത്‌. ചോദ്യംചെയ്യലില്‍ സുരേഷ്‌ ഗോപിയെ തോല്‍പ്പിക്കുന്ന, വിപ്ലവഗാനത്തിലൂടെ യൂട്യൂബില്‍ തരംഗമായമാധ്യമ ശിരോമണി നാണു ഗോപാലകൃഷ്‌ണനാണ്‌ പാവങ്ങളുടെ ഖണ്ഡേല്‍വാളായിഅവരാതക, അല്ല അവതാരകക്കസേരയില്‍.
നാണു: മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ലോക വിസ്‌മയമാകാന്‍ പോകുന്നഒളിക്കാന്‍ ഒന്നുമില്ലാതെഎന്ന പരിപാടിയിലേക്ക്‌ സ്വാഗതം കോട്ടയം ജില്ലയുടെ,മീനച്ചിലാറിന്റെ(മുകളിലത്തെ കണ്ടികയുടെ ആദ്യത്തെ വാചകത്തിന്റെആവര്‍ത്തനം) അഭിമാനമായ പെഴയാണ്‌ ഈ യുദ്ധത്തില്‍ ആദ്യ പോരാളിയായിഎത്തിരിക്കുന്നത്‌. സ്വാഗതം മിസ്റ്റര്‍ പെഴ. പെഴ: ങ്‌ഹാ!
നാണു: മത്സരത്തിന്‌ തയാറാണല്ലോ അല്ലേ?.
പെഴ: തയാറല്ലെങ്കി ഇവിടം വരെ കെട്ടിയെടുക്കണ്ട കാര്യവൊണ്ടോ. വെച്ചുപഴുപ്പിക്കാതെ ചോയിക്ക്‌ കൂവേ.
നാണു: ശരി പഴുപ്പിക്കുന്നില്ല. ആദ്യ ചോദ്യത്തിലേക്ക്‌ കടക്കാം. താങ്കള്‍ഒരു ആഭാസനും അഹങ്കാരിയും തികഞ്ഞ സ്വഭാവദൂഷ്യക്കാരനുമാണെന്ന്‌പറയുന്നുണ്ടല്ലോ. അത്‌ ശരിയാണോ?
പെഴ: അല്ല
പോളിഗ്രാഫ്‌ ഉത്തരവുമായി യോചിച്ചു പോകുന്നില്ല എന്ന അറിയിപ്പ്‌ വരുമെന്നുകാത്തിരിക്കുന്ന നാണുവും പ്രേക്ഷകരും.
പോളിഗ്രാഫ്‌ ടെസ്റ്റ്‌ ഫലം സ്‌ക്രീനില്‍: ഈ ഉത്തരം ശരിയാണ്‌. (വേദിയിലുംസ്‌ക്രീനിലും എന്നുവേണ്ട എല്ലായിടത്തും വിജയത്തിന്റെ പ്രതീകമായ നീലനിറംനിറഞ്ഞു)
നാണു: കണ്‍ഗ്രാജുലേഷന്‍സ്‌, മിസ്റ്റര്‍ പെഴ. താങ്കള്‍ ആയിരം രൂപ സമ്മാനത്തിന്‌അര്‍ഹനായിരിക്കുന്നു. താങ്കളുടെ പേരു തന്നെ പെഴ എന്നാണല്ലോ. എന്നിട്ട്‌ താങ്കള്‍ഇപ്പറഞ്ഞതൊന്നുമല്ലെന്നോ?
പെഴ: ഞാന്‍ ഇപ്പറഞ്ഞതെല്ലാമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇതെല്ലാംകൂടി രണ്ടുവാക്കില്‍ ഒതുക്കാം.
നാണു: അത്‌ ഏതൊക്കെ വാക്കുകളാണ്‌?
പെഴ: മലയാളം ബ്ലോഗര്‍.
നാണു: രണ്ടാമത്തെ ചോദ്യം, കോട്ടയം ജില്ലയിലെ എല്ലാ ബീവറേജസ്‌ ഷോപ്പുകളുംതാങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌ (പിന്നേം നീലനിറം)
നാണു: താങ്കള്‍ പതിനായിരം രൂപ നേടിയിരിക്കുന്നു. എന്താണ്‌ മിസ്റ്റര്‍ പെഴതാങ്കള്‍ ബിവറേജസില്‍ പോകത്തേയില്ല എന്നാണോ?
പെഴ: അല്ല സാറെ, പാലാ, ഏറ്റുമാനൂര്‌ ഭാഗത്ത്‌ നമ്മള്‌ അറ്റന്റു ചെയ്യുന്നപെണ്ണുങ്ങളു തന്നെ സാധനം മേടിച്ചുവച്ചേക്കും.
നാണു: താങ്കള്‍ക്കൊപ്പം വന്നിട്ടുള്ള രമയോട്‌ ചോദിച്ചാല്‍ ഇതിന്റെവിശദാംശങ്ങള്‍ അറിയാമ്പറ്റുവോ?
പെഴ: അതുവേണ്ട സാറെ, അവള്‌ ആ ഏരിയ അല്ല, കോട്ടയം മാര്‍ക്കറ്റാ.
നാണു: അപ്രത്തിരിക്കുന്ന സുകുമാരനോ?
പെഴ: അവനോട്‌ ഒട്ടും ചോദിക്കണ്ട. അവന്‍ വെളമ്പാന്തൊടങ്ങിയാ നിങ്ങടെയൊക്കെ തൊലി ഉരി‍ഞ്ഞുപോകും.
നാണു: മൂന്നാമത്തെ ചോദ്യത്തിലേക്ക്‌ കടക്കും മുമ്പ്‌ ഒരു ഇടവേള.
സ്‌ക്രീനില്‍ പരസ്യം. സ്റ്റുഡിയോയില്‍ നാണു മേശമേല്‍ അടിച്ച്‌പാട്ടുപാടുന്നു
ഹിമഗിരി മുടികള്‍ കൊടികളുയര്‍ത്തി
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകളങ്ങള്‍

അതിനിടയില്‍ കാമറാമാനോട്‌ അപൂര്‍ണമായ ഒരു ഡയലോഗ്‌:
നിന്റെ അപ്പന്റെ...
(പരസ്യം കഴിഞ്ഞ്‌ )
നാണു: ബെര്‍ളി തോമസ്‌ എന്നൊരു ബൂലോക പുലിതന്നെയാണ്‌ പെഴ എന്നപേരില്‍ കൂതറപോസ്റ്റുകള്‍ ഇടുന്നതെന്ന്‌ ആരോപണമുണ്ടല്ലോ. താങ്കള്‍ തന്നെയാണോ ശരിക്കുംബെര്‍ളി തോമസ്‌?
പെഴ: അല്ലപോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌ (മൂന്നാമതും നീല നിറം)
നാണു: താങ്കള്‍ക്ക്‌ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചിരിക്കുന്നു. പിന്നെഎന്താണ്‌ ആളുകള്‍ താങ്കളെയും ബെര്‍ളിയെയും ചേര്‍ത്ത്‌ വേണ്ടാതീനംപറയുന്നത്‌?
പെഴ: ഒള്ളതു പറഞ്ഞാ ബെര്‍ളീടെ പോസ്റ്റില്‍ കമന്റിട്ടാണ്‌ ഞാന്‍ ബ്ലോഗ്‌തൊടങ്ങിയത്‌. അതില്‍ ഇട്ട രണ്ടു കമന്റുകള്‍ക്ക്‌ ബെര്‍ളി പോസ്റ്റിലേക്ക്‌പ്രമോഷന്‍ കൊടുത്തപ്പം എനിക്കൊണ്ടായ സന്തോഷത്തിന്‌ കണക്കുംകയ്യുമില്ലാരുന്നു. മാത്രവല്ല. ഈ കമന്റിനൊക്കെ ഭയങ്കര അഭിപ്രായം വന്നു.അപ്പം എനിക്കു തോന്നി സ്വന്തമായിട്ടൊരു ബ്ലോഗ്‌ തൊടങ്ങാവെന്ന്‌.അങ്ങനെയാണ്‌ ഈ പരിപാടി തൊടങ്ങിയത്‌. ബെര്‍ളീടെ പോസ്റ്റില്‍ ഇപ്പഴുംകമന്റിടുവെന്നല്ലാതെ ഞങ്ങളു തമ്മില്‍ ഒന്നുമില്ല.
നാണു: അടുത്ത ചോദ്യം. സിനിമാ നടി ഷൈനി തങ്കപ്പന്റെ ദാമ്പത്യപ്രതിസന്ധിയില്‍ താങ്കള്‍ക്ക്‌ പങ്കുണ്ടോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഉത്തരം ശരിയാണ്‌(വേദിയില്‍ നീലയോടു നീല)
നാണു: പണ്ടാരമടങ്ങി. ദേ അഞ്ചു ലക്ഷമായി. താന്‍ ഇങ്ങനെകാശുവാരാന്തൊടങ്ങിയാ എവിടുന്ന്‌ എടുത്തു തരാനാ? ഈ പ്രശ്‌നത്തില്‍താങ്കള്‍ക്ക്‌ ഒരു പങ്കുമില്ലേ. വിവാദത്തില്‍ പലേടത്തും പെഴേന്നു പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ. വിവാഹം കഴിഞ്ഞ്‌ ആറു മാസം തികയുന്നതിനു മുമ്പ്‌അവര്‌ പിരിയാമ്പോകുന്നു എന്നറിഞ്ഞിട്ട്‌ താങ്കള്‍ക്ക്‌ ഒന്നുംതോന്നുന്നില്ലേ? പെഴ: സാറെ നമ്മക്ക്‌ ദേ ആ രമേനെപ്പോലുള്ള ആളോളുമായിട്ടൊള്ള എടപാടേയൊള്ളൂ.അവരാകുമ്പം ഒരു പരാതീമില്ല. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ചെലര്‌ നമ്മക്കുള്ളകുപ്പീംകൂടെ മേടിച്ചുവെക്കും. പിന്നെ പെഴേടെ പേര്‌ പറയാത്ത സ്ഥലമില്ല.ഇപ്പം ദേ ഷൈനിടെ കാര്യത്തിത്തന്നെ ആ കൊച്ചിന്റെ വീട്ടുകാരു പറയുംകെട്ടിയോന്‍ പെഴയാരുന്നെന്ന്‌. കെട്ടിയോന്റെ വീട്ടുകാരു പറയും ആ കൊച്ച്‌പെഴയാരുന്നെന്ന്‌. ആരെന്നാ കാണിച്ചാലും പെഴ പെഴേന്ന് പറയും.പിന്നെ, വിവാഹം കഴിഞ്ഞിട്ട്‌ ആറു മാസവെന്നല്ല ആദ്യരാത്രീടെ പിറ്റേന്ന്‌അവരു പിരിഞ്ഞാലും എനിക്ക്‌ എന്നാ തോന്നാനാ?. അതൊക്കെ നമ്മക്കൊക്കെസ്വപ്‌നം കാണാമ്പോലും പറ്റാത്ത സെറ്റപ്പല്ലേ.
നാണു: താങ്കളെയും ബോളിവുഡ്‌ താരറാണി സുനന്ദിനി റെഡ്ഡിയെയും ഒറ്റയ്‌ക്ക്‌ഒരു മുറിയില്‍ അടച്ചാല്‍ താങ്കള്‍ അവരെ ലൈംഗീകദാഹശമിനിയായി ഉപയോഗിക്കുമോ?
പെഴ: വെറുതെ ആശിപ്പിക്കാതെ പോ സാറെ.
നാണു: ചോദ്യത്തിന്‌ ഉത്തരം പറ. ഒഴിഞ്ഞമാറിയാ പൊറത്താകും അറിയാമല്ലോ.
പെഴ: നടിയായാലും ദേ ആയിരിക്കുന്ന രമയായാലും ഞാന്പണി കൊടുക്കും. എന്തിനാ സാറേ വെറുതെ സമ്മളെ കൊതിപ്പിക്കുന്നേ. രമേം രമണീം വിലാസിനിമൊക്കെയാണ് എന്‍റെ സുനന്ദിനി റെഡ്ഡിയും അനുപമാ റായിയുമൊക്കെ.
പോളിഗ്രാഫ്‌: ഉത്തരം ശരിയാണ്‌ (നീലയുടെ കുടുപ്പം കൂടി)
നാണു: താങ്കള്‍ പത്തു ലക്ഷം രൂപയ്‌ക്ക്‌ അര്‍ഹനായിരിക്കുന്നു.അതിരിക്കട്ടെ എങ്ങനെയായിരിക്കും താങ്കള്‍ സുനന്ദിനിയെ ഡീല്‍ ചെയ്യുക?
പെഴ: ഇത്‌ അടുത്ത ചോദ്യവാണോ?
നാണു: അല്ല എനിക്ക്‌ അറിയാന്‍ വേണ്ടി ചോദിച്ചതാ
പെഴ: ങ്‌ഹ, ങ്‌ഹാ അതു വേണ്ട. അതു ഞാമ്പറയത്തില്ല.
നാണു: അല്ല അറിയപ്പെടുന്ന ഒരു പെഴ എന്ന നിലയ്‌ക്ക്‌ അതേക്കുറിച്ച്‌വെളിപ്പെടുത്താനുള്ള ബാധ്യത നിങ്ങള്‍ക്കില്ലേ?
പെഴ: ഇതു സമ്മാനമൊള്ള ചോദ്യവാണോ?
നാണു: അല്ല, എന്റെ ചോദ്യം വളരെ വ്യക്തമാണ്‌. താങ്കള്‍ എന്തിനാണ്‌ഒളിച്ചോടുന്നത്‌? ഒരു താര റാണിയെ കിട്ടിയാല്‍ താങ്കള്‍ എങ്ങനെ കൈകാര്യംചെയ്യും. വിശദമാക്കിയേ തീരൂ. പെഴ: ഞങ്ങള്‍ രണ്ടും കൂടിയിരുന്ന്‌ സന്ധ്യാവന്ദനോം അമ്പത്തിമൂന്നു മണിജപോം ചൊല്ലും. നാണു: പെഴ എന്റെ ചോദ്യത്തില്‍നിന്ന്‌ ഒളിച്ചോടുകയാണ്‌. താങ്കള്‍ ആരെയാണ്‌പേടിക്കുന്നത്‌? താങ്കളുടെ മറുപടി വ്യക്തമല്ല.
പെഴ: ഇത്‌ സമ്മാനമുള്ള ചോദ്യവല്ലെന്ന്‌ ഒറപ്പാണല്ലോ അല്ലേ?
നാണു: സമ്മാനമല്ല, എനിക്കും ജനങ്ങള്‍ക്കും ഇത്‌ അറിയാന്‍താല്‍പര്യമുണ്ട്‌. താങ്കള്‍ക്ക്‌ പറയാനുള്ള ബാധ്യതയും.
പെഴ: ടേയ്‌ **മോന ***^*&%$#, നിനക്ക്‌ വേറെ എന്നാ അറിയണമെടാ^*&%$#, ?
നാണു: ഓ സോറി! ഒരു നിമിഷം ഞാന്‍ വാര്‍ത്ത വായിക്കുകയാണെന്ന്‌ തെറ്റിധരിച്ചുപോയി. മത്സരം തുടരാം. അടുത്തത്‌ രണ്ടു ലക്ഷം രൂപയുടെചോദ്യം. ചെറായി മീറ്റിന്‌ പോകണമെന്ന്‌ താങ്കള്‍ ആഗ്രഹിച്ചിരുന്നോ?
പെഴ: ഇല്ല
പോളിഗ്രാഫ്‌: ഈ ഉത്തരം ശരിയാണ്‌. (ഇപ്പം കരിനീല വെട്ടം)
നാണു: അടിച്ചല്ലോ കള്ളന്‍ ഇരുപതു ലക്ഷം. എന്താണ്‌ ചെറായി മീറ്റില്‍താങ്കള്‍ക്ക്‌ താല്‍പ്യമില്ലാത്തത്‌?.
പെഴ: എടോ %$#@# ....
നാണു: അങ്ങനെ വിളിക്കല്ലേ. സാറേന്ന്‌ വിളിക്ക്‌. പൊറത്തിറങ്ങുമ്പം എന്നാവേണേലും വിളിച്ചോ.
പെഴ: ങ്‌ഹ #റേ, എല്ല സാറേ ഈ ചെറായി, ചെറായീന്നുവെച്ചാ ഏതു വെടവിലാ?ഇവന്മാര്‍ക്ക്‌ മീറ്റുവെക്കാന്‍ മീനച്ചിലാറിന്റെ തീരത്ത്‌ എത്രയോസ്ഥലങ്ങളൊണ്ടാരുന്നു. മീനച്ചില്‍ മീറ്റ്‌ എന്നു പറയുന്നേനു തന്നെ ഒരുസൗന്ദര്യമില്ലേ? മാത്രമല്ല, ചെറായി മീറ്റില്‍ ദുരൂഹതയുണ്ടെന്നും ഭീകരതാവിരുദ്ധ സ്‌ക്വാഡ്‌ റെയ്‌ഡു നടത്തുമെന്നുമൊക്കെ പറച്ചിലൊണ്ടാരുന്നു.എന്റെ സാറേ, എങ്ങാനും പോലീസു പിടിച്ചാപ്പിന്നെ ജീവിതകാലത്ത്‌ ഞാന്‍കോട്ടയം കാണുകേല. അതേക്കുറിച്ച്‌ എനിക്ക്‌ ചിന്തിക്കാമ്മേല.ബ്ലോഗില്‍ പോസ്റ്റിട്ട്‌ പോസ്റ്റിട്ട്‌ ഒരു ഗ്ലോബല്‍ ബ്ലോഗ്‌പുലിയാകണമെന്നാ എന്റെ ജന്മാഭിലാഷം. പോസ്റ്റിട്ടോണ്ടിരിക്കുമ്പംമരിക്കണമെന്നും. അല്ലെങ്കിപ്പിന്നെ ****രിക്കുമ്പം മരിക്കണം; അതല്ലെ സുഖമരണം.
നാണു: അടുത്ത മൂന്നു ചോദ്യങ്ങള്‍ക്ക്‌ ശരിയുത്തരം നല്‍കിയാല്‍ പെഴക്ക്‌ഒരു കോടി രൂപയുമായി വീട്ടിപ്പോകാം.
പെഴ: വീട്ടിപ്പോണോ വേറെവല്ലടത്തും പോണോന്ന്‌ ഞാന്‍ തീരുമാനിച്ചോളാം. സാറാകാശിങ്ങോട്ടു തന്നാമതി.
നാണു: അവസാന ഘട്ടത്തിലേക്ക്‌ കടക്കുംതോറും ചോദ്യങ്ങള്‍ കൂടുതല്‍കൂതറയാകും. നിങ്ങടെ അധാരോം മുന്നാധോരോം ഭൂപടോം എല്ലാം നാട്ടുകാര്‍അറിയും. പിന്മാറണമെങ്കില്‍ ഇപ്പം മാറാം. വണ്ടിക്കൂലീമായിട്ട്‌ മടങ്ങാം.
പെഴ: പെഴേടരിക്കെ മാനത്തിന്‌ വെലയിടരുത്‌ കേട്ടോ. കിട്ടുന്ന കാശിന്‌എല്ലാങ്കൂടി തൂക്കി ഞാനങ്ങു തരും. അറിയാവോ?
നാണു: താങ്കള്‍ ജെട്ടി ധരിക്കാറുണ്ടോ?
പെഴ: ഉണ്ട്‌.
പോളിഗ്രാഫ്‌: ഈ ചോദ്യത്തിന്റെ ഉത്തരം തെറ്റാണ്‌!
(മത്സര വേദിയില്‍ പരാജയത്തിന്റെ തകര്‍ച്ചയുടെ പ്രതീകമായ ചൊമന്ന വെട്ടം). പെഴ: ഇല്ല സാര്‍. ഞാന്‍ എപ്പഴും ജെട്ടി ഇടാറൊണ്ട്‌. മറ്റേ മെഷീന്‌ എന്തോതെറ്റു പറ്റിയതാ. നാണു: ഇല്ല പെഴ. മെഷീന്‍ ഒരിക്കലും തെറ്റു പറയില്ല. നിങ്ങള്‍ നേരത്തെപറഞ്ഞ കാര്യമാണ്‌ മെഷീന്‍ ഇപ്പം പറയുന്നത്‌.
പെഴ: സത്യം പറഞ്ഞാ നിങ്ങള്‌ വിശ്വസിക്കില്ല. ഞാന്‍ ജെട്ടിയിടുവോ ഇല്ലയോന്ന്‌ എനിക്കാണോ അറിയാവുന്നത യന്ത്രത്തിനാണോ?
നാണു: മിസ്റ്റര്‍ പെഴ ശാന്തനാകൂ.
ഓഡിയയന്‍സില്‍ ഇരിക്കുന്ന കോട്ടയം രമ: ഇതെന്നാ ^*&%$# മത്സരവാ. മുണ്ടുപറിച്ചു കാണിക്കെടാ പെഴേ
രമ പറയുന്നതിനു മുമ്പേ പെഴ മുണ്ടുരിഞ്ഞ്‌ വലിച്ചെറിഞ്ഞ്‌ അട്ടഹസിച്ചു. "ദേ കാണെടാ*&^%$#@"
നാണു: ഇതെന്താണു മിസ്റ്റര്‍ പെഴ? നിങ്ങള്‍ നഗ്നതാ പ്രദര്‍ശനംനടത്തുന്നത്‌? എവിടെയാണ്‌ നിങ്ങളുടെ ജെട്ടി?
പെഴയുടെ അരക്കെട്ടിന്‍റെ ക്ലോസ്‌ അപ്പ്‌. അരയില്‍ ജെട്ടിയുടെ ഇലാസ്റ്റിക്‌ മാത്രം. ഇലാസ്റ്റിക്‌ നീട്ടി വലിച്ചു വിട്ടശേഷം പെഴ നാണുവിനോട്‌. "ഇതൊക്കെ ഒരു വിശ്വാവാ. അതൊന്നും പറഞ്ഞാ നിങ്ങക്ക്‌ മനസ്സിലാകത്തില്ല.എത്ര വര്‍ഷവായിട്ട്‌ ഞാനിത്‌ ഇട്ടോണ്ടു നടക്കുവാന്നറിയാവോ? നിന്റെ മറ്റേടത്തെ ഒരു മെഷീനും മത്സരോം *****"
നാണു: ശാന്തനാകൂ മിസ്റ്റര്‍ പെഴ. കയ്യെത്തും ദൂരത്ത്‌ ഒരു കോടി രൂപനഷ്‌ടപ്പെട്ടതിന്റെ ദുഃഖം എനിക്ക്‌ മനസ്സിലാകും. കൂള്‍ ഡൗണ്‍.
പെഴ: ദുഃഖം, എനിക്ക് രണ്ട് തേങ്ങാക്കൊലയാ. ഒരപേക്ഷയൊണ്ട്‌. എന്നോട്‌ ഇപ്പം ജെട്ടിടെ കാര്യം വരെ ചോദിച്ചു. നാളെ വല്ല നടിമാരും മത്സരത്തിനുവന്നാ കേന്ദ്രഭരണ പ്രദേശങ്ങളെക്കുറിച്ചും ചോദിച്ചേക്കണം...!


2009, ജൂലൈ 24, വെള്ളിയാഴ്‌ച

ഓപ്പറേഷന്‍ ചെറായി മീറ്റ്

അല്ല ചേട്ടമ്മാരെ,
ഈ ചെറായില്‍ എന്നാ കോപ്പാ നടക്കാന്പോകുന്നെ?. നേരത്തെ ഒരച്ചായന്‍ തെറിവിളിച്ചപ്പം തന്നെ എന്തോ പന്തികേടു തോന്നീരുന്നു. ഒന്നുമില്ലാതെ വേണ്ടാത്തെടത്ത് കയ്യിടുന്നോരല്ല അച്ചായമ്മാര്. പിന്നെ പിന്നെ ഈ പരിപാടീടെ പേരിലുള്ള പുലയാട്ടിന്‍റേം കയ്യാങ്കളീടേം പ്രളയോം കണ്ടു.

കൊറെയെണ്ണം വായിച്ചു. എല്ലാം വായിക്കാനൊള്ള നേരോം ക്ഷമേമില്ലാത്തോണ്ട് ചെല കാര്യങ്ങള് ചോദിക്കുവാ. ശരിക്കും ഈ മീറ്റ് എന്നു പറഞ്ഞാ എന്നതാ ഉദ്ദേശിക്കുന്നത്? ബൂലോകത്ത് പരസ്പരം ചന്തി ചൊറിഞ്ഞുകൊടുക്കുന്ന പരിപാടി നേരിട്ടു നടത്താനാണോ? അങ്ങനെയാണെങ്കില്‍ ഒരു വാഴപ്പിണ്ടിയെങ്കിലും കൂടെ കൊണ്ടുപോകണം. ഈ മുഖസ്തുതി പ്രളയത്തില്‍ നിങ്ങളു കൊറേപ്പേര് ചത്തുപോയാപ്പിന്നെ ബ്ലോഗിലെ പുകഴ്ത്തലും തെറിവിളീമോക്കെ നിന്നുപോകത്തില്ലേ.

ശരിക്കും ഈ ബെര്‍ളി പറയുന്നപോലെ നീങ്ങടെ കൂട്ടായ്മ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണോ? നിങ്ങക്ക് അങ്ങനെ വല്യ ദുരുദ്ദേശവുമൊണ്ടോ?. ഒണ്ടെങ്കി ജയിലുകളില്‍ കംപ്യൂട്ടറും ഇന്‍റര്‍നെറ്റും യൂണികോഡും ഏര്‍പ്പെടുത്തണമെന്ന് നമ്മക്ക് നിയമസഭേല് ഏതെങ്കിലും എമ്മെല്ലേമാരെക്കൊണ്ട് ആവശ്യപ്പെടീക്കാം. നിങ്ങളെല്ലാം അകത്തായാല്‍ എല്ലാരുടേംകൂടി കൊറവ് നികത്താന്‍ ഇന്നലെ ഇതിലേ വന്ന ഈ പെഴക്കു കഴിയുകേല.

എന്തൊക്കെപ്പറഞ്ഞാലും ഈ മീറ്റിനെതിരെയുള്ള പ്രചാരണങ്ങളില്‍ പെഴക്ക് വിശ്വാസമില്ല. ലോകത്തില്‍ എവിടെയൊക്കെ എന്തൊക്ക കുതറ പരിപാടികളുടെ പേരിലാ ആളുകള് കൂട്ടായ്മ നടത്തുന്നത്. ഇപ്പത്തന്നെ ഓര്‍ക്കൂട്ടില്‍ എന്‍റെ പേരിലുള്ള ഗ്രൂപ്പിലെ അംഗങ്ങളുടെ ഒരു കൂട്ടായ്മ(മീറ്റ് എന്ന് ഇംഗ്ലീഷിപ്പറയുന്ന സാധനം തന്നെ) കോട്ടയം താഴത്തങ്ങാടി ചന്തേവെച്ച് നടത്താന്പോവാ. രാവിലെ തൊട്ട് വൈകുന്നേരം വരെ. എല്ലാര്‍ക്കും വയറു നിറെ കള്ളുകുടിച്ച് അതിന്‍റെ കാശും കൊടുത്തശേഷം എന്നെ വാനോളം പുകഴ്ത്താം പാതാളത്തോളം താഴ്ത്താം, കേട്ടിട്ടില്ലാത്ത പുതിയ തെറികളും തെറിക്കഥകളും ചൊറിച്ചു മല്ലുകളും അവതരിപ്പിക്കാം. ആരുടെയെങ്കിലും മേക്കിട്ടു കേറണമെങ്കില്‍ അതിനും സൗകര്യമുണ്ട്. ജാമ്യം ഏര്‍പ്പാടാക്കത്തില്ലെന്നു മാത്രം.

അങ്ങനെ വരുന്പം ബ്ഹോഗര്‍മാര്‍ക്കു മാത്രം കൂടാനും പരസ്പരം സുഖിപ്പിക്കാനും അതിന്‍റെ പടമെടുത്ത് പോസ്റ്റാനും അവകാശമില്ലെന്നു പറയുന്നോന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകല്ല, വളിച്ച മത്തിക്കറി ഓസിയാറില്‍ കുഴച്ചത് വാരിവലിച്ചുതിന്ന് വാളുവെക്കുകയാണ് വേണ്ടത്.

എന്തായാലും ചെല പുലികള് തുനിഞ്ഞെറങ്ങീട്ടൊള്ള സാഹചര്യത്തില് നോക്കീങ്കണ്ടും നില്‍ക്കുന്നതാ മീറ്റുകാര്‍ക്ക് നല്ലത്. ഓപ്പറേഷന്‍ ചെറായി മീറ്റ് എന്ന് എപ്പഴും പറഞ്ഞോണ്ടിരിക്കുന്നോര് എന്നതാ പ്പഴാ ചെയ്യുകാന്ന് പ്രവചിക്കാന്പറ്റുകേല. പോലീസുകാരാണെങ്കി ഒരുപാട് സ്പോടനക്കേസുകളില്‍ പ്രതിപ്പട്ടികയിലേക്ക് ആളെത്തെരഞ്ഞോണ്ടിരിക്കുവാ. എങ്ങാനും കുടുങ്ങിയാല്‍ പിന്നെ ഹിരോഷിമയില്‍ ബോംബിട്ടതു വരെ നമ്മളാണെന്ന് സമ്മതിക്കേണ്ടിവരും.

ഒരു കാര്യം ഞാന്‍ ഒറപ്പുതരാം. നിങ്ങള് മീറ്റു നടത്തുകോ, ചന്തി ചൊറിയുകോ, കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിക്കുകോ കരയുകോ ആയിരം പടം പിക്കാസേലിടൂകോ എന്നാ വേണേലും ചെയ്തോ,
പെഴയായിട്ട് ഒരു പ്രശ്നം ഒണ്ടാക്കത്തില്‍ ഒറപ്പ്!

അശ്വതി തോമസേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ!

"പതിനൊന്നാം സ്ഥലം ഈശോമിശിഹായെ കുരിശില്‍ തറയ്ക്കുന്നു"
പാലാ ടൗണീക്കൂടെ നടക്കുന്പം ഇതു കേട്ട ഒരമ്മച്ചി അപ്പത്തന്നെ കാസറ്റു കടേടെ മുന്നീ മുട്ടുകുത്തി, "ഈശോമിശിഹായേ ഞങ്ങളങ്ങയെ ആരാധിക്കുന്നു, എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശാല്‍ അങ്ങ് ലോകത്തെ വീണ്ടെടുത്തു" എന്ന ബാക്കി പ്രാര്‍ത്ഥന ചൊല്ലിയെന്നത് ഒരു പഴങ്കഥയാണ്.

ഇപ്പം അമ്മച്ചിരുടെ കുന്പിടലും കൊന്തനമസ്കാരോം ടെലിവിഷനു മുന്നിലാണ്. കന്യാസ്ത്രീ അമ്മമാരില്‍ ചെലര് ക്രിമിനല്‍ കേസുകളില്‍ പ്രതികളും വീഡിയോ ക്ലിപ്പുകളിലെ നായികമാരും മഠം ചാടി പള്ളിയെ തെറിപറഞ്ഞ് പുസ്തകമെഴുതിയവരുമൊക്കെയായി വിവാദത്തിന്‍റെ തിരുവസ്ത്രം എടുത്തണിഞ്ഞപ്പോള്‍ പഴയ ചില ക്ലിപ്പ് നായികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സീരിയലുകളിലൂടെ ദൈവങ്ങളും വിശുദ്ധരും കന്യകമാരുമൊക്കെയായിരിക്കുകയാണ്. നോക്കണേ കലികാലം! ചോര തെളച്ചു തൊടങ്ങിയ കാലത്ത് കന്യകാത്വം മിസ് ആയോര്‍ക്കാകട്ടെ ഇത്തരം വേഷങ്ങള്‍ പുനര്‍ജന്മത്തിന്‍റെ ആഹ്ലാദം പകരുമെന്നതില്‍ തര്‍ക്കമില്ല.

സിനിമയിലായാലും കുട്ടികള്‍ക്കുള്ള ചിത്രകഥയിലായാലും പകുതിക്കെവെച്ച് വില്ലന്‍ വിജയം നേടുന്പോള്‍ ഏതു പീറക്കൊച്ചനുമറിയാം നായകന്‍റെ തിരിച്ചടി വരാനിരിക്കുന്നേയുള്ളൂ എന്ന്. അതുപോലെതന്നെ വേളാങ്കണ്ണി മാതാവും അല്‍ഫോന്‍സാമ്മയും പരമശിവനുമൊക്കെ തിരിച്ചടിക്കുന്നതും കാത്ത് ഉദ്വേഗത്തിന്‍റെ മുള്‍മൊനേലിരിക്കുന്ന അമ്മച്ചിമാരെക്കാണുന്പം സ്വന്തം നെഞ്ചത്ത് നാല് അടിയടിച്ച് "എന്നെയങ്ങോട്ട് കൊന്നുതായോ" എന്ന് നെലോളിക്കാന്തോന്നും.

"വെറുതെയാ ഇതൊക്കെ, അവനെ മാതാവ് പിടിക്കും ഒറപ്പാ. അവടെ കാക്കീഴിക്കൊണ്ടുവരും" വേളാങ്കണ്ണിമാതാവ് സീരിയലിന്‍റെ ഇടയ്ക്ക് ഏതോ ഒരു വില്ലന്‍ കഥാപാത്രത്തിന്‍റെ പരാക്രമം കണ്ട് ആവേശം കൊള്ളുന്നത് മറ്റാരുവല്ല; പരലോകത്തേക്കുള്ള വിസ രണ്ടു വട്ടം സ്റ്റാംപു ചെയ്തിട്ടും എതോ ഒരു കടലാസൂടെ ശരിയാകാനൊള്ളതുകൊണ്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ തുടുരുന്ന എന്‍റെ വല്യമ്മച്ചി റാഹേലമ്മ.

പെഴ എന്നും കുരിശുവരക്കാറില്ല. വീട്ടില്‍ ആ എടപാടിന്‍റെ നേരമൊക്കെ കഴിഞ്ഞേ നമ്മള് ചേക്കാറത്തൊള്ളു. പക്ഷെ, ചെല ദിവസം അറിയാതെ കുടുങ്ങിപ്പോകും. കൈ കഴുകി അത്താഴത്തിനിരിക്കുന്പഴാരിക്കും കൊന്തേമായിട്ട് റാഹേലമ്മെ കെട്ടിയെടുക്കുന്നത്. അതുവരെ സീരയലുകളുടെ തെരക്കല്ലേ.

ശാലോം ടീവി തൊടങ്ങിപ്പം കടുംവെട്ടുകളെല്ലാം അന്തിയായാല്‍ അതിന്‍റെ മുന്പിലായിരുന്നു. ഇപ്പം എല്ലാ ചാനലുകളിലും ദൈവങ്ങളുടേം വിശുദ്ധമ്മാരെടേം തെരക്ക് കൂടിയപ്പം ശാലോമിലെ കൊട്ടിപ്പാടി സേവയെ എന്‍റെ വല്യമ്മേപ്പോലൊള്ളോരു പോലും തഴഞ്ഞു.

''എന്റെ മകന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കണം''; വല്യമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് വെല്ലൂര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അശ്വതി തോമസ്. അപ്പോഴാണ് ഒരമ്മ അടുത്ത് വന്ന് ഇങ്ങനെ ആവശ്യപ്പെട്ടത്. പെട്ടെന്ന് അശ്വതിക്കൊന്നും മനസ്സിലായില്ല. ആ അമ്മയൊട്ടു വിടാനും ഒരുക്കമല്ലായിരുന്നു. ഒടുവില്‍, ആ അമ്മയുടെ കൂടെ പോവേണ്ടിവന്നു.'അല്‍ഫോന്‍സാമ്മ'യായി അഭിനയിച്ചു തുടങ്ങിയതിനുശേഷം അശ്വതിയ്ക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

ദേ മോളില്‍ ചൊമലക്കളറിലുള്ള ഭാഗം ഞാന്‍ മാതൃഭൂമീടെ വെബ്സൈറ്റില്‍ വന്ന അശ്വതി തോമസിന്‍റെ ഇന്‍റര്‍വ്യൂവില്‍നിന്ന് (ഇന്‍റര്‍വ്യൂവിന് മാതൃഭൂമി കൊടുത്തിരിക്കുന്ന തലക്കെട്ടു കണ്ടാ കരിച്ചിലുവരും- 'അല്‍ഫോന്‍സാ ടച്ച് '
എന്നെപ്പോലുള്ളവരുടെ ഭാവന പെട്ടെന്ന് വേറൊരു വഴിക്ക് തിരിയും) പകര്‍ത്തിയതാണ്. ഇതാണ് ഇപ്പം നമ്മടെ നാട്ടിലെ സ്ഥിതി. വേളാങ്കണ്ണി മാതാവ് സ്വപ്നത്തില്‍ പോലും അറിയാത്ത അത്ഭുതങ്ങളും ഉഡായിപ്പുകളുമാണ് സീരിയലിലെ വേളാങ്കണ്ണി മാതാവ് കാട്ടിക്കൂട്ടുന്നത്. മാതാവിന്‍റെ വേഷം കെട്ടുന്ന ആ നടിയെയെങ്ങാനും എന്‍റെ വല്യമ്മ കണ്ടാ...ജീവിതം ധന്യമായതിന്‍റെ സന്തോഷത്തില്‍ അപ്പം ഡിപ്പാര്‍ച്ചര്‍ ലോഞ്ചീന്ന് മോളോട്ട് പറക്കും ഒറപ്പ്.

ഹിന്ദു ദൈവങ്ങളുടെയും പരിവാരങ്ങടേം സ്ഥിതിയും വ്യത്യസ്തമല്ല. അമച്വര്‍ നാടകങ്ങളെ നാണംകെടുത്തുന്ന സീരിയല്‍ പേക്കൂത്തൂകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നവരില്‍ റാഹേലമ്മേം മോളിപ്പറഞ്ഞ അമ്മച്ചീം മാത്രമല്ല, ലിംഗ പ്രായവ്യത്യാസങ്ങളില്ലാതെ ഒരുപാടു പേരൊണ്ട്.

ഇന്ന് ദൈവമായി വരുന്നവന്‍ നാളെ മറ്റൊരു സിനിമയിലോ സീരിയലിലോ ബലാത്സംഗം നടത്തുന്ന വില്ലനായി അഭിനയിച്ചാലും കൊഴപ്പമില്ല. അവനെ വഴീക്കണ്ടാ അപ്പം തലക്കു പിടിച്ചു പ്രാര്‍ത്ഥിപ്പിക്കും അല്ലെങ്കില്‍ ചരട് ജപിച്ചു വാങ്ങിക്കും. തലക്കു പകരം വേറെ വല്ലടത്തും പിടിച്ച് പ്രാര്‍ത്ഥിച്ചാലും ആരും പ്രതിഷേധിക്കുമെന്നു തോന്നുന്നില്ല. താരങ്ങളെ ദൈവമാക്കി അന്പലം പണിത തമിഴമ്മാരെ നമ്മള് തെറിപറഞ്ഞു. എന്നിട്ടിപ്പം ദൈവങ്ങളുടേം വിശുദ്ധരുടേം വേഷം കെട്ടി അവരുടെ വെല കളയുന്ന താരങ്ങളെ നമ്മള്‍ ദൈവങ്ങളാക്കുന്നു.

ഏതായാലും ദൈവ പ്രളയത്തില്‍നിന്ന് തല്‍ക്കാലം രക്ഷയൊണ്ടെന്നു തോന്നുന്നില്ല. നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും പ്രതീക്ഷയോടും കൂടെ പ്രാര്‍ത്ഥിക്കാം-

അശ്വതി തോമസേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ!



2009, ജൂലൈ 22, ബുധനാഴ്‌ച

മൈക്കിള്‍ ജാക്സണ്‍ മരിച്ചത് ഇങ്ങനെ?

മുന്നറിയിപ്പ്:മെയിലില്‍ കിട്ടിയ ഒരു സാധനം മലയാളത്തിലാക്കി പരിഷ്കരിച്ച്
ഇവിടെ ഇടുന്നു. നേരത്തെ കണ്ടിട്ടുള്ളവര്‍ പെഴേടെ മേക്കിട്ടു കേറരുത്.





മൈക്കിള്‍ ജാക്സന്‍റെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ് ഇതിക്കൂടെ പുറത്തുവന്നിരിക്കുന്നത്. താഴെക്കാണുന്ന സംഗതി കണ്ട ജാക്സണ് പെട്ടെന്ന് ഹൃദയസം...ഹദസ്ഥംനം എന്നാ കോപ്പാണോ അത് ഒണ്ടാകുകയും മരിക്കുകയുമായിരുന്നെന്നാണ് പുതിയ വിവരം.

--------

--------

--------

--------

ഇതേ സംഗതി കണ്ട പ്രഭുദേവ തലചുറ്റി വീണു...
ഷാരൂഖ് ഖാന് ശ്വാസതടസം അനുഭവപ്പെട്ടു.

--------
--------
--------
--------

അതുകൊണ്ടുതന്നെ നിങ്ങള്‍, പ്രത്യേകിച്ച് ഗര്‍ഭിണികളും

ഗര്‍ഭശ്രീമാന്‍മാരും ഗര്‍ഭങ്ങളുടെ ഉത്തരവാദിത്വം
പേറുന്നവരും മറ്റും ഇതു കാണാന്‍ ശ്രമിക്കരുതെന്നാണ്
എന്‍റെ അഭ്യര്‍ത്ഥന.
--------
--------
--------
--------
പിന്നെ, അത്ര ചങ്കൂറ്റവൊണ്ടെങ്കില്‍ സ്ക്രോള്‍ ചെയ്ത്
താഴെപ്പോയി കണ്ടോ. ഇതുവഴിയൊണ്ടാകുന്ന
കഷ്ടനഷ്ടങ്ങള്‍ക്ക് പെഴ ഉത്തരാവദിയായിരിക്കുന്നതല്ല.

--------
--------
--------
--------

--------
--------
--------
--------

--------
--------
--------
--------

--------
--------
--------
--------

2009, ജൂലൈ 20, തിങ്കളാഴ്‌ച

അറബീടെ നിഷ്കളങ്കത(എലട്രീഷന്‍റെ ആത്മകഥ-4)

രാമപുരത്തൂന്ന്‌ എന്നേക്കാള്‍ മുമ്പേ എന്റെ വൈറൈറ്റി വയറിംഗിന്റെ കഥ പട്ടിമുക്കിലെത്തിയിരുന്നു. ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍തന്നെ എനിക്കതു മനസ്സിലായി.

''അടുക്കളേ ലൈറ്റു കത്തണേ കക്കൂസിലെ ലൈറ്റിടണം അല്ലേ"
ഓട്ടോക്കാരന്‍ കുഞ്ഞുമോന്റെ ശബ്‌ദത്തിന്‌ പതിവില്ലാത്ത മൊഴക്കവൊണ്ടാരുന്നു. കവലയില്‍ എല്ലാരും പൊട്ടിപ്പൊട്ടിച്ചിരിച്ചു.

"വേണ്ടെടോ ***നേ, ഇവിടെ ഞെക്കിയാ മതി.."

പരിസരം മറന്ന ഞാന്‍ മുണ്ടുപൊക്കിക്കാണിച്ചിട്ട്‌ അലറി.അല്ലെങ്കിത്തന്നെ അവന്‌ പണ്ടേ എന്നോട്‌ കലിപ്പാ. കൊറേക്കാലം മുമ്പ്‌ അവന്റെ മോന്‍ ജോജോ അടിച്ചു പാമ്പായി ഓടിക്കുമ്പം ഓട്ടോ മറിഞ്ഞു. പരിസരത്തൊണ്ടാരുന്നോട്‌ ഓട്ടോ നിവര്‍ത്തി ചെറുക്കനേംകൊണ്ട്‌ ആശൂത്രീപ്പോകാന്‍ തൊടങ്ങിയപ്പം എവിടുന്നോ കുഞ്ഞുമോനും വന്നു. അവന്‍ മകനേക്കാള്‍ ഫിറ്റ്‌!

``ഞാന്‍ കൊണ്ടുപൊക്കോളാം. അവനെ ആശൂത്രീലും കൊണ്ടുപോണം, ഓട്ടോ വര്‍ക്ക്‌ഷോപ്പിലും കൊടുക്കണം''

വെലക്കിയവരെയെല്ലാം തെറിവിളിച്ച്‌ ഓട്ടോ പറത്തിയ കുഞ്ഞുമോന്‍ മോനെ വര്‍ക്ക് ഷോപ്പില്‍ ഇറക്കി, ഓട്ടോറിക്ഷ ആശുപത്രീല്‍ കൊണ്ടുപോയി എന്നാണ്‌ നാട്ടില്‍ പ്രചരിച്ച കഥ. അതിന്‌ ഏറ്റവും കൂടുതല്‍ മൈലേജ്‌ കൊടുത്തത്‌ ഞാനാണ്‌. മറ്റേവീട്‌ കത്തിപ്പോയ കാര്യം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ വിവരിച്ച്‌ കുഞ്ഞുമോന്‍ എനിക്ക്‌ ആദ്യ തിരിച്ചടി തന്നിരുന്നു. ഇപ്പം ദേ മറ്റൊരു വടി കയ്യിവെച്ച്‌ അവന്‍ എന്നെ നോക്കി ഇളിക്കുന്നു.

എന്റെ തുണിപൊക്കി പ്രകടനം കവലേല്‍ വണ്ടികേറാന്‍ പെണ്ണുങ്ങളൊക്കെ കണ്ടെന്നറിഞ്ഞപ്പോള്‍ വീണ്ടും തകര്‍ന്നുപോയി. കിട്ടിയ ഓട്ടോറിക്ഷ പിടിച്ച്‌ വീട്ടിലേക്ക്‌ പാഞ്ഞു.കരണ്ടുമായിട്ടൊള്ള ഒരു എടപാടും എനിക്ക്‌ പറ്റില്ലെന്ന്‌ ഒറപ്പായി. വീട്ടില്‍ ലൈറ്റിന്റെ സ്വിച്ചിടാന്‍ പോലും പേടി തോന്നി. പൊറത്തിറങ്ങണേ തലേ മുണ്ടിടണം.

രണ്ടാഴ്‌ച്ചയിലേറെ വീട്ടിലിരുന്നു മൊരഞ്ഞപ്പഴാണ്‌ ദുബായീന്ന്‌ അമ്മേടെ ചേച്ചീടെ മോന്‍ രാജേഷിന്റെ വിളി വന്നത്‌.വിസ ശരിയായിട്ടൊണ്ടെന്ന്‌ അവന്‍ പറഞ്ഞപ്പം ഏഷ്യാനെറ്റില്‍ 24 മണിക്കൂറും സീരിയലാക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം കേട്ട വീട്ടമ്മയെപ്പോലെ എനിക്കൊണ്ടായ സന്തോഷം പറഞ്ഞറീക്കാന്‍ വയ്യാരുന്നു. അമ്മേടേം പെങ്ങടേം സ്വര്‍ണം പണയം വെച്ചും. പശൂനെ വിറ്റുമൊക്കെ വിസക്കൊള്ള കാശുകൊടുത്തു. നക്കാപ്പിച്ച ശമ്പളവാണേലും വേണ്ടില്ല, ഈ നാട്ടീന്ന്‌ രക്ഷപ്പെടാവല്ലോ.

കാര്യങ്ങളെല്ലാം എടിപീടീന്ന്‌ നടന്നു. 2003 ജൂണ്‍ 11 ന്‌ ഞാന്‍ നെടുമ്പാശ്ശേരീന്ന്‌ ദുബായിലേക്ക്‌ പറന്നു. എയര്‍ ഇന്ത്യ വിമാനത്തിലിരിക്കുമ്പം വലതു കൈകൊണ്ട്‌ വലതു കാലിന്‍റെ തുടയില്‍ മുറുക്കി പിച്ചി. സംഭവിക്കുന്നത്‌ ഒള്ളതോ കള്ളവോ എന്ന്‌ ഒറപ്പാക്കാന്‍.ദുബായ്‌ വിമാനത്താവളത്തില്‍ രാജേഷ്‌ കാത്തുനിന്നിരുന്നു. താമസ്ഥലത്തേക്ക്‌ ടാക്‌സിയില്‍ പോകുമ്പോള്‍ അവിടുത്തെ അസൗകര്യങ്ങളെക്കുറിച്ച്‌ വിവരിച്ച്‌ അവന്‍ മുന്‍കൂര്‍ ജാമ്യം എടുത്തോണ്ടിരുന്നു. പെരുവഴീക്കെടക്കാനും തയാറായാണ്‌ എന്റെ വരവെന്ന്‌ അവനറിയാമ്മേലല്ലോ.

ദുബായിലെ ജീവിതത്തെക്കുറിച്ച്‌ ഇതിനോടകം ഒരുപാട്‌ പേരു പറഞ്ഞ്‌ നിങ്ങളൊക്കെ അറിഞ്ഞുകാണുവല്ലോ. അതുകൊണ്ട്‌ ഞാന്‍ കാടുകേറുന്നില്ല; കാര്യത്തിലേക്കുകടക്കാം.

ഫ്രീവിസയാരുന്നതുകൊണ്ടുതന്നെ ഒരുപാട്‌ കഷ്‌ടപ്പെട്ടു. ഒന്നര മാസം രാജേഷിന്റേം മറ്റു ചെല മലയാളികളുടെയും ചെലവില്‍ കഴിഞ്ഞുകൂടി. ഒടുവില്‍ ഒരു ചെറിയ എലട്രിക്കല്‍ സര്‍വീസ്‌ കമ്പനയില്‍ ഹെല്‍പ്പറായി ജോലി കിട്ടി. മരിക്കുന്നതുവരെ ഒരു ഹല്‍പ്പറായി കഴിയുന്നതാണ്‌ എനിക്കു നല്ലതെന്നു തോന്നി.പക്ഷെ ഈശ്വര നിശ്ചയം അതായിരുന്നില്ല.

ഒരു അറബീടെ കൊട്ടാരം പോലത്തെ വീടിനോടനുബന്ധിച്ച്‌ പുതിയതായി പണിത ഔട്ട്‌ ഹൗസിന്റെ വയറിംഗ്‌. ആലുവക്കാരന്‍ സുബൈറാരുന്നു മെയിന്‍ എലട്രീഷന്‍. ഞാനും കുന്നംകുളത്തുകാരന്‍ രതീഷും രണ്ടു പാക്കിസ്ഥാനികളും സഹായികള്‍.നേരത്തെ ഈ വീടിന്റെ വയറിംഗും ഞങ്ങടെ കമ്പനീലൊള്ളവര്‍ തന്നെയാ ചെയ്‌തത്‌. അന്ന്‌ അറബീടെ വാച്ചും അയാടെ തീക്കനലു പോരിലിക്കുന്ന മോടെ ജെട്ടീമൊക്കെ അടിച്ചുമാറ്റിയതും പണി കഴിഞ്ഞു മടങ്ങുമ്പോ പോക്കറ്റ്‌ നിറയെ ദിര്‍ഹം കിട്ടയതുമൊക്കെ രതീഷ് പലവട്ടം പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ ഞാന്‍ ആ പണിക്കു പോയത്‌.

പണി പകുതിയായപ്പോള്‍ സുബൈറും പാക്കിസ്ഥാനികളും ഒരു അപകടത്തിപ്പെട്ട്‌ ആശുപത്രിയിലായി. അതോടെ വയറിംഗിന്റെ ചുമതല എനിക്കായി. സഹായത്തിന്‌ രതീഷിനു പുറമെ ഒരു ഫിലിപ്പിനോയെക്കൂടെ കമ്പനി അയച്ചു. ഓര്‍ക്കാപ്പൊറത്ത് പ്രമോഷന്‍ കിട്ടിയപ്പം വൈകാതെ ഒരു ആപത്തും ഉണ്ടാകുമെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു.

ഒരാഴ്‌ച്ചകൊണ്ട്‌ വയറിംഗ്‌ കഴിഞ്ഞു.കണക്ഷന്‍ കൊടുക്കുന്ന ദിവസം- എന്റെ ജീവിതത്തിലെ മൂന്നാമത്തെ അഗ്നിപരീക്ഷ. ഗതികേടിന്‌ അറബീം വന്നു. പണി കഴിഞ്ഞെന്നും കണക്‌ഷന്‍ കൊടുക്കുന്നത്‌ കണ്ടിട്ട്‌ പോയാമതിയെന്നും രതീഷ്‌ അറബിയോട്‌ പറഞ്ഞ സ്ഥിതിക്ക്‌ ഇനി ഈ പരീക്ഷ മാറ്റിവെക്കാന്‍ പറ്റത്തുവില്ല.
എന്റെ ഹൃദയം സ്‌തംഭിക്കുമെന്നു തോന്നി. ഒന്ന്‌...രണ്ട്‌...മൂന്ന്‌ -ഞാന്‍തന്നെ സ്വിച്ച്‌ ഓണാക്കി.
സ്‌ഫോടനവും തീപ്പിടിത്തവുമില്ല. പേടി അവിടംകൊണ്ട്‌ തീരുന്നില്ലല്ലോ. ആദ്യ ലൈറ്റ്‌ അറബി കത്തിക്കണമെന്ന്‌ നിര്‍ദേശിച്ചതും രതീഷാണ്‌. വിസിറ്റിംഗ്‌ റൂമിലെ ലൈറ്റിന്റെ സ്വിച്ചാണ്‌ അറബി ഓണാക്കിയത്‌. അപ്പോള്‍ കോളിംഗ്‌ ബെല്ലിന്റെ ശബ്‌ദം!. പുറത്താരെങ്കിലും വന്നതാരിക്കുവെന്നാ എല്ലാരും കരുതിയത്‌. അങ്ങനെയായിരിക്കണേന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ലൈറ്റു കത്താതിരുന്നപ്പം അറബി പിന്നേം ഞെക്കി. വീണ്ടും ബെല്ല്‌!

എന്നെ, ഈ പാഴ്‌ജന്മത്തെ ഒന്നു കൊന്നു തന്നേരു സാറേന്ന്‌ എനിക്ക്‌ വിളിച്ചുപറയാന്‍ തോന്നി. രതീഷും ഫിലിപ്പിനോടും അന്തംവിട്ടു നില്‍പ്പുണ്ട്‌. അറബിയുടെ പ്രതികരണമെന്തായിരിക്കുമെന്ന ചിന്തയില്‍ ഞാന്‍ വെന്തു നീറി.ഓടി രക്ഷപ്പെടാമെന്നു വിചാരിച്ചാല്‍ എവിടംവരെ ഓടും?


അയാള്‍ ഹാളിലെ ഫാനിന്റെ സ്വിച്ചിട്ടു-ലൈറ്റു കത്തി. തൂക്കുവിളക്കിന്റെ സ്വിച്ചിട്ടപ്പോള്‍ അടുത്തമുറിലെ ലൈറ്റ്‌, വലത്തുവശത്തെ മുറീപ്പോയി ഫാനിട്ടപ്പോ ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ്‌ ഫാന്‍.ഓരോ സ്വിച്ചിടുമ്പോഴും എന്റെ തലയില്‍ ആരോ ചുറ്റികകൊണ്ട്‌ അടിക്കുന്നപോലെയാണ്‌ തോന്നിയത്‌.

അറബി ഹാളിലേക്കിറങ്ങി. നേരെ ചൊവ്വേയുള്ള കണക്‌ഷന്‍ ഒന്നുപോലുമില്ല. ഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ആലോചിക്കാന്‍പോലുമുള്ള മനക്കരുത്ത്‌ എനിക്കില്ലാരുന്നു.അയാള്‍ എന്റെ അടുത്തേക്കു വരുന്നു. പണ്ടേ മനസും ശീരവും മരവിച്ചുപോയതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. അയാള്‍ രണ്ടു കൈകളും നീട്ടുന്ന കണ്ടപ്പോള്‍ ഞെക്കിക്കൊന്നോ, കൊന്നോ ചേട്ടാന്നു മനസ്സു പറഞ്ഞു. അയാളുടെ കൈകള്‍ എന്നെ വളഞ്ഞപ്പോള്‍ അതിനു നടുവില്‍ ഒരു ഡെഡ്‌ബോഡി പോലെ ഞാന്‍ നിന്നു.

"മുംതാസ്‌ ആഹൂയി, വള്ളാഹി മുംതാസ്‌!( കൊള്ളാം സഹോദരാ നന്നായിരിക്കുന്നു)"
ആക്കിപ്പറഞ്ഞതാണെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. രതീഷിനെം ഫിലിപ്പിനോയെയും മാറി മാറി കെട്ടിപ്പിടിച്ചു. ഫിലിപ്പിനോയെ കൊറേനേരം കൂടുതല്‍ കെട്ടിപ്പിടിക്കുകേം അവിടേം ഇവിടേമൊക്കെ ഞെക്കുകേം ചെയ്‌തു.

അയാള്‍ പോക്കറ്റില്‍നിന്ന്‌ ഒരു കുത്ത്‌ ദിര്‍ഹം എടുത്ത്‌ എനിക്കു തന്നു. പണം മേടിച്ചാല്‍ വീട്ടീന്നു മോഷ്‌ടിച്ചെന്ന വകുപ്പൂടെ ചേര്‍ത്ത്‌ അകത്താക്കാനാരിക്കും! അതു വാങ്ങാന്‍ എന്റെ കൈ പൊങ്ങിയില്ല.വീണ്ടും എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ച്‌ കാശ്‌ എന്റെ പോക്കറ്റില്‍ തിരുകി അയാള്‍ പോയി.എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചിരുന്നു.

പത്തു മിനിറ്റു കഴിഞ്ഞ്‌ ആശൂത്രീന്ന്‌ സുബൈറു വിളിച്ചപ്പഴാണ്‌ എനിക്ക്‌ കാര്യം പിടികിട്ടിയത്‌. സുബൈറിനെ അറബി വിളിച്ചിരുന്നത്രേ.ഉര്‍വശീശാപം ഉപകാരമായെന്നു പറഞ്ഞപോലെ പാളിപ്പോയ എന്റെ വയറിംഗ്‌ അറബിക്ക്‌ ഭയങ്കരമായി ഇഷ്‌ടപ്പെട്ടിരിക്കുന്നു. ലൈറ്റിടുമ്പോള്‍ കോളിംഗ്‌ ബെല്ലും ഫാനിടുമ്പോള്‍ തൂക്കുവെളക്കുമൊക്കെ കത്തുന്ന പുതിയ വെറൈറ്റി പുള്ളി ആദ്യമായിട്ട്‌ കാണുകയാണത്രെ. വീടിനുള്ളില്‍ ഏതെങ്കിലും കള്ളന്‍ കേറിയാലും ലൈറ്റിടാമ്പറ്റാതെ കുടുങ്ങിപ്പോകുവത്രേ.നേരത്തെ സൂചിപ്പിക്കാതെ ഈ വെറൈറ്റി പ്രയോഗിച്ചത്‌ പുള്ളിയെ വിസ്‌മയിപ്പിക്കാനല്ലേ എന്നാണ്‌ അറബി സുബൈറിനോട്‌ ചോദിച്ചത്‌?

എനിക്ക്‌ ഒന്നും വിശ്വസിക്കാമ്പറ്റുന്നില്ല. ഇങ്ങനേം മനുഷ്യരുണ്ടോ? പോക്കറ്റിക്കെടന്ന കാശെടുത്ത്‌ ഞാന്‍ എണ്ണിനോക്കി-ഏഴായിരം ദിര്‍ഹം! പാവം അറബി-ഒരു മടപ്രാവിന്റെ മനസുള്ള മനുഷ്യന്‍.

ഇതേ വെറൈറ്റിയുടെ പേരില്‍ രാമപുരത്തെ മാമന്‍ പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.

"വെറൈറ്റിയല്ല, നിന്റെ അമ്മേടെ ** "

ഏതെങ്കിലും മലയാളി അറബിയെ കാര്യങ്ങളു പറഞ്ഞു മനസ്സിലാക്കുന്നതിനു മുമ്പേ പണിസാധനങ്ങളുമായി സ്ഥലം വിട്ടോളാന്‍ സുബൈറു പറഞ്ഞു. ഞാനും രതീഷും ഫിലിപ്പിനോടും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലം കാലിയാക്കി.
... ... ...
ഗള്‍ഫിലെ കാര്യങ്ങള്‍ പറയുമ്പം അല്‍ ഗുലാബി കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലുണ്ടായ സംഭവം വിട്ടുകളാമ്പറ്റുകേല. വെറൈറ്റി വയറിംഗിനുശേഷം എന്നെ കമ്പനി പൊറത്താക്കി. ഒരു മാസത്തോളം തെണ്ടി നടന്നശേഷമാണ്‌ അല്‍ഗുലാബി കണ്‍സ്‌ട്രക്ഷന്‍ കമ്പനീയില്‍ ഹെല്‍പ്പറായി ജോലി കിട്ടിയത്‌.

ദേരയില്‍ ഒരു ടവറിന്റെ സൈറ്റില്‍ മെഷീനില്‍ കൊഴച്ച സിമിന്റ്‌ കോരി പണിക്കാര്‍ക്ക്‌ എത്തിക്കുന്നതായിരുന്നു എന്റെ പരിപാടി. നമ്മടെ നാട്ടിലെപ്പോലെ അണ്ടര്‍വെയറിടാതെ, കൈലീമുടുത്തല്ല അവിടെ വാര്‍ക്കപ്പണിക്കാരും മെയ്‌ക്കാഡുമാരും എലട്രീഷമ്മാരുമൊക്കെ ജോലി ചെയ്യുന്നത്‌. എല്ലാര്‍ക്കും പാന്റും ഷര്‍ട്ടും നിര്‍ബന്ധമാണ്‌. പോരാത്തത്തിന്‌ വലിയ കണ്‍സ്‌ട്രക്ഷന്‍ സൈറ്റുകളില്‍ ഹെല്‍മെറ്റും വേണം.

ഈ പറഞ്ഞതെല്ലാം ധരിച്ച്‌ ഒരു ദിവസം താഴത്തെ നിലയുടെ പുറത്ത്‌ സിമന്റെ എടുത്താണ്ടുവരാന്‍ പോകുമ്പഴാണ്‌ എട്ടാം നിലയില്‍നിന്ന്‌ ഒരു ഇഷ്‌ടിക താഴോട്ടു വീണത്‌. കല്ലാശാരീടെ കയ്യീന്ന്‌ വീണുപോയതാണ്‌. എല്ലാവരും വിളിച്ചു കൂവന്നതുകണ്ട്‌ ഞാന്‍ മേലോട്ടു നോക്കിയപ്പോള്‍ ഇഷ്‌ടിക വരുന്നത്‌ കൃത്യം എന്റെ മോളിലോട്ടാണെന്ന്‌ മനസ്സിലായി.

ഒഴിഞ്ഞുമാറാന്‍ നേരം കിട്ടുവെന്നു തോന്നിയില്ല. രണ്ടു കയ്യും തലക്കു മോളിവെച്ച്‌ വരുന്നതു വരട്ടേന്നു കരുതി കണ്ണടച്ചു ഞാന്‍ നിന്നു.ഇഷ്‌ടികക്ക്‌ തെറ്റിയില്ല. എന്റെ രണ്ടു കയ്യും ഒടിഞ്ഞു. ഹെല്‍മെറ്റിന്‌ പോറല്‍പോലും സംഭവിച്ചില്ല.

നേരത്തെ പറഞ്ഞോ എന്ന് ഓര്‍മയില്ല, ഇപ്പോള്‍ ഞാന്‍ പഴേ ജോയിച്ചേട്ടന്റെ കൂടെയാണ്‌. ഭിത്തി കിഴിക്കുന്ന പരിപാടിതന്നെ. ഇനിയും ഒരുപാട്‌ പറയാനൊണ്ട്‌. പക്ഷെ ഒരു സ്‌കൂളിന്റെ വയറിംഗ്‌ ജോലി എന്ന്‌ തൊടങ്ങുവാ. കൊറേ കിഴിക്കാനൊണ്ട്‌ സമയം പോലെ വീണ്ടും വരാം.സ്‌നേഹപൂര്‍വം
കെ.കെ. അനീഷ്‌

രാമപുരത്തെ ദുരന്തം(എലട്രീഷന്റെ ആത്മകഥ-3)

എന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ജോയിച്ചേട്ടനോ മറ്റേതെങ്കിലും എലട്രീഷന്‍മാരോ പണിവെച്ചതാരിക്കുവെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. ഞാനായിട്ട്‌ എന്തെങ്കിലും വീഴ്‌ച്ച വരുത്തുവോ?എന്തായാലും ആ സംഭവത്തോടെ എനിക്ക്‌ നാട്ടിലും വീട്ടിലും നില്‍ക്കക്കള്ളിയില്ലാതായി. കൂട്ടുകാരുടെ കളിയാക്കലുകള്‍ക്കു മുന്നില്‍ ഞാന്‍ ഉരുകുവാരുന്നു.

മാത്രവല്ല, ആ വീട്‌ അനീഷു കത്തിച്ച വീടെന്ന്‌ പരക്കെ അറിയപ്പെടാന്തൊടങ്ങി. വഴിയൊക്കെ പറഞ്ഞുകൊടുക്കുമ്പം അനീഷ്‌ കത്തിച്ച വീടിന്റെ തൊട്ടു വടക്കുവശത്ത്‌?അല്ലെങ്കില്‍ അനീഷു കത്തിച്ച വീടു കഴിഞ്ഞ്‌ നൂറു മീറ്ററ്‌ ചെല്ലുമ്പം ഒരു കൊച്ചുറോഡൊണ്ട്‌, അതിലേ പോയാ മതി എന്നൊക്കയായി പറച്ചില്‌.കരിഞ്ഞു പൊകഞ്ഞു നില്‍ക്കുന്ന ആ വീട്ടിനുള്ളിലിട്ട്‌ യക്ഷികള്‍ എന്നെ കൊത്തി നുറുക്കി വീതം വെക്കുന്നതൊക്കെ സ്വപ്‌നം കണ്ട്‌ അലറി എഴുന്നേല്‍ക്കുന്നത്‌ പതിവായി.

നഷ്‌ടപരിഹാരം കൊടുക്കണവെന്നൊക്കെ വീട്ടൊടമസ്ഥന്‍ പറഞ്ഞെങ്കിലും ഞങ്ങടെ വീടും അതിനോടു ചേര്‍ന്നുള്ള നാലു സെന്റും വിറ്റാല്‍ അവിടെ കത്തിപ്പോയ ഒരു തൂക്കുവെളക്കിന്റെ കാശിനൊപ്പം എത്തത്തില്ല. അതു മനസിലാക്കിയിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരന്‍ പിന്നെ അതേപ്പറ്റി പറഞ്ഞില്ല. ഏതായാലും അതോടെ ഞങ്ങടെ കുടുംബവും പുള്ളീടെ കുടുംബവും തമ്മിലുള്ള ബന്ധം കൊക്കൊളമായി.നാട്ടില്‍ പിടിച്ചുനിക്കാമ്പറ്റുകേലെന്ന്‌ ഒറപ്പായപ്പം ഞാന്‍ രാമപുരത്തെ മാമന്റെ വീട്ടിലേക്കു മാറി. ഒന്നുരണ്ടാഴ്‌ച്ച അവിടെ തങ്ങിയപ്പം പതിയെ എല്ലാം മറന്നു തൊടങ്ങി.

``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും. നീ ഇങ്ങനെ ഇരുന്നാലെങ്ങനാ. ചെറിയ തോതില്‍ പണിയൊക്കെ തൊടങ്ങ്‌. എനിക്ക്‌ പരിചയമൊള്ളവരെ ആരെയെങ്കിലും മുട്ടിച്ചുതരാം''അമ്മാവന്‍ പറഞ്ഞു തീരും മുമ്പേ മാവി ചാടി വീണു.

``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റു ഇത്‌ ഒന്നര കിന്റല്‍ അബദ്ധവല്ലേ. ഇനി ഇവന്‍ ഇവിടെ പണിക്കിറങ്ങി നമ്മക്കും കെടക്കപ്പൊറുതിയില്ലാതാകും. നിങ്ങക്കു വേറെ പണിയൊന്നുമില്ലേ?''

ഏതായാലും ജീവിതത്തില്‍നിന്ന്‌ ഒളിച്ചോടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഭിത്തി കിഴിക്കുന്ന പണിതന്നെയാണ്‌ എനിക്ക്‌ പറഞ്ഞിട്ടൊള്ളതെന്നു തോന്നി. അതാകുമ്പം കത്തിപ്പോകുവെന്നു പേടിക്കണ്ടല്ലോ. എന്തെങ്കിലും തട്ടുകേടു പറ്റിയാലും ആശാന്റെ പെടലിക്കിരുന്നോളും. പക്ഷെ, മനസുകൊണ്ട്‌ ഒരു സ്വതന്ത്ര എലട്രീഷനായിക്കഴിഞ്ഞിരുന്ന എനിക്ക്‌ വീണ്ടും ഭിത്തി കിഴിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാമ്പോലും മടി തോന്നി. ഒടുവില്‍ മാമന്‍ കൂട്ടുകാരന്‍ ജോസേട്ടനൊപ്പം ഒരു പണി തരപ്പെടുത്തി.

മീനച്ചില്‍ താലൂക്കിലെ അറിയപ്പെടുന്ന എലട്രീഷന്‍മാരിലൊരാളാണ്‌ ജോസേട്ടന്‍. പുള്ളി പറയുന്നത്‌ അനുസരിച്ച്‌ സഹായിയായി നിന്നാമതിയെന്ന്‌ മാമമ്പറഞ്ഞു. ഭിത്തി കിഴിക്കുന്ന പരിപാടീന്ന്‌ ഒഴിവാക്കിത്തരുവെന്നു പറഞ്ഞപ്പം പകുതി ആശ്വാസമായി.വീണ്ടും ഒരു സഹായിയാകാന്‍ പോകുവാണെന്ന സത്യം മടിച്ചാണെങ്കിലും ഞാനുള്‍ക്കൊണ്ടു. നാലഞ്ചു സ്ഥലത്ത്‌ ജോസേട്ടനെ സഹായിച്ചു. കോറെക്കാര്യങ്ങള്‌ പുള്ളി പറഞ്ഞുതരികേം ചെയ്‌തു. ജോസേട്ടന്റെ മുന്നില്‍ പഴേ ജോയിച്ചേട്ടനൊന്നും ഒന്നുവല്ലെന്ന്‌ എനിക്ക്‌ അപ്പഴാ മനസ്സിലായെ. ജാസേട്ടന്‍ മോഹന്‍ലാലാണെങ്കി ജോയിച്ചേട്ടന്‍ ഞങ്ങടെ വായനശാലേടെ വാര്‍ഷികത്തിനവതരിപ്പിച്ച നാടകത്തിലെ നായക വേഷം ചെയ്‌ത സുരേഷ്‌ മാത്രമാണ്‌ സുരേഷ്‌.

പടിപടിയായി എനിക്ക്‌ ജോസേട്ടന്‍ പ്രമോഷന്‍ തന്നുകൊണ്ടിരുന്നു. എന്റെ മിടുക്ക്‌ പുള്ളിക്ക്‌ ബോധ്യമായെന്നുറപ്പ്‌. അങ്ങനെയിരിക്കെ പള്ളീടടുത്ത ഒരു വീട്ടിലെ വയറിംഗിനിടെ ജോസേട്ടന്‍ ചിക്കന്‍പോക്‌സ്‌ പിടിച്ചു കെടപ്പിലായി. അമേരിക്കക്കാരെടെ വിടാ. അവര്‌ അടുത്ത അവധിക്കു വരുമ്പം പെരവാസ്‌തോലി നടത്താനിരിക്കുവാരുന്നു. അതോണ്ടുതന്നെ പണികള്‌ മൊടങ്ങാമ്പറ്റുകേല.

"നിനക്ക്‌ കാര്യങ്ങളൊക്കെ അറിവല്ലോ. നീയും സുനിലും ജോബീംകൂടെ അതങ്ങ്‌ ചെയ്യ്‌. എന്തേലും സംശയമൊണ്ടേല്‍ എന്നെ വിളിച്ചാ മതി." ജോസേട്ടന്റെ അതു പറഞ്ഞപ്പം ശരത്തിന്റെ പുകഴ്‌ത്തലു കേട്ട ഐഡിയ സ്റ്റാര്‍സിംഗര്‍ മത്സരാര്‍ത്ഥീടെ മുഖം പോലെ തിളങ്ങി. ഒരു വീട്ടിലെങ്കില്‍ ഒരു വീട്ടില്‍, ഞാനിതാ സ്വതന്ത്ര എലട്രീഷനാകാമ്പോകുന്നു. വെറും വീടല്ല, അടിപൊളി രണ്ടുനെല കെട്ടിടം. ഞാനിതു കലക്കും.

ഞങ്ങള്‍ മൂന്നും കൂടി പടിയായി വയറുചെയ്‌ത്‌ മുന്നേറി. ആവശ്യമുള്ളപ്പോഴെല്ലാം ജോസേട്ടന്‍ ഫോണില്‍ കാര്യങ്ങളു പറഞ്ഞുതന്നു. ഉദ്ദേശിച്ച സമേത്തുതന്നെ പണിതീര്‍ന്നു. കണക്ഷന്‍ കൊടുക്കുന്ന ദിവസം ജോസേട്ടനും വന്നു. മെയിന്‍ സ്വിച്ച്‌ ഓണാക്കാന്തൊടങ്ങുമ്പം ഞാന്‍ ആദ്യം വയറു ചെയ്‌ത വീട്‌, അനീഷു കത്തിച്ച വീട്‌ ഓര്‍മയിലെത്തി. എന്റെ നെഞ്ച്‌ പെരുമ്പറ കൊട്ടി.

ഒന്ന്‌... രണ്ട്‌...മൂന്ന്‌ സ്വിച്ച്‌ ഓണായി. ഇല്ല ഒന്നും സംഭവിച്ചില്ല. മാത്രമല്ല, ഞാന്‍ നില്‍ക്കുന്ന മുറീലെ ലൈറ്റ് കത്തുകേം ചെയ്തു. എന്റെ ശ്വാസം നോര്‍മലായി. ഇന്നു ഞാന്‍ അര്‍മാദിക്കും. അടിച്ചു കോണ്‍തെറ്റി അങ്ങാടീക്കൂടെ നെഞ്ചുവരിച്ചു നടക്കും.

"അനീഷേട്ടാ ചതിച്ചു!"

സെന്‍ട്രല്‍ ഹാളീന്നുള്ള സുനിലിന്റെ അലര്‍ച്ചയില്‍ ഞാന്‍ ഞെട്ടി.

"ചേട്ടാ ഹാളിലെ ഫാനിടുമ്പോള്‍ ബാത്‌റൂമിലെ ലൈറ്റ്‌ കത്തുന്നു. ബാത്ത്‌ റൂമിലെ ലൈറ്റിടുമ്പോള്‍ ബെഡ്‌റൂമിലെ ട്യൂബ്‌ കത്തുന്നു. ബെഡ്‌സ്വിച്ചിടുമ്പോള്‍ കോളിംഗ്‌ബെല്‍ അടിക്കുന്നു"

"ഇശ്വരാ! ഇ മാര്‍ബിള്‍തറ പിളര്‍ന്ന്‌ ഞാനങ്ങ്‌ പണ്ടാരമടങ്ങീരുന്നെങ്കില്‍!"

ജോസേട്ടന്‍ തലയില്‍ കയ്യുംകൊടുത്ത്‌ തറയിലിരിപ്പുണ്ട്‌.പടിച്ചുനില്‍ക്കാന്‍ ഞാന്‍ ഒരു അവസാന ശ്രമം നടത്തിനോക്കി.

"ചേട്ടാ എവിടെയോ ചെറിയ പെശകു പറ്റീന്നൂ തോന്നുന്നു. ഇത്‌ പുതിയ വെറൈറ്റിയാണെന്ന്‌ നമ്മക്ക്‌ പറഞ്ഞാലോ?"

"വെറൈറ്റിയല്ല, നിന്റെ അമ്മേടെ **** . പലരും അന്നേ പറഞ്ഞതാ. ഞാങ്കേട്ടില്ല. എനിക്കിതു വരണം"

വയാറുകളെല്ലാം ഭിത്തിക്കുള്ളില്‍ കിടക്കുമ്പോ ഇനി ഇതെങ്ങനെ ശരിയാക്കും? ഇനി ഇത്‌ വെറൈറ്റിയാണെന്നു പറഞ്ഞ്‌ വീട്ടുകാരനെ സമ്മതിപ്പിച്ചാലും ബാത്ത്‌റൂമില്‍ ലൈറ്റിടാനും അടുക്കളേലെ എക്‌സ്‌ഹോസ്റ്റ്‌ ഫാനിടാനുമൊക്കെ എവിടെ സ്വിച്ചിടമെന്ന്‌ പഠിക്കാന്‍ അയാള്‍ തപസ്സിരിക്കേണ്ടിവരും.എല്ലാം എന്റെ വിധി. ഒടുവില്‍ രാമപുരത്തും നില്‍ക്കക്കള്ളിയില്ലാതെ അനീഷ്‌ മടങ്ങുകയാണ്‌. പട്ടിമുക്കിലേക്ക്, അനീഷു കത്തിച്ച വീടുള്ള എന്റെ നാട്ടിലേക്ക്‌(തുടരും)

2009, ജൂലൈ 19, ഞായറാഴ്‌ച

കത്തിപ്പോയ തൊടക്കം(എലട്രീഷന്‍റെ ആത്മകഥ-2)

ചെറുപ്പത്തീത്തന്നെ എനിക്ക്‌ റിപ്പയറിംഗില്‍ ഒരു പ്രത്യേക കഴിവൊണ്ടാരുന്നു. എന്തു കണ്ടാലും അഴിക്കാന്‍ തോന്നും. ടൈംപീസ്‌, ടോര്‍ച്ച്‌, റേഡിയോ അങ്ങനെയങ്ങനെ. എനിക്ക്‌ പന്ത്രണ്ടു വയസായപ്പോത്തന്നെ അഴിച്ചിട്ട്‌ പഴേപോലെ ആക്കാമ്പറ്റാത്ത ഉപകരണങ്ങള്‍കൊണ്ട്‌ തട്ടുമ്പൊറം നറഞ്ഞു.

സംഗതികളു പഠിക്കുവാണല്ലോ പ്രധാനം. എല്ലാത്തിന്റെയും അകത്തെ സെറ്റപ്പു കണ്ടു പഠിച്ചാപ്പിന്നെ ഞാന്‍ അതൊന്നും പഴേപോലെ ആക്കാന്‍ മെനക്കെടാറില്ല. ഞാന്‍ ഭാവിയില്‍ ശാസ്‌ത്രജ്ഞനാകുമെന്നാണ്‌ കൈനകരീലെ അങ്കിളു പറഞ്ഞത്‌. ശാസ്‌ത്രജ്ഞനായില്ലെങ്കിലും എന്‍ജീനിയറാകുമെന്ന്‌ ഒറപ്പാണെന്ന്‌ രാമപുരത്തെ ആന്റി എപ്പഴും പറയുവാരുന്നു.

പക്ഷെ പഠനം പുരോഗമിക്കുകേം ഒമ്പതാം ക്ലാസി രണ്ടു കൊല്ലം ഇരിക്കുകേം ചെയ്‌തപ്പോ അവര്‍ക്ക്‌ കാര്യങ്ങളുടെ കെടപ്പുവശം മനസ്സിലായി. ഞാന്‍ ഒമ്പതീന്ന്‌ ജയിച്ചതിന്റെ അന്നാണ്‌ വീട്ടി കരണ്ടു കിട്ടയത്‌. അതോടെ പഠനം ഉഷാറാക്കാന്‍ തീരുമാനിച്ചു. വാശിയോടെ പഠിച്ച്‌ പത്താംക്ലാസില്‍ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങി പാലാ സെന്റ്‌ തോമസി ചേരണമെന്നായിരുന്നു ആഗ്രഹം.പക്ഷെ വിധി 210 മാര്‍ക്കിന്റെ രൂപത്തില്‍ എന്റെ കരണത്തടിച്ചപ്പം പെട്ടെന്നു പത്തുകാശൊണ്ടാക്കാനുള്ള വഴിയെന്ന നിലയില്‍ അപ്പന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ സെന്റ്‌ മേരീസ്‌ ഐ.ടി.സിയില്‍ ചേര്‍ന്നത്‌.

വല്ല പാരലല്‍ കോളേജുമാരുന്നെങ്കില്‍ പഞ്ചാരയടിച്ചു മരിക്കാരുന്നു. ഇതിപ്പം ഫ്യൂസും വയാറും ലൈറ്റും കോപ്പും കുന്തോം. സത്യം പറഞ്ഞാ എനിക്കു ഭയങ്കര ബോറടിയാരുന്നു. എങ്കിലും ഞാന്‍ കുറെയൊക്കെ കാര്യങ്ങളു പഠിച്ചു. പ്രാക്‌ടിക്കല്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ്‌ ഇപ്പഴും എന്റെ വിശ്വാസം.പക്ഷെ, കണക്ഷന്‍ റെഡിയാക്കി ഞാന്‍ ഫാന്‍ ഓണാക്കിയപ്പം മൂലമറ്റം പവര്‍ ഹൗസിലെ ഫ്യൂസടിച്ചുപോയെന്നും പറഞ്ഞ്‌ അവര്‍ എന്നെ തോല്‍പ്പിച്ചു.

അല്ലെങ്കിത്തെന്നെ ഇലട്രീഷനാകാന്‍ പരീക്ഷ ജയിക്കണമെന്ന്‌ ആരാ പറഞ്ഞത്‌? തെക്കോത്തെ ജോയിച്ചേട്ടന്‍ എന്നാ പരീക്ഷ ജയിച്ചിട്ടാ നാട്ടിലെ ഏറ്റവും വലിയ ഇലട്രീഷ്നായി നടക്കുന്നേ? ജോയിച്ചേട്ടനെത്തന്നെ ഞാന്‍ ഗുരുവായി സ്വീകരിച്ചു. മൂലമറ്റം കഥ നാട്ടിലെല്ലാരും അറിഞ്ഞിരുന്നതുകൊണ്ട്‌ വയറിംഗിനായി ഭിത്തി കിഴിക്കുന്ന പണിയാണ്‌ ജോയിച്ചേട്ടന്‍ എനിക്കു തന്നത്‌. ഭിത്തി കിഴിച്ച്‌ ഭിത്തി കിഴിച്ച്‌ എന്റെ പരിപ്പിളകി. എന്നെങ്കിലും ഒരിക്കല്‍ വയാറില്‍ തൊടനാങ്കിലും കഴിയുമെന്ന എന്റെ മോഹം പൂവണിയുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷെ, ഇത്രയും നന്നായി ഭിത്തി കിഴിക്കുന്ന വേറൊരാളുമില്ലെന്ന്‌ ഒരു ദിവസം ജോയിച്ചേട്ടന്‍ പറഞ്ഞപ്പോ എന്റെ ജീവിതം കിഴുത്തയിട്ടു തീരുവെന്നുറപ്പാടി. ഒടുവില്‍ ജോയിച്ചേട്ടനോട്‌ മിച്ചവൊണ്ടാരുന്ന ചില്ലറ മേടിച്ച് കവലേലെ രവീടെ കടേന്ന്‌ ഒരു ടെസ്റ്റര്‍ സംഘടിപ്പിച്ച് പോക്കറ്റിലിട്ട്‌ ഞാന്‍ സ്വതന്ത്ര ഇലട്രീഷനായി.

സാധാരണ തുടക്കക്കക്കാര്‍ അല്ലറചില്ലറ ജോലികളൊക്കെയാണ്‌ ചെയ്യാറുള്ളതെങ്കിലും ഞാന്‍ വയറിംഗ്‌ തന്നെ പിടിച്ചു. ഒരു ബന്ധുവാണ്‌ ആദ്യം എനിക്ക്‌ വര്‍ക്ക്‌ തന്നത്‌. ജോയിച്ചേട്ടന്റെ പണി കണ്ട്‌ പഠിച്ചതായിരുന്നു എന്റെ ധൈര്യം. ഐടീസി കൂട്ടത്തില്‍ പഠിച്ച ടോമീടെ സഹായംകൊണ്ട്‌ എസ്റ്റിമേറ്റ്‌ വല്യ തട്ടും മുട്ടുമില്ലാതെ ഒപ്പിച്ചു. ഇലക്‌ട്രിക്കല്‍ ഷോപ്പീന്ന്‌ തടഞ്ഞ കമ്മീഷനാരുന്നു സ്വതന്ത്ര ഇലട്രീഷനെന്ന നിലയിലുള്ള ആദ്യ പ്രതിഫലം.

റബര്‍വെട്ടുകാരന്‍ റോയിയെ സഹായിയായി കൂട്ടി. അവനെക്കൊണ്ട്‌ ഭിത്തി തൊളപ്പിച്ചപ്പം ഞാന്‍ ശരിക്കും ഒരു വലിയ ഇലട്രീഷനായപോലെ തോന്നി. പണി തൊടങ്ങയപ്പം എത്തുമില്ല, പിടീമില്ല എന്ന അവസ്ഥയായി. വയറു ചെയ്യേണ്ടാത്ത സ്ഥലങ്ങളിലൊക്കെ ഭിത്തി കുത്തിപ്പൊളിപ്പിച്ചിട്ടുണ്ടെന്ന തിരിച്ചറിവ്‌ എന്നില്‍ ഞെട്ടലൊണ്ടാക്കി. ടോമിയോട്‌ ചോയിച്ചും പറഞ്ഞും ഒരു വിധത്തില്‍ പണി പൂര്‍ത്തിയാക്കി. ആവശ്യമില്ലാതെ കുത്തിപ്പൊളിച്ചിടത്തും കൊറെ വയാറും പൈപ്പുമൊക്കെ വെച്ച്‌ അടച്ചു.

ഒടുവില്‍ ഒരു വെള്ളിയാഴ്‌ച്ച വയറിംഗ്‌ കംപ്ലീറ്റായ ദിവസം സജിനിയെ കീഴടക്കിയ പ്രതാപചന്ദ്രനെപ്പോലെ അഭിമാനംകൊണ്ട്‌ ഞാന്‍ ത്രസിച്ചു. ഡൈനിംഗ്‌ റൂമിലെ ഫാനിട്ട്‌ അതിന്‍റെ കുളിര്‍മയിലിരുന്ന് മനസു നെറക്കാന്‍ തീരുമാനിച്ചു. ഞാന്‍തന്നെ വയറു ചെയ്‌ത ഒരു വീട്‌!. ശെരിക്കും വിശ്വാസം വരാത്തപോലെ. രണ്ടു വര്‍ഷം എന്നെ വെറും ഭിത്തി തൊളക്കാരനായി പീഡിപ്പിച്ച ജോയിച്ചേട്ടനെ വിളിച്ച്‌ ഇതൊന്നു കാണിക്കണം.


പ്‌ഠേ?!!
കതിന പൊട്ടുന്നപോലൊരു ശബ്‌ദം കേട്ട്‌ ഞാന്‍ പുറത്തേക്കോടി. പിന്തിരിഞ്ഞു നോക്കുമ്പം കരിയില്‍ കുളിച്ച്‌ ഒരു ഭൂതത്തെപ്പോലെ റോയി പിന്നാലെ വരുന്നു. വീട്ടില്‍നിന്ന്‌ കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നു. എല്ലാം കിറുകൃത്യമായി ചെയ്‌തതാണ്‌. പിന്നെന്തുപറ്റി? എനിക്ക്‌ ഒരു പിടിയുമുണ്ടായിരുന്നില്ല.

കണക്ഷന്‍ കിട്ടി മൂന്നാംപക്കം ആ വീട്ടില്‍ നടത്താനിരുന്ന കേറിത്താമസം നാലു വര്‍ഷം കഴിഞ്ഞിട്ടും നടന്നിട്ടില്ല. അതിനിടെ ഞാന്‍ ഗള്‍ഫീപ്പോയി വന്നു. വീട്ടുടമ അറ്റാക്കുവന്ന്‌ മരിച്ചു. വീട്‌ ഇപ്പഴും യക്ഷിക്കൊട്ടാരം പോലെ അവിടൊയൊണ്ടെന്ന് പറയുന്നകേട്ടു. പിന്നീടൊരിക്കലും ഞാന്‍ ആ വഴി പോയിട്ടില്ല(തുടരും)

ഒരു എലട്രീഷന്‍റെ ആത്മകഥ-1

"നിനക്കെന്നാ വട്ടാണോ?"

ആത്മകഥയെഴുതാന്‍ പോകുന്ന കാര്യം പറഞ്ഞപ്പം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നാട്ടിലുള്ള ചെറ്റകളെല്ലാം എന്നോട്‌ ചോദിച്ചത്‌ ഇങ്ങനെയാണ്‌. ഇന്നലെ രാത്രി പൊനത്തില്‍(നാട്ടിലെ വലിയൊരു തറവാട്ടുപേരാണ്‌) അമ്മായീടെ പറമ്പിലിരുന്ന്‌ (വടിയായിപ്പോയ ഒരു കരപ്രമാണീടെ വടിയാകാനിരിക്കുന്ന ഭാര്യ. ഞങ്ങളൊക്കെ ബഹുമാനംകൊണ്ട്‌ അമ്മായി, അമ്മായീന്നാ വിളിക്കുന്നേ) സല്‍സേടെ ലാര്‍ജൊഴിച്ച്‌ തോട്ടി മുക്കി ആറാം തമ്പുരാന്‍ സ്റ്റൈലില്‍ അടിക്കുമ്പഴും ഞാന്‍ ഇക്കാര്യം പറഞ്ഞു.

"അവന്റെ **ലെ ആത്മകഥ. വല്ല കമ്പിക്കഥേയം ഒണ്ടെങ്കി പറയടാ." മൊഖത്തടിച്ചപോലെ പറഞ്ഞത്‌ തങ്കഷാജിയാണ്‌(ഷാപ്പിലെ വെപ്പുകാരി തങ്കമ്മേടെ വീട്ടിലെ വെപ്പുകാരനായിരുന്ന അവന്‌ നാട്ടുകാരു കൊടുത്ത തന്തപ്പേരാണത്‌) ബാക്കിയൊള്ളവന്‍മാരും അവനൊപ്പം കൂടി.

"ആത്മകഥ എഴുതാന്‍ നീയാര്‌ വള്ളത്തോള്‍ കുമാരനാശാനോ. അതോ വെട്ടൂര്‍ പുരുഷനോ? കു* നിന്നെ ദേ ഈ തോട്ടീ ചവിട്ടിത്താക്കെണ്ടെങ്കി മിണ്ടാതിരുന്നോ"
ബ്ലേഡ്‌ സക്കീറിന്റെ അന്ത്യശാസനമായിരുന്നു അടുത്തത്‌. പിന്നെ സല്‍സേടെ മൂച്ചില്‍ ബാക്കിയൊണ്ടായിരുന്നവന്‍മാരും എന്നെ പറയാത്തതൊന്നുമില്ല. ഞാന്‍ മിണ്ടാതിരുന്നു. എന്നിട്ട്‌ ഇവനൊക്കെ തെക്കുവടക്കു നടക്കുമ്പോള്‍ അമ്മായീടെ പറമ്പിലെ ചക്ക തലേ വീണ്‌ ചാകണേന്ന്‌ ഉള്ളുരുകി പ്‌രാകി.

കോളേജിന്റെ പടിവാതിലു കണ്ടിട്ടില്ലാത്ത ഇവന്‍മാര്‍ക്കൊക്കെ പത്താം ക്ലാസും കഴിഞ്ഞ്‌ ഐടീസിലും പോയ എന്റെ വികാരവിചാരങ്ങള്‍ മനസ്സിലാകുമോ?. അടൂരിനോട്‌ ഹൗസ്‌ഫുള്‍ എന്ന്‌ പറയുന്നപോല ഇവമ്മാരോട്‌ ഇതൊക്കെ പറഞ്ഞിട്ട്‌ എന്തുകാര്യം. എഴുതാനുള്ള ഒരിത്‌ ഉള്ളിന്റെ ഉള്ളില്‍ ആയിരം വാട്ടിന്റെ ബള്‍ബുബോലെ കത്തിക്കൊണ്ടിരിക്കുമ്പം എനിക്കെങ്ങനെ അടങ്ങിയിരിക്കാനാകും?. എട്ടാം ക്ലാസില്‍ പഠിക്കുമ്പം ഹിന്ദി ടീച്ചറിന്റെ ചന്തിക്കു പിടിച്ചതിന്‌ ക്ലാസീന്നു പൊറത്തായ ഷാജിയെപ്പോലൊള്ളോര്‍ക്ക്‌ അക്ഷരം കണ്ടാ വട്ടാകും.
പക്ഷെ എന്നാ ഒക്കെ സംഭവിച്ചാലും ഞാന്‍ എഴുതും. ഇപ്പം രാത്രി പന്ത്രണ്ടു മണി. എന്താണെന്നറിയത്തില്ല എന്തെഴുതണമെങ്കിലും ചില അവാര്‍ഡ്‌ പടത്തില്‌ നായകന്‍മാരു കാണിക്കുന്നപോലെ എനിക്ക്‌ മുറിക്കേറീട്ട്‌ ബെഡ്‌ ലൈറ്റ്‌ കെടുത്തുകേം ഓഫാക്കുകേം കെടുത്തുകേം ഓഫാക്കുകേം ചെയ്യണം. പക്ഷെ സ്വന്തമെന്നു പറയാന്‍ ഒരു മുറിയോ ബെഡ്ഡോ ഇല്ലാത്തവന്‌ എന്തോന്ന്‌ ബെഡ്‌ലൈറ്റ്‌? കര്‍ക്കിടക മഴേടെ എറിച്ചിലടിച്ചു കേറുന്ന തുറന്ന തിണ്ണയില്‍ പച്ചയും നീലയും ഇടകലര്‍ന്ന പ്ലാസ്റ്റിക്‌ പായയില്‍ വെള്ളയില്‍ ചുവന്ന പൂക്കളുള്ള ബെഡ്‌ഷീറ്റുനു മുകളില്‍ കമിഴ്‌ന്നു കിടന്ന്‌ ഞാന്‍ എഴുതുകയാണ്‌.
പണ്ട്‌ ഷക്കുവും മിറയയും സിന്ധവും രേഷ്‌മയും സജിനിയും നിലോഫറും ടീംസും ചെയ്‌തിരുന്നപോലെ കാലുകള്‍ പുറകിലോട്ടും ബാക്കിലോട്ടും മടക്കിയും നിവര്‍ത്തിയും ഞാന്‍ ചിന്തകളെ തരിപ്പിച്ചു. വയാറുകളുടെയും ബള്‍ബുകളുടെയും ഫ്യൂസുകളുടെയും പ്ലഗുകളുടെയമൊക്കെ ലോകത്ത്‌ അലഞ്ഞു തിരിയുന്ന ഞാന്‍ നാളെ ലോകമറിയുന്ന ഒരു എഴുത്തുകാരനാവില്ലെന്ന്‌ ആരറിഞ്ഞു.

അനീഷ്‌ കോണോത്തിച്ചാല്‍- ആ പേരിന്റെ ഗുമ്മ്‌ ഒന്നു വേറെതന്നെയായിരിക്കും. എന്നാലും എന്തോ ഒരു പന്തികേട്‌?. അനീഷ്‌ പട്ടിമുക്ക്‌- സ്ഥലപ്പേരു ചേര്‍ത്തിട്ട്‌ തീരെപ്പോര. കെ.കെ. അനീഷ്‌ -അതായത്‌ കോണോത്തിച്ചാല്‍ കുട്ടന്‍ മന്‍ അനീഷ്‌;അതു തെറ്റില്ല.

എന്റേം കഥ, കെ.കെ. അനീഷ്‌ -സി.എഫ്‌.എല്‍ വെളിച്ചത്തെ തോല്‍പ്പിക്കുന്ന ചിരിയുമായി നില്‍ക്കുന്ന എന്റെ ചിത്രമുള്ള പുസ്‌തകത്തിന്റെ കവര്‍ ഭാവനയില്‍ കണ്ടപ്പോള്‍ മൊത്തത്തില്‍ ഒരു തരിപ്പ്‌. ആത്മകഥ എഴുതണമെന്നു തോന്നിയത്‌ അടുത്ത കാലത്താണ്‌. പത്താം ക്ലാസിലെ മലയാളം സെക്കന്റ്‌ പേപ്പറു കഴിഞ്ഞാപ്പിന്നെ ആദ്യമായി ഒരു പുസ്‌തകം വായിക്കുന്നതു തന്നെ രണ്ടു മാസം മുമ്പാണ്‌. നളിനി ജമീലയുടെ ആത്മകഥയായിരുന്നു അത്‌. വീട്ടി പിണ്ണാക്കു പൊതിഞ്ഞോണ്ടുന്ന കടലാസില്‍ അതിന്റെ പരസ്യം കണ്ടപ്പം സംഗതി തരിപ്പിക്കുവെന്ന്‌ ഒറപ്പാരുന്നു. അത്രക്ക്‌ ഗുമ്മായില്ലെങ്കിലും മൊടക്കിയ കാശ്‌ വെറുതെയായില്ല.

അതുകഴിഞ്ഞപ്പം മടം ചാടിയ കന്യാസ്‌ത്രീയമ്മേടെ കഥ വന്നു. ആമ്മേന്‍ എന്ന പേരു കേട്ടാല്‍ ഏതോ പ്രാര്‍ത്ഥനാ പുസ്‌തകമാണെന്നു തോന്നും. മഠത്തിലമ്മ നളിനി ജമീലയെ കടത്തിവെട്ടുമെന്നു കരുതിയെങ്കിലും മറ്റേ അച്ചനുമായൊള്ള സീനൊഴികെ ഒക്കെ വേസ്റ്റാ.
അടുത്തയിടെ മാധവിക്കുട്ടി മരിച്ചു കഴിഞ്ഞപ്പഴാ അവര്‌ കൊറെ പീസൊക്കെ എഴുതീട്ടൊണ്ടന്ന്‌ പത്രങ്ങളിലൂടെ അറിഞ്ഞത്‌. എന്റെ കഥ ഒരെണ്ണം വാങ്ങി. കവറിലെ അവരടെ ഫോട്ടോ കണ്ടാ കണ്ണെടുക്കാന്‍ തോന്നുകേല. അതൂടെ വായിച്ചപ്പം ഒരു എലട്രീഷനായ എനിക്കും ആത്മകഥയെഴുതാമെന്നൊരു ചങ്കൂറ്റം തോന്നി. ലൈംഗിക തൊഴിലാളികള്‍ക്കും മഠം ചാടിയ കന്യാസ്‌ത്രീകള്‍ക്കുമൊക്കെ എഴുതാവെങ്കില്‍ എലട്രീഷന്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ എഴുതിക്കൂടാ?. ഇവരൊക്കെ എഴുതിയപോലെ ജീവിതത്തിലൊണ്ടായ കാര്യങ്ങള്‌ പച്ചക്ക്‌ അങ്ങോട്ടു വെച്ചുകാച്ചിയാപ്പോരേ?
നമ്മളു വെറുതെ ടെസ്റ്ററും ചുമ്മിക്കോണ്ടു നടക്കുവല്ലെന്ന്‌ എല്ലാ നാറികളും അറിയണം.നാട്ടുകാര്‍ക്ക്‌ എന്നെപ്പോലൊള്ളോരോട്‌ വല്യ മൈന്റില്ല. ഓ! അവന്‍ വെറും എലട്രിഷനല്ലേന്ന്‌ ചെലരു ചോദിക്കുന്ന കേട്ടാല്‍ നമ്മള്‌ വേശ്യകളേക്കാള്‍ താഴെയാണെന്നു തോന്നും. വീടൊണ്ടാക്കിയാല്‍ അത്‌ ഞെളിഞ്ഞു കഴിയാവുന്ന പരുവത്തിലാക്കാന്‍ എലട്രിഷന്‍ വേണം. എന്തിന്‌ ഒരു ഫ്യൂസുപോയാല്‍ തന്നെ കെട്ടുന്ന എത്ര **മ്മാരുരൊണ്ട്‌?
ഡോക്‌ടര്‍മെരേം എന്‍ജീനയര്‍മാരേം പോലെ സമൂഹത്തിന്‌ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വിഭാഗമാണ്‌ എലട്രിഷന്‍മാരെന്ന് ഇവന്‍മാരൊക്കെ എന്നെങ്കിലും തിരിച്ചറിയുവോ?ഓര്‍ക്കുന്ന കാര്യങ്ങളാ ഞാനിവിടെ കുറിക്കുന്നത്‌. കൊറെ എഴുതിക്കൂട്ടി, നിങ്ങടെ അഭിപ്രായം അറിഞ്ഞശേഷം വെട്ടീം തിരുത്തീം തിരുത്തീം വെട്ടീം പുസ്‌തകമാക്കാമെന്നു കരുതുന്നു(തുടരും)

ഇടിമിന്നലായി അജയന്‍

ന്യൂദല്‍ഹി: തന്‍റെ മികച്ച സമയമല്ലെങ്കിലും പി.ബി. ഗോള്‍ഡന്‍ ലീഗ് മാരത്തണില്‍ കേരളത്തിന്‍റെ അജയന്‍ കരുണായി സ്വര്‍ണപ്പതക്കമണിഞ്ഞു. ഈ സീസണിലെ തന്‍റെ മികച്ച സമയമാണ് അജയന്‍ കാഴ്ച്ചവെച്ചത് -രണ്ടു ദിവസവും മൂന്നു മണിക്കൂറും.

കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ നടന്ന വിവിധ മീറ്റുകളില്‍ അജയന്‍റെ മുഖ്യ എതിരാളി സച്ചുമോന്‍ പലവട്ടം റെക്കോര്‍ഡ് കുറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തിര്വോന്തരത്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സച്ചുമോന്‍ ഡല്‍ഹി മീറ്റിന് പുറപ്പെട്ടത്. പക്ഷെ തലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായത്. മീറ്റ് ഒഫീഷ്യലുളില്‍ ചിലര്‍ അജയനെ വഴിവിട്ട് സഹായിച്ചതായി സച്ചുമോന്‍റെ ആരാധകര്‍ ആരോപിക്കുന്നു.
നേരത്തെ ആലപ്പുഴ, പാലക്കാട്, മലന്പുഴ മീറ്റുകളില്‍ മിന്നല്‍ പ്രകടനം കാഴ്ച്ചവെച്ച സച്ചുമോന്‍റെ പേരിലാണ് നിലവിലുള്ള ഏറ്റവും മികച്ച സമയം.

പരജായത്തില്‍ മനംനൊന്ത് സച്ചുമോന്‍ ട്രാക്ക് വിട്ടേക്കുമെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇനി രണ്ടുവര്‍ഷംകൂടി മാത്രമെ താന്‍ മത്സരരംഗത്തുണ്ടാകൂ എന്ന് സച്ചുമോന്‍ നേരത്തെ പ്രഖ്യാപിച്ചുണ്ട്. എന്നാല്‍ വിഖ്യാതമായ ലാവ് ലിന്‍ കപ്പില്‍ കിടീരം സ്വന്തമാക്കി കരിയറിലെ ഏറ്റവും വലിയ നേട്ടം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിജയന്‍ കരുണായി വ്യക്തമാക്കി. പി.ബി. മീറ്റിലെ തിരിച്ചടിക്ക് സച്ചുമോന്‍ വൈകാതെ മധുരപ്രതികാരം വീട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇനി നടക്കാനിരിക്കുന്ന മീറ്റുകള്‍ ഇരുവരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പ്.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ജാക്പോള്‍ട്ടിലെ വിലയേറിയ സമ്മാനത്തിനായി പൊരുതുന്നത് നാലുപേരാണ്. ഇതില്‍തന്നെ രണ്ടുപേര്‍ കോഴിക്കോടിന്‍റെ താരങ്ങളാണ്. പോള്‍വോട്ട് താരം കെ. മുരളിക്കുട്ടനും ഹൈജംപര്‍ എം.പി.സുരേന്ദ്രകുമാറും. വനിതകളുടെ പോള്‍വോള്‍ട്ടില്‍ കൊച്ചിയില്‍നിന്നുള്ള സ്വപ്നജയ്ക്ക് വെല്ലുവിളിയില്ല. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഈരാറ്റുപേട്ടയുടെ ജോര്‍ജുകുട്ടിയാണ് ഈ നേട്ടത്തില്‍ കണ്ണുവെച്ചിരിക്കുന്ന മറ്റൊരു താരം. അവസരത്തിനൊത്തെ പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കാണ് (അപ്പം കാണുന്നോരെ അപ്പാന്ന് വിളിക്കുകാന്ന് കോട്ടയത്തു പറയും)ഗോള്‍ഡന്‍ ജാക്പോട്ടിലെ സമ്മാനം പങ്കിട്ടു നല്‍കുക.


ഇതാണ്, ഇതു മാത്രമാണ് ഈ പോസ്റ്റിന് പെഴയ്ക്ക് പ്രകോപനമായത്,

2009, ജൂലൈ 17, വെള്ളിയാഴ്‌ച

സിനിമാ വാര്‍ത്ത-തൊട്ടു തൊട്ടില്ല

സിഐഡി ലാലിച്ചന്‍, അമ്മായിമുക്ക് ബദ്ഷാ, ഇസ്പേഡ് ഏഴാംകൂലി, ഹെഡ് കോണ്‍സ്റ്റബിള്‍ പുരുഷു, പഞ്ചായത്തിലെ മാലാഖ എന്നീ സിനിമകള്‍ക്കുശേഷം സോണി അന്തോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടു തൊട്ടില്ല. പഞ്ചായത്തിലെ മാലാഖയ്ക് മികച്ച ഇനീഷ്യല്‍ പുള്‍ ലഭിച്ച സാഹചര്യത്തില്‍ സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബൂതന്നെയാണ് സണ്ണി അന്തോണിയുടെ പുതിയ ചിത്രത്തിലെയും നായകന്‍.

ഇന്‍ഡീസന്‍റ് ഫിലിംസിനുവേണ്ടി സുനീര്‍ ദുബായ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അസ്തമയ സൂര്യ-ജോജി കെ ജോസഫിന്‍റേതാണ്. കുടുംബ പശ്ചാത്തലത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്ഷന്‍ ത്രില്ലര്‍ ഹൊറര്‍ ലവ് സ്റ്റോറിയാണ് തൊട്ടു തൊട്ടില്ല. തന്‍റെ മുന്‍ ചിത്രങ്ങളെല്ലാം പ്രമേയത്തില്‍ വ്യത്യസ്തമായിരുന്നതിനാല്‍ ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു പാറ്റേണിലാണ് ട്രീറ്റ് ചെയ്യുന്നതെന്ന് സോണി അന്തോണി പറ‍ഞ്ഞു. വില്യം ഷേക്സ്പീയറുടെ വിഖ്യാത രചനയായ ടോം ആന്‍റ് ജെറിയുടെ സാധ്യതകള്‍ ഈ ചിത്രത്തിലും അദ്ദേഹം പരമാവധി വിനിയോഗിക്കുന്നുണ്ട്.
മാനാഞ്ചിറ മൈതാനത്ത് മഷിത്തണ്ടു പറിക്കാന്‍ പോയപ്പം ‍ഡാക്കിനിയും കൂട്ടുസനും ചേര്‍ന്ന് തട്ടിയെടുത്ത രാധയെ രക്ഷിക്കാന്‍ മായാവിയും രാജുവും നടത്തുന്ന സാഹസിക ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഡിങ്കനും തക്കുടുവും സൂപ്പര്‍മാനും സ്പൈഡര്‍മാനും ഹീമാനുമൊക്കെ മായാവീടെ സഹായത്തിനെത്തുന്നുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ബാബുതന്നെയാണ് മായാവിയും രാജുവും സൂപ്പര്‍മാനും സ്പൈഡര്‍മാനും ഹീമാനുമൊക്കെയായി അഭിനയിക്കുന്നത്.ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു നടന്‍ 113 വേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വേഷം മാറ്റി വേഷം മാറ്റി മേക്ക്പ് മാന്‍ തളര്‍ന്നുവീഴാതിരിക്കാന്‍ അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്ത അണ്ടര്‍വേയര്‍ക്രോംസോഫ്റ്റ് എന്ന് പ്രത്യേക സോഫ്റ്റ്വേറാണ് ഇതിന് ഉപയോഗിക്കുന്നത്.

മലയാള സിനിമയില്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത സൂപ്പര്‍സോണിക് ഹൈടെന്‍ഷന്‍ മാനുപ്പുലേഷന്‍ കാമറയും തൊട്ടു തൊട്ടില്ലയില്‍ ഉപയോഗിക്കുന്നു. സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബുവിന്‍റെ ചടുലമായ നൃത്തരംഗങ്ങള്‍ മിഴിവു ചോരാതെ എല്ലാ ആംഗിളുകളില്‍നിന്നും ഒപ്പിയെടുക്കാന്‍ ഇന്ത്യയിലെ കാമറകള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് സൂപ്പര്‍സോണിക് ഹൈടെന്‍ഷന്‍ മാനുപ്പുലേഷന്‍ കാമറ കൊണ്ടുരുന്നത്.

നൃത്തത്തില്‍ മൈക്കിള്‍ ജാക്സണെയും പ്രഭുദേവയെയും നിഷ്പ്രഭനാക്കിയ ബാബു ഈ ചിത്രത്തിലൂടെ ചലച്ചിത്രഗായകനായും അരങ്ങേറ്റം കുറിക്കുന്നു. കാക്കേ കാക്കേ കൂടെവിടെ...എന്നു തുടങ്ങുന്ന മെലഡിയാണ് അദ്ദേഹം പാടിയിരിക്കുന്നത്.

ബോളിവുഡ് താരറാണിമാരായ പത്മ ഷഡ്ഢി, മായാ റെഡ്ഡി, മൃത ഷിന്‍റോ എന്നിവര്‍ക്കൊപ്പം മലയാളത്തിന്‍റെ കഥാമാധവനും പൂവനയും നായികമാരായി എത്തുന്നു. ഭിക്ഷാടനം, തെരണ്ടിവാല്‍ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശങ്കരന്‍ എന്പ്രാന്തിരി കൂട്ടുസനെയും കൊലപ്പുള്ളി വിമല ഡാക്കിനിയെയും അവതരിപ്പിക്കുന്നു. സുകേഷ്, പൂയ് കുമാര്‍, നിരോധ് കന്നാരമൂട്, സക്കീര്‍കുമാര്‍, അഗതി സുരേഷ് കുമാര്‍,കൃഷ്ണപിള്ള ബാബു, കെ.പി.സി.സി വനജ, സിന്ധു പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഗാനരചന സുനില്‍ വലിച്ചൂരാന്‍, സംഗീതം ഇലാസ്റ്റിക് പോള്‍, സംഘട്ടനം കൊട്ടേഷന്‍ സുകു, ചായാഗ്രഹണം-കെ.ജെ ലീലാകൃഷ്ണ്ണന്‍, എഡിറ്റിംഗ് ആകാശനാഥന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്-ശശി,മണി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സാന്‍റോ മാര്‍ട്ടിന്‍ വാര്‍ത്താ വിതരണം-ഞാന്‍, അതായത് കീഴൂര്‍ ജ്വാസ്.തൊട്ടു തൊട്ടില്ലയ്ക്കുശേഷം പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയാണ് സുനീര്‍ ദുബായ് നിര്‍മിക്കുന്നത്.
-കീഴൂര്‍ ജ്വാസ്

പെഴേടെ ബ്ലോഗ് ചില നഗ്നസത്യങ്ങള്‍

ഇന്നു രാവിലെ കവലേല് സുധാകരേട്ടന്‍റെ ചായക്കടേലിരിക്കുന്പഴാ സംഗതീടെ പോക്കിനെക്കുറിച്ച് ഏകദേശ സൂചന എനിക്കു കിട്ടിയത്. ഓപ്പസിറ്റ് ബസ് സ്റ്റോപ്പിലു നിക്കുന്ന പെണ്ണുങ്ങളെ കക്ഷം കാണിക്കാന്‍ വേണ്ടിമാത്രം ആകാശത്തോളം കൈപൊക്കി ചായയടിക്കുന്ന ഷാജിതന്നെയാ പതിവുപോലെ ചര്‍ച്ചക്ക് തുടക്കം കുറിച്ചത്.

''അല്ല ജോണിയേ, നമ്മടെ പെഴ ബ്ലോഗ് തൊടങ്ങിയോ?''

"എന്നതാടാവേ? മനസ്സിലായില്ലല്ലോ"

"അല്ല നമ്മടെ പെഴ മാത്തന്‍ ബ്ലോഗ് തൊടങ്ങിയെന്ന് ഒരു വാര്‍ത്ത കേട്ടു. നിങ്ങളു വലിയ കൂട്ടുകാരല്ലെ, ശരയാണോന്നറിയാന്‍ ചോദിച്ചതാ."

"കൂട്ടുകാരാണെങ്കി? അവന്‍ കള്ളവെടിവെക്കാനും(രാത്രീല്‍ കാട്ടു മൊയലിനെ വെടിവെക്കാന്‍ പോകുന്നതിന് ഞങ്ങടെ നാട്ടില്‍ ഇങ്ങനേം പറയും) മോഷ്ടിക്കാനും പോകുന്നതെല്ലാം ഞാനറിഞ്ഞിട്ടാണോ?"
"അങ്ങനെയല്ല, ഇതിപ്പം കള്ളവെടിയും മോഷണമൊന്നുമല്ലല്ലോ.കംപ്യൂട്ടറിലെ എടവാടല്ലേ."
"എനിക്കൊന്നും അറിയാമ്മേല. മേലാല്‍ ഇത്തരം കാര്യങ്ങളൊന്നും എന്നോടു ചോദിച്ചേക്കല്ല"
"ഇതൊക്കെപ്പറഞ്ഞാലും നമ്മടെ ബെഴ ഇബ്ബം എബിടൊണ്ട് ?" പല്ലു മുഴുവന്‍ കൊഴിഞ്ഞെങ്കിലും അന്പലക്കുളത്തിലെ കുളിസീന്‍ കാണല്‍ ഇനീം മൊടക്കീട്ടില്ലാത്ത നാരായണേട്ടന്‍റെ വകയാണ് അടുത്ത ചോദ്യം.
"ചേട്ടാ, ഞാന്പറഞ്ഞ കേട്ടില്ലെ? അവനുമായി കൂട്ടുണ്ടെന്നു കരുതി ഇരുപത്തിനാലു മണിക്കൂറും അവന്റെ തോളേക്കയ്യിട്ടോണ്ടു നടക്കുവല്ലല്ലോ ഞാന്‍."
"നീയെന്നാടാ ചൂടാവുന്നേ? അവന്‍റെ കൂടെ എത്രതവണ ഇടികൊണ്ടിട്ടുള്ളവനാ നീ. എന്നിട്ടിപ്പം മാന്യന്‍ ചമയുവാന്നോ?" ചേലമറ്റത്തെ മൈക്ക് ജോണേട്ടന്‍ എന്നെ വെറുതെ വിടാന്‍ ഉദ്ദേശ്യമില്ല. ആരെങ്കലും ഒന്നു പറഞ്ഞാല്‍ ഒന്പതാക്കി നാട്ടിലെങ്ങും പാട്ടാക്കുന്ന ശവം!.
"എനിക്ക് ഒരു ***ഉം ചമയണ്ട, നിങ്ങളെ ബോധ്യപ്പെടുത്തുകേം വേണ്ട. എന്നെക്കൊണ്ട് കൂടതലൊന്നും പറയിപ്പിക്കാതിരുന്ന എല്ലാത്തിനും കൊള്ളാം."
കാര്യങ്ങളുടെ കെടപ്പുവശം പിടികിട്ടാതെ പുറത്തിറങ്ങി പെഴേ ഒന്നു വിളിച്ചുനോക്കാവെന്നു വിചാരിച്ചപ്പഴാ കറുത്തപാറേലെ നെവിനെ കണ്ടത്
"ചേട്ടാ നമ്മടെ പെഴച്ചേട്ടന്‍ ബ്ലോഗ് തൊടങ്ങിയെന്നു കേട്ടല്ലോ? ഞങ്ങളൊക്കെ അതു തൊടങ്ങി നിര്‍ത്തിയതാ. വല്യ സംഭവമൊന്നുമല്ലെന്ന് പുള്ളിയോട് പറഞ്ഞേര്. പുള്ളിയേതാണ്ട് ടെറിട്ടോറിയല്‍ ആര്‍മീച്ചേര്‍ന്ന ജാഡയിലാ. കൊറേ പണിയില്ലാത്തോമ്മാര് വിഢിത്തം പടച്ചുവിട്ട് പരസ്പരം വായിച്ച് പുകഴ്ത്തുന്ന എടപാടാ ഈ ബ്ലോഗ്. മാത്രോവല്ല, പെഴച്ചേട്ടന്‍ ബ്ലോഗിലെ ഒരു ഭൂലോക ***ന്‍ ബെര്‍ലിയെ അനുകരിക്കുവാന്ന് കേട്ടു. ഈ ബെര്‍ളിതന്നെ പെഴേടെ പേരില്‍ എഴുതുവാന്നും പറച്ചിലൊണ്ട്."
എന്‍റെ ഒടേതന്പുരാനെ! ഈ പെഴ ഇതെന്നാത്തിനൊള്ള പൊറപ്പാടാ. അവന്‍ ഇത്രേം കാലം ചെറ്റപൊക്കീട്ടും പെണ്ണുപിടിച്ചിട്ടും മോഷ്ടിച്ചിട്ടും കുടിച്ചു കൂത്താടീട്ടും എനിക്ക് ഇതുപോലെ ആള്‍ക്കാരോട് സമാധാനം പറയേണ്ടിവന്നിട്ടില്ല. ഇതിപ്പം എന്നോട് ഒരു വാക്കു പോലും പറയാതെ അവന്‍ കോപ്പൊണ്ടാക്കാന്‍ പോയിരിക്കുന്നു. ഈ ***നെ ഒന്നു വിളിച്ചിട്ടു ബാക്കിക്കാര്യം.

"താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പരിധിക്കു പൊറത്താണ് അല്ലെങ്കില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല." നാറി! ഏതെങ്കിലും പെണ്ണുങ്ങടെ പൊറത്താരിക്കും. അല്ലെങ്കില്‍ അടിച്ചു പാന്പായി പ്രതികരണമില്ലാതെ കെടക്കുവാരിക്കും. ചെറ്റത്തരം വെല്ലോം കാണിച്ചിട്ട് ഇനി നാട്ടുകാര് അടിച്ചു പ്രതികരിക്കാന്പറ്റാത്ത പരുവത്തിലാക്കിയോ? ആര്‍ക്കറിയാം?

മറിമറ്റത്തിലെ തങ്കമ്മാന്‍റീടെ ബൂത്തില്‍ പെഴയൊണ്ടെന്നു പറഞ്ഞത് റബര്‍കടക്കാരന്‍ തോമാച്ചന്‍റെ മകന്‍ ജോജിയാണ്. കണ്ണു ഡോക്ടര്‍മാരുടെ മുന്നിലിരുന്ന് കഷ്ടപ്പെട്ട് അക്ഷരം വായിക്കന്ന കെളവമ്മാരെപ്പോലെ കംപ്യൂട്ടറിന്‍റെ മുന്നിലുള്ള അവന്‍റെ ഇരിപ്പു കണ്ട് ഒന്നു പൊട്ടിക്കാനാ തോന്നിയത്. പിടിച്ചു വലിച്ച് പൊറത്തു കൊണ്ടുവന്ന് കാര്യം തിരക്കി.

"അതാണോ വല്യ കാര്യം. എന്‍റെ പൊന്നു മോനെ എല്ലാ ചെറ്റയ്ക്കും കേറി നെരങ്ങാവെങ്കില്‍ ചെഞ്ചെറ്റയായ പെഴയ്ക്ക് ബ്ലോഗില്‍ കേറിക്കെടക്കാം. കെടക്കുക മാത്രമല്ല, ഞാന്‍ തൂറി മെഴുകുവെടാ! നമ്മടെ രമണിയാ ആദ്യം എനിക്കീ പരിപാടി പഠിപ്പിച്ചുതന്നത്. ആദ്യകാലത്ത് കൊറേ ചവറുകളെല്ലാം വായിക്കുവാരുന്നു. പിന്ന് അതു നിര്‍ത്തി. ബെര്‍ളിത്തരങ്ങള്‍ പോലുള്ള ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രമാക്കി

നീ നോയിക്കോ നാളെ എനിക്ക് പത്മശ്രീ കിട്ടിക്കഴിയുന്പോ സ്വന്തമായി ബ്ലോഗ് തൊടങ്ങാന്‍ പ്രേരണ ആരാണ് എന്നു ചോദിച്ചാല്‍ രമണീടെ പേരു പറയില്ല. അവള് വായിക്കാനുള്ള(ബ്ലോഗേ) പ്രേരണയല്ലേ തന്നത്. പക്ഷെ തൊടങ്ങാനുള്ള പ്രേരണ ബെര്‍ളിതന്നെയാണ്. ബെര്‍ളിയെ മനസ്സില്‍ ധ്യാനിച്ച് ആ മാളാരവിന്ദത്തില്‍ തേങ്ങയൊടച്ചല്ലെ ഞാന്‍ ഹരിശ്രീ കുറിച്ചത്. അതുകൊണ്ടുതന്നെ എന്‍റെ ബ്ലോഗില്‍ അല്ലറ ചില്ലറ ബെര്‍ളി ടച്ചൊണ്ടാകുവല്ലോ. ഉദാഹരണത്തിന് മാക്രോസ് അല്ല മാര്‍ക്കോസ് പാടിത്തൊടങ്ങിയപ്പം യേശുദാസിനെ അനുകരിക്കുവാന്ന് നാട്ടുകാരു പറഞ്ഞില്ലേ? ക്രിസ്ത്യാനിയായ പാട്ടുകാരി ദലീമേനെ ഒതുക്കാന്‍ ഒരോത്തമ്മാരു പറഞ്ഞതെന്നാ?-എസ്.ജാനകീടെ ക്ലോണിംഗാണെന്നല്ലേ?നമ്മടെ ജയറാം അഭിനയിച്ചു തൊടങ്ങിയപ്പം ആകെ മൊത്തം ടോട്ടല് മാക്രി അല്ല മിമിക്രിയാണെന്നല്ലാരുന്നോ കൊറേ ചെറ്റകളുടെ വിലയിരുത്തല്‍?

ബെര്‍ളീടെ അനുകരണമാണെന്ന ആരോപണം തന്നെ എനിക്കുള്ള അംഗീകാരവാ. അദ്ദേഹത്തിന്‍റെ ഏഴയലത്തു നില്‍ക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് നിനക്കറിയാവോന്ന് എനിക്കറിയാമ്മേല. അദ്ദേഹം ആഫ്രിക്കന്‍ ആനയാണെങ്കില്‍ ഞാന്‍ വെറും കുഴിയാനയാടാ.എന്നിട്ട് ആ വലിയ മനുഷ്യന്‍ എന്‍റെ പേരില്‍ എഴുതുവാന്നുവരെ പറഞ്ഞു പിടിപ്പിച്ചു ചെല ***മാര്.

നിനക്കറിയാവോ? ബെര്‍ലീടെ പോസ്റ്റില്‍ കമന്‍റിട്ട് അനുവാദം മേടിച്ചിട്ടാ ഞാന്‍ ബ്ലോഗിംഗ് തൊടങ്ങിയത്. സംശയമൊണ്ടെങ്കി http://berlytharangal.com/?p=1018 എന്ന ലിങ്കിപ്പോയി എന്‍റെ കമന്‍റ് കാണ്. എന്നിട്ട് ഈ പറഞ്ഞതും അതും എല്ലാം കൂടി ചേര്‍ത്ത് നീ ഒരു പോസ്റ്റാക്കി എന്‍റെ ബ്ലോഗിലിട്. കൊടലെടുത്തു കാണിച്ചാല്‍ സിറ്റി കേബിളാണെന്നു പറയുന്നവന്‍മാര് വിശ്വസിക്കട്ടെ. എന്‍റെ യൂസര്‍നെയും***** പാസ് വേഡ് ******"


ഇതുവരെ സംഭവിച്ച കാര്യങ്ങളാ മുകളിപ്പറഞ്ഞെ. ബെര്‍ളീടെ പോസ്റ്റില്‍ പെഴയിട്ട കമന്‍റ് താഴെ. അതും വായിച്ചിട്ട് വിശ്വാസം വരുന്നില്ലെങ്കില്‍ ഒരുത്തനും ഇതിലെ വരെണ്ടെന്നാ പെഴ പറഞ്ഞേക്കുന്നത്.

പ്രിയപ്പെട്ട ബെര്‍ളിക്ക്‌,
നിങ്ങടെ എല്ലാ പോസ്റ്റുകളും വായിക്കുകേം വല്ലപ്പോഴും മാത്രം കമന്റിടുകേം ചെയ്യുന്ന ഒരു കോട്ടയംകാരനാണ്‌ ഞാന്‍. എന്നുകരുതി കോട്ടയത്തെ എല്ലാ എമ്പോക്കികളേംപോലെ നിങ്ങള്‌ പോസ്റ്റുന്നതും നോക്കി തൂറാതെം മുള്ളാതേം കുത്തിയിരിക്കുകവല്ല. സമയം പോലെ വരും വായിക്കും. തോന്നിയാല്‍ കമന്റിടും.

ശരിക്കും ഞാനാരാന്നു പറഞ്ഞില്ലല്ലോ-പെഴ!. ഓര്‍മവെച്ച കാലം മുതല്‍ കേക്കുന്ന പേര്‌ ഞാനും അംഗീകരിച്ചു അല്ലാതിപ്പം എന്നാ ചെയ്യാനാ.കോട്ടയം ചന്തേലും മറ്റു പല ചന്തകളിലും സിനിമ റിലീസ്‌ ചെയ്യുന്ന കൊട്ടകകളിലും ബീവറേജസിലെ ക്യൂവിലും എന്നുവേണ്ട എവിടേം ഏതു സമേത്തും എന്നെ കാണാം.ഇതൊക്കെ എന്നാത്തിനാ വെളമ്പുന്നേന്നാരിക്കും. കഴിഞ്ഞ ദിവസം മറ്റവടെ, ഏതാ? നമ്മടെ റോസ്‌മീടെ കേസുകെട്ട്‌ അറ്റന്റു ചെയ്‌തത്‌ ഞാനാ. അവടേം അവളെ കെട്ടിയ **ന്റേം പേരില്‍ കമന്റിട്ടത്‌ ഞാനാ. ബെര്‍ളി ആ കമന്റുകളുതന്നെ ഒരു പോസ്റ്റാക്കിയപ്പം എനിക്ക്‌ നമ്മടെ ചുങ്കം ***ടെ കൂടെക്കെടക്കുന്ന സന്തോഷവാരുന്നു.

കമന്റുകളേക്കുറിച്ച്‌ ഓരോരുത്തമ്മാര്‌ പൊക്കിപ്പറയുന്ന കേട്ടിട്ട്‌ എനിക്ക്‌ ഒന്നും പൊങ്ങിയില്ല. പക്ഷെ,എന്റെ കഴിവുകള്‍ ഇങ്ങനെ ഒറങ്ങിക്കെടന്നാ പറ്റുകേലെന്ന്‌ ഇന്നലെ രാത്രി കട്ടച്ചിറ ഷീന പറഞ്ഞപ്പം അതു ശരിയാണല്ലോന്ന്‌ എനിക്കും തോന്നി.ഒരുപാട്‌ ആലോചിച്ചു. ബെര്‍ളിയൊക്കെ തെറ്റിധരിക്കുവോന്നാരുന്നു പേടി. ഒടുവില്‍ ഇന്നു രാവിലെ ഏറ്റുമാനൂര്‌ ഒരു ഇന്റര്‍നെറ്റ്‌ **ല്‍ കേറി ഞാനും ഒരു ബ്ലോഗ്‌ തൊടങ്ങി(http://pezhachavan.blogspot.com). ബെര്‍ളിയോട്‌ മത്സരിക്കാനല്ല.

**സുഖമൊള്ള ബര്‍ളീടെ ബ്ലോഗുകളി ഇനീം ഞാന്‍ വായിക്കും. ഇനീം കമന്റിടും. പക്ഷെ ബെര്‍ളീടെ പോസ്റ്റുകളുമായി ബന്ധമില്ലാത്ത എന്തിനേക്കുറിച്ചെങ്കിലും എനിക്കു പറയണമെന്നു തോന്നിയാ എന്നാ ചെയ്യും?. അതിനുവേണ്ടിയാ ഈ ബ്ലോഗ്‌. തെറ്റിധരിച്ചേക്കല്ല? പുലിയോട്‌ മത്സരിക്കാന്‍ പൂച്ചയാര്‌?

2009, ജൂലൈ 16, വ്യാഴാഴ്‌ച

കശ്മീരില്‍നിന്ന് മാത്തച്ചായന്‍

പ്രിയപ്പെട്ട ആനിമ്മയ്‌ക്ക്‌,

നീ കഴിഞ്ഞ മാസം അയച്ച കത്തിന്‌ വിശദമായിട്ട്‌ ഒരു മറുപടി തരണമെന്നു കരുതീരുന്നതാ. തുടരെ ഫോണ്‍ വിളിക്കുന്നൊണ്ടെങ്കിലും നിന്റെ കത്തിനായുള്ള കാത്തിരിപ്പിന്റേം അതു വന്നു കഴിയുമ്പോഴുള്ള ആകാംക്ഷേടേം പൊട്ടിച്ചു വായിക്കുമ്പോഴുള്ള ചങ്കിടിപ്പിന്റേം വായിച്ചു കഴിഞ്ഞ്‌ അത്‌ മൊഖത്തു വെച്ച്‌ നിന്റെ മണം ആസ്വദിക്കുന്നതിന്റേയും സുഖം ഒന്നു വേറേതന്നെയാ. നിന്റെ ചൂണ്ടുവെരലേലേം ***ലേം മറുകും നീ ഒണ്ടാക്കുന്ന കടൂമാങ്ങാടേം മീങ്കറീടേം രൂചിമൊക്കെ അപ്പം ഓര്‍മ്മവരും.

പിന്നെ നേരം കിട്ടുമ്പഴെല്ലാം നിന്നെക്കുറിച്ച്‌ ആലോചിച്ചോണ്ടിരിക്കും. നമ്മളു രണ്ടും മാത്രവൊണ്ടാരുന്ന സമയങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്പം ഒരു കുളിരാ. അതുകൊണ്ടുതന്നെ മറുപടി എഴുതാന്‍ ഒരു ആവേശവാ. പ്രായമേറുമ്പോഴാ ശരിക്കും കാര്യങ്ങടെ സുഖം കൂടുന്നതെന്നു തോന്നുന്നു. കഴിഞ്ഞ തവണ അവധിക്കു വന്നപ്പം ഒന്നര മാസക്കാലം നമ്മള്‌ കാട്ടിക്കൂട്ടയതൊക്കെ ഓര്‍ക്കുമ്പം ഞാനറിയാതെ ചിരിച്ചുപോകും. പിള്ളാരു വളര്‍ന്ന്‌ പഠിക്കാന്‍ പൊറത്തുപോയപ്പം നമ്മളു ശരിക്കും പിള്ളാരായി. എന്നു കരുതി എന്റെ എഴുത്തുകള്‌ വീട്ടിലെങ്ങും വെച്ചേക്കല്ലേ. എബീം ജോബീം വരുമ്പോ വെട്ടു പിഴച്ചാണെങ്കിലും ഇതൊക്കെ കണ്ടാ ഞാന്‍ ജീവിച്ചിരുന്നിട്ട്‌ കാര്യവില്ല. കത്തിച്ചു കളഞ്ഞേക്കണെ മുത്തേ.

ഒള്ളതു പറഞ്ഞാ ഈ കത്ത്‌ എഴുതുമ്പോ പറഞ്ഞാ അച്ചായന്‍ അടിമുടി വെറക്കുവാ. വാതത്തിന്റെ അസുഖമാണെന്നു നീ തെറ്റിധരിക്കണ്ട. മെഷീന്‍ഗണ്ണൊക്കെ ഇപ്പഴും ഉഷാറാക്കിവെച്ചിരിക്കുവാ. ഇത്‌ അരിശംകൊണ്ടുള്ള വെറയലാ. ഏറ്റവുമൊടുവില്‍ ഞാറാഴ്‌ച്ച രാത്രി നിന്നെ വിളിക്കുകേം കൂടി ചെയ്‌തപ്പോള്‍ എന്റെ സര്‍വ നാഡീഞരമ്പുകളും തകര്‍ന്നുപോയി.

ഞാനും കന്യാകുമാരി മൊതല്‌ കാശ്‌മീരു വരെയൊള്ള മുക്കീന്നും മൂലേന്നുമൊള്ള മറ്റു പട്ടാളക്കാരും ഈ മഞ്ഞുമലേക്കെടന്ന്‌ കഷ്‌ടപ്പെട്ടിട്ട്‌ വല്ല കാര്യവുമൊണ്ടോ?. നിനക്കറിയാമല്ലോ, കാര്‍ഗിലില്‍നിന്ന്‌ അച്ചായന്‍ ജീവനുംകൊണ്ട്‌ വന്നത്‌ മലയാറ്റൂ മുത്തപ്പന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രവാ. ഇപ്പം അതിനേക്കാള്‍ കൊടുംതണുപ്പൊള്ള ഒരു പട്ടിക്കാട്ടില്‌ നേരേ ചൊവ്വേ ശ്വാസം പോലും കിട്ടാതെ രായും പകലുമില്ലാതെ അതിര്‍ത്തി കാക്കുവാ.

എന്നിട്ട്‌ എന്നാ കാര്യം?അവിടെ ആ മറ്റവന്‍ ടെറിട്ടോറിയല്‍ ആര്‍മീല്‍ ചേര്‍ന്നതല്ലെ ഇപ്പം വലിയ സംഭവം?. എന്റെ കീഴില്‍ ജോലി ചെയ്യുന്ന പിള്ളാരെടെ കഷ്‌ടപ്പാടു കണ്ടാല്‍ പെറ്റ തള്ള സഹിക്കുകേല. അവരെക്കുറിച്ചൊന്നും ഒരു വരി എഴുതാന്‍ നമ്മടെ പത്രക്കാരോ ഒരു വാക്കു പറയാന്‍ ചാലുകാരോ മെനക്കെടുകേല. എങ്ങാനും അപ്രത്തൂന്ന്‌ ഒരു ഷെല്ലോ മിസൈലോ വീണ്‌ അവരില്‍ ഒരുത്തന്‍ ചത്താല്‍ ചരമപ്പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്ത-കാശ്‌മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ മലയാളി ജവാന്‍ മരിച്ചു- തീര്‍ന്നു കഥ.

അല്ലെങ്കിപ്പിനെ കാര്‍ഗില്‍ യുദ്ധം പോലെ വല്ലതും വരണം. ഒന്നിനു പുറകെ ഒന്നായി പട്ടാളക്കാരുടെ വശപ്പെട്ടികള്‍ മലയിറക്കിക്കൊണ്ടുവരുമ്പോള്‍ മലയാളിയെ തെരഞ്ഞു പിടിച്ച്‌ അവമ്മാര്‌ കണ്ണീര്‍ക്കഥ പടച്ചുവിടും. എന്നിട്ട്‌ പട്ടാളക്കാരന്റെ ശവോടക്ക്‌ വില്‍പ്പനക്ക്‌ വെച്ച്‌ കൂടിയ റേറ്റിന്‌ പരസ്യം പിടിക്കും. കഴിഞ്ഞ അവധിക്ക്‌ വാഗമണ്ണിലെ ജോസിന്റെ എസ്റ്റേറ്റി കൂടിയപ്പോ നമ്മടെ സോജന്‍ പറഞ്ഞ മാര്‍ക്കറ്റിംഗ്‌ പരിപാടിയൊക്കെ കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി.

ഒരു കണക്കു പറഞ്ഞാ ഈ പത്രക്കാരേക്കാള്‍ മാന്യന്മാര്‍ പാക്കിസ്ഥാന്‍കാരാ.എനിക്ക്‌ അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ. മറ്റവന്‍ എന്നാ ഒണ്ടാക്കാന്‍ പോകുവാന്നാ ഇവന്‍മാര്‌ കരുതിവെച്ചിരിക്കുന്നത്‌? ടെറിട്ടോറിയല്‍ ആര്‍മീന്നു പറഞ്ഞാ എന്നാ കോപ്പാന്നു കരുതിയാ ഈ ആഘോഷം? കഴിഞ്ഞ ദിവസം അവധി കഴിഞ്ഞു വന്ന ആലുവക്കാരന്‍ സക്കീറു പറഞ്ഞതുകേട്ട്‌ എനിക്കുണ്ടായ അരിശത്തിന്‌ കയ്യും കണക്കുമില്ല. എന്റെ കൊച്ചേ, ആര്‍മി ടെറിട്ടോറിയല്‍ ആര്‍മിം തമ്മില്‌ അലുവേം ഉലുവേം തമ്മിലുള്ള ബന്ധംപോലുമില്ല.

പണ്ട്‌ ഞങ്ങടെ കൂടെ ഒണ്ടാരുന്ന ഒരു മേജറിനെക്കുറിച്ച്‌ ഞാന്‍ നിന്നോട്‌ പറഞ്ഞിട്ടില്ലേ. അല്ലെങ്കിത്തന്നെ പട്ടാളക്കാര്‍ ബഡായിക്കാരാണെന്നാണ്‌ നാട്ടുകാരു പറയുന്നത്‌. നമ്മടെ എബിമോന്‍ പ്രത്യേകം മുന്നറിയിപ്പു തന്നതുകൊണ്ട്‌ നാട്ടില്‍ വരുമ്പോള്‍ എവിടെച്ചെന്നാലും കഥ പറയാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും. എങ്ങാനും അറിയാതെ നിയന്ത്രണം വിട്ടു പറയാന്തൊടങ്ങിയാ അവനെ ഓര്‍ക്കുമ്പം ഞാന്‍ നിര്‍ത്തും. സാധാരണ പട്ടാളം വിടുന്നോര്‌ വീട്ടി വരുന്നോരോടോ വഴീക്കാണുന്നോരോടോ ഒക്കെ ബഡായി പറയും. മറ്റേപ്പുള്ളി ബഡായി പറയാന്‍ പോയത്‌ സിനിമേലോട്ടാ. എടി കൊച്ചേ, ഒള്ളതു പറഞ്ഞാ മലയാള സിനിമേലെ പട്ടാള ബഡായിക്കാരനാണ്‌ മറ്റേ മേജര്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഇന്ത്യന്‍ ആര്‍മി നടത്തിയ എല്ലാ ഓപ്പറേഷനുകളുടേം മാസ്റ്റര്‍ ബ്രെയിനും മുന്‍നിരപ്പോരാളിയും ആയാളാരുന്നെന്നാണ്‌ അവകാശവാദം. അതുകേട്ട്‌ കോള്‍മയിരു കൊള്ളാന്‍ കൊറേ **മാരും.

നടനെ പറഞ്ഞിട്ടു കാര്യമില്ല. അയാളു തൂറാന്‍ പോകുന്നതുപോലും വലിയ സംഭവമാക്കാന്‍ കൊറേ അവന്‍മാര്‌ പൊറകെ നടക്കുവല്ലേ- ചെറ്റകള്‌!നീയും ഈ ബഹളങ്ങളില്‍ മുങ്ങിപ്പോയോന്ന്‌ എനിക്കൊരു സംശയം. കഴിഞ്ഞ ദിവസം വിളിച്ചപ്പം അയാള്‌ പട്ടാളക്കാരനായതിനെക്കുറിച്ച്‌ ചാനലുകളിലും പത്രങ്ങളിലും നിറയെ വാര്‍ത്തകളാന്നു പറഞ്ഞപ്പം നിനക്ക്‌ ഇത്തിരി ആവേശം കൂടിയപോലെ തോന്നി.

ഞാന്‍ കേണലായാലും കോണലായാലും പത്രത്തില്‍ ഒരു വാക്കു പോലും വന്നില്ലല്ലോ എന്നാരിക്കും നീ വിചാരിക്കുന്നത്‌. എന്റെ പൊന്നു മോളെ പത്രക്കാര്‌ ജോലീടെ റാങ്കും കഷ്‌ടപ്പാടും നോക്കിയല്ല വാര്‍ത്ത കൊടുക്കുന്നത്‌. ഇനി എന്നെക്കുറിച്ച്‌ ഒരു വാര്‍ത്ത വരണെങ്കി ഞാന്‍ കരസേനാ മേധാവിയാകണം. അല്ലെങ്കില്‍ ശത്രുവിന്റെ ആക്രമണത്തിലോ പട്ടാള ക്യാമ്പിലെ ഏറ്റുമുട്ടലിലോ വീട്ടിലേക്കുള്ള യാത്രയില്‍ അപകടത്തിലോ ചാകണം. ആദ്യം പറഞ്ഞ സാധ്യതയെക്കുറിച്ച്‌ സ്വപ്‌നം കാണാനേ പറ്റില്ല. പിന്നീടു പറഞ്ഞ സാധ്യതകള്‍ സ്വപ്നത്തിപ്പോലും കാണിക്കല്ലേന്ന് പ്രാര്‍ത്ഥിച്ചോണേ പൊന്നേ.

അയാക്കൊന്നും ഇനി സിനിമേല് ഒന്നും ചെയ്യാമ്പറ്റുകേല. അതുകൊണ്ടാണ്‌ കറിക്കച്ചോടോം തരികിട പട്ടാളപ്പരിപാടീമൊക്കെയായി എറങ്ങീരിക്കുന്നത്‌. എടക്ക്‌ ഏതോ പട്ടച്ചാരയത്തിന്റെ പരസ്യത്തില്‍ മോഡലാകാനും പോയെന്നു പറയുന്ന കേട്ടു. എന്റെ കൊച്ചേ, നീ ഇതൊക്കെ കണ്ട്‌ പതറിപ്പോകുവോന്നാ എന്റെ പേടി. നമ്മടെ ഐലോക്കത്തെ ഔതച്ചായനും തെക്കേതിലെ മേരിച്ചേടത്തിയും അവരുടെ മകനെ കെട്ടിയ ആ താടകയുമൊക്കെ നിന്നോട്‌ ചോദിക്കുവാരിക്കും- എന്നെക്കുറിച്ച്‌ ഒരു വാര്‍ത്തയും പത്രങ്ങളിലും ചാനലുകളിലും വരാത്തതെന്നാന്ന്‌.നീ എല്ലാം ചിരിച്ച്‌ അവഗണിച്ചേര്‌.

സത്യത്തിന്റെയും നീതിയുടേം മുഖം ഹര്‍ഭജന്‍സിംഗിന്റെ തല്ലുകൊണ്ടു കരയുന്ന ശ്രീശാന്തിന്റെ മുഖം പോലെ വികൃതമാണ്‌. നമ്മടെ പിള്ളാര്‌ എന്നാ പറയുന്നടി? അവമ്മാരും ഇപ്പോ മറ്റെ നടന്റെ പൊറകെ ആയിരിക്കും അല്ലേ. അല്ലെങ്കിപ്പിന്നെ ഓര്‍മ വെച്ചകാലം മുഴുവന്‍ ഞാന്‍ പട്ടാളക്കാരനാകാന്‍ പ്രോത്സാഹിപ്പിച്ചിട്ടും മൈന്‍ഡ്‌ ചെയ്യാതിരുന്ന ജോബിമോന്‌ ഇപ്പം പട്ടാളപ്പൂതി എവിടുന്നു വന്നു?

കാര്യങ്ങള്‌ കൈവിട്ടു പോകുവെന്നു കണ്ടാ ഞാന്‍ കടുംകൈ ചെയ്യും.ഇവിടുന്ന്‌ വോളണ്ടറി റിട്ടയര്‍മെന്റ്‌ എടുത്ത്‌ അങ്ങോട്ട്‌ ഒരു വരവു വരും. എന്നിട്ട്‌ നമ്മടെ വടക്കേ മറ്റത്തെ റബര്‍ തോട്ടം വിറ്റിട്ട്‌ ഒരു സിനിമ പടിക്കും. ഒരു പട്ടാളക്കഥ. ഞാന്‍തന്നെ സംവിധാനം ചെയ്യും ഞാന്‍തന്നെ നായകനുമാകും. മറ്റവന്റെ നെയ്‌ക്കുമ്പളങ്ങാ പോലത്തെ ശരീരം വെച്ചു നോക്കുമ്പം ഞാന്‍ ഒന്നല്ല, ഒന്നേമുക്കാല്‍ നായകനാ. എന്നിട്ടു ഞാമ്പോയി ടെറിട്ടോറിയല്‍ ആര്‍മീച്ചേരും. ഈ നാറികളെക്കൊണ്ടെല്ലാം ഞാന്‍ വാര്‍ത്തേം കൊടുപ്പിക്കും.

എഴതി കൈ കഴച്ചു കൊച്ചേ, നിര്‍ത്തുവാ
ആയിരം ഉമ്മകളോടെ
സ്വന്തം മാത്തച്ചായന്‍